* ഗൗരി – the mute girl * 11 [PONMINS] 369

ദേവൂട്ടി : പ്രോബ്ലെവും സൊല്യൂഷനും ഞാൻ പറഞ്ഞു തരും അത് ശെരി ആണെങ്കിൽ എനിക്കെന്ത് തരും

രുദ്രൻ: നീ പറയുന്നത്

ദേവൂട്ടി: പ്രോമിസ്

രുദ്രൻ: പ്രോമിസ്

ദേവൂട്ടി : ആ ഹോട്ടലിൽ വെച്ച സ്നേഹത്തോടെ പെരുമാറിയ ‘അമ്മ ഇപ്പൊ അച്ഛനെ അവഗണിക്കുന്നു അതെന്തിനാണെന്നു അച്ഛന് മനസ്സിലാവുന്നില്ല അമ്മയൊട്ട് പറയുന്നും ഇല്ല ,,ഇതല്ലേ പ്രശ്നം

രുദ്രൻ കണ്ണും തുറിച്ചു അവളെ നോക്കി അതെ എന്ന് തലയാട്ടി

ദേവൂട്ടി: അച്ഛൻ പാസ്ററ് പറഞ്ഞപ്പോൾ സെൻസർ ചെയ്യേണ്ട ചില ഭാഗങ്ങൾ ഉണ്ടായിരുന്നു ,,അച്ഛന്റെ ശുദ്ധമനസ്സായത് കൊണ്ട് ഒന്നും ആലോചിക്കാതെ എല്ലാം അങ്ങ് തുറന്നു പറഞ്ഞു അതാ പ്രശ്നം

രുദ്രൻ: മനസ്സിലായില്ല

ദേവൂട്ടി: അതായത് ‘അമ്മ മനസ്സിലാക്കി വെച്ചിരുന്നത് അമ്മക് സർപ്രൈസ് കൊടുക്കാൻ വേണ്ടി ഒരു ദിവസം മുൻപേ നാട്ടിൽ വന്ന അച്ഛൻ അപ്രതീക്ഷിതമായി കണ്ട കാഴ്ചയിൽ ആണ് തെറ്റിദ്ധരിച്ചത് എന്നാണ് ,,അതായത് വന്നപ്പോ കണ്ടത് വിശ്വസിച്ചതാവും എന്ന് ,,പക്ഷേ അച്ഛൻ ആദ്യമേ സംശയം ഉണ്ടായിരുന്നു എന്നും അത് പരിശോധിക്കാൻ ഒരു ദിവസം മുൻപേ നാട്ടിൽ എത്തിയിട്ടും വീട്ടിൽ പോലും വരാതിരുന്നതെന്നും അറിഞ്ഞാൽ ഏതു ഭാര്യയ സഹിക്ക, അപ്പൊ അതൊക്കെ മനസ്സിൽ ഉള്ളത് കൊണ്ടല്ലേ അമ്മയെ അന്ന് അങ്ങനെ വിളിച്ചതും തല്ലിയതും ഒക്കെ അത് വലിയ ഒരു കരടായി ആ മനസ്സിൽ ഉണ്ട്

ദേവൂട്ടി പറഞ്ഞത് കേട്ടപ്പോഴാണ് രുദ്രന് സംഗതിയുടെ കിടപ്പുവശം മനസ്സിലായത് ,,ആ കാര്യം ദേവിട്ടു പറഞ്ഞപോലെ പറയാൻ പാടില്ലായിരുന്നു ,,ശേ

രുദ്രൻ: ഇനി ഇതിന്റെ സൊല്യൂഷൻ എന്താ

ദേവൂട്ടി : സിമ്പിൾ ,,,ലെഗ് ക്യാച്ച്

രുദ്രൻ ; എന്തുട്ട്

45 Comments

  1. Innn bakivarumooo?

Comments are closed.