* ഗൗരി – the mute girl * 11 [PONMINS] 369

ജിത്തു : അത് പിന്നെ അവിടെ പോയപ്പോ ,,കണ്ടപ്പോ ,, ഞാൻ ഓറഞ്ച് മാത്രമേ തിന്നൊള്ളു ആപ്പിൾ തിന്നത് ഇവനാ ,,അവൻ ഋഷിക് നേരെ വിരൽ ചൂണ്ടി , ഋഷി പല്ലു കടിച്ചുകൊണ്ട് അവനെ ഒന്ന് നോക്കി ,,,മനസ്സിൽ “ തെണ്ടീീ”

മുത്തശ്ശൻ : ഇവിടുന്ന് വല്ല സഹായവും കിട്ടുമെന്ന് വിചാരിക്കുന്നേൽ നിൽക്കണം എന്നില്ല നിനക്ക് പൂവാം ,,,ഇല്ലേൽ പിടിച്ച പുറത്താക്കും

സരിത : അച്ഛാ

മുത്തശ്ശൻ: ശിവ ഇവളെ പിടിച്ച പുറത്താക്കി ഗേറ്റ് അടക്ക

ശിവ വന്നു അവരെ പിടിച്ച വലിച്ചു കൊണ്ടുപോയി പുറത്താക്കി ഗേറ്റ് അടച്ചു

ദുര്ഗ്ഗ : കാർത്തിപ്പ വേഗം ജിത്തുപ്പനെ കൊണ്ടുപോ അല്ലേൽ ഫുൾ കൊളമാക്കും ഇപ്പൊ

കാർത്തി അതുകേട്ട് ജിത്തുവിന്റെ അടുത്തെത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു ഗൗരിയുടെ മുന്നിൽ രുദ്രനും കാർത്തിയും ഒഴികെ ബാക്കി എല്ലാവരും നിൽക്കുന്നു ,,അവൾ ഓരോരുത്തരുടെ മുന്പിലേക് ചെന്ന് കൊണ്ട് ചോദിച്ചു

ഇന്ദ്രൻ: എനിക്കറിയില്ല

ആദി: ഞാനല്ല

ആര്യൻ : ഞാൻ ഇവിടെല്ലായിരുന്നോ

ലാസ്റ്റ് അവൾ ജിത്തുവിന് അടുത്തെത്തി അവൻ തലയും താഴ്ത്തി നിക്ക കൊച്ചുകുട്ടികളെ പോലെ
അവൻ ഒന്നും പറയുന്നില്ല എന്ന് കണ്ടതും അവൾ തിരിഞ്ഞു പൂവൻ തുടങ്ങി അവൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു നിർത്തി ,ജിത്തു വിഷമത്തോടെ അവളെ നോക്കി ,,മറ്റുള്ളവർ എല്ലാം കൗതുകത്തോടെ ആ കാഴ്ച കണ്ടു നിൽക്കുക ആയിരുന്നു

ജിത്തു: അത് പിന്നെ അവൾ പത്തു നാൽപതു പെരുമായിട്ട വന്നത് അപ്പൊ അടി നടന്നു അതിനിടക്ക് പറ്റി പോയതാ

അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി ,അവൻ രുദ്രന്റെ മുഖത്തേക് ദയനീയമായി ഒന്ന് നോക്കി അവൻ ഒന്ന് ചിരിച്ചു കാണിച്ചു

ജിത്തു: അല്ല പറ്റിപോയതല്ല മനഃപൂർവം ചെയ്തതാ
എന്നിട്ട് അവൻ എല്ലാ കാര്യവും വിത്ത് ആക്ഷൻ കാണിച്ചു കൊടുത്തു , ശിവയും ഹരിയുമെല്ലാം ഇതെല്ലം കേട്ട് സ്തംഭിച്ചിരുന്നു

45 Comments

  1. Innn bakivarumooo?

Comments are closed.