—— ഗ്രാമിണി – നിയോഗം —–4 അവസാന ഭാഗം [Santhosh Nair] 1002

ഗുരുവിനെ സാഷ്ഠാങ്കം വണങ്ങി അനുഗ്രഹം വാങ്ങി ദേവനെയും പുണർന്നശേഷം ഗ്രാമിനിയോടും യാത്ര ചോദിച്ച ഉജ്ജയിനിയിലെ ഭാവി മഹാരാജാവിനൊപ്പം തന്റെ പ്രിയതമയായ വിരോചനയും ചേർന്നു.

പെട്ടെന്നാണ് അതുണ്ടായത്.  ആകാശത്തുനിന്നും ഒരു വെള്ളിത്തളിക വന്നു വീണു.  അതിൽ ഒരു മഹാറാണി അവളുടെ കല്യാണത്തിനായി അണിയേണ്ട ആഭരണങ്ങളും (മാലകൾ, വളകൾ, കാപ്പുകൾ, ഒഡ്യാണം, നെറ്റിച്ചുറ്റി, ചിലങ്കകൾ, അങ്ങനെ പലതും) വസ്ത്രങ്ങളും ഉണ്ടായിരുന്നു.

“മഹാറാണി വിരോചനെ, എന്റെ പ്രിയപ്പെട്ടവളായ നിനക്ക് ഞാൻ തരുന്ന ഈ സമ്മാനങ്ങൾ എടുക്കാൻ മറക്കേണ്ട” എന്നൊരു ദിവ്യ ശബ്ദം (സ്ത്രീ) ഉയർന്നു.  എല്ലാവരും “അമ്മെ മഹാമായേ” എന്നു വന്ദിച്ചു തൊഴുതു.

ഭയഭക്തി ബഹുമാനങ്ങളോടെ വിരോചന ആ തളിക കയ്യിൽ എടുത്തു. എല്ലാവരോടും യാത്ര പറഞ്ഞു തേരിൽ കയറി.  അവരെയും വഹിച്ചുകൊണ്ട് ആ രഥം ആകാശത്തിൽ പറന്നുയർന്നു.

തങ്ങളുടെ നിയോഗം വിജയമായ സന്തോഷത്തോടെ ദേവനും ഗ്രാമിണിയും ഗുരുദേവനും ആ പറന്നകലുന്ന രഥം നോക്കി നിന്നു.  അപ്പോൾ നിദ്രാ വിവശനായ വിവസ്വാൻ തന്റെ വിശ്രമ സങ്കേതമായ പടിഞ്ഞാറൻ ദിക്ക് നോക്കി യാത്ര തുടങ്ങിയിരുന്നു.

24 Comments

  1. അടുത്ത ഭാഗത്തോടെ ഇത് അവസാനിപ്പിക്കാനാണ് ശ്രമം എന്നു നിങ്ങൾ പറഞ്ഞെങ്കിലും ഈ കഥ നാല് പാര്‍ട്ട് കൊണ്ട് അവസാനിക്കില്ല എന്നാണ് ഞാൻ കരുതിയത്… കാരണം ഈ കഥയില്‍ വരുന്ന കഥാപാത്രങ്ങളെ വച്ചുതന്നെ ഒരുപാട്‌ കാര്യങ്ങൾ ഉൾപ്പെടുത്തി കഥയെ വലിയ രീതിക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള chances ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾ ആദ്യമെ ഉദ്ദേശിച്ച രീതിക്ക് തന്നെ കഥയെ simple ആയിട്ട്, പക്ഷേ വളരെ നല്ല രീതിക്ക് തന്നെ, അവസാനിപ്പിച്ചു.

    കഥ പെട്ടെന്ന് തീര്‍ന്നതിൽ നിരാശ തോന്നിയെങ്കിലും എല്ലാ കൊണ്ടും മനോഹരമായി തന്നെ അവസാനിച്ചു.

    അദ്യ ഭാഗം തൊട്ടെ കഥ അടിപൊളിയായി തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കാമാസുരന്റെ മനംമാറ്റം കാരണം ഒരു വലിയ യുദ്ധം ഒഴിവായി… കൂടാതെ ആ നിയോഗം പൂര്‍ത്തിയാവാൻ കാമാസുരന്റെ സഹായവും അനിവാര്യമായി തീരുന്ന തരത്തിൽ കഥ വഴിതിരിഞ്ഞു പോയതും അടിപൊളി ആയിരുന്നു.

    എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു… ഇനിയും ഇതുപോലത്തെ നല്ല കഥകള്‍ എഴുതാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരൻ ??

    1. നന്ദി സിറിൽ.
      കാമാസുരൻ കെട്ടവൻ ആണെന്ന് പറഞ്ഞിട്ടുള്ളതിനേക്കാൾ പ്രാവശ്യം അത്ര കെട്ടവൻ അല്ല എന്ന അഭിപ്രായം ആണ് മറ്റു കഥാപാത്രണങ്ങളുടേത്.
      അതുകൊണ്ടു തന്നെ ആൾ അല്പം നന്നാകുമോ എന്ന് നോക്കി ആള് നന്നായപ്പോൾ കഥ നിർത്തി.
      ഒരാൾ നന്നായി വലിയ നിലയിൽ എത്തി എന്നൊരു സന്തോഷം കിട്ടി

  2. അടിപൊളി കഥയാണ് മാഷേ, വളരെ ഇഷ്ടമായി.യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ മനോഹരമായി പര്യവസാനിച്ച ഒരു കുഞ്ഞു കഥ .ഒരു മാസ്സ് ഫൈറ്റ് സീൻ പ്രതീക്ഷിച്ചത് ഉണ്ടായില്ല ന്നാലും കുഴപ്പം ഇല്ല? അവസാനം വില്ലനെ പിടിച്ചു നായകൻ ആക്കിയല്ലെ കൊള്ളാം?.ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    1. Oru twist vende?
      Ellaa asuranmaarum / raakshasarum villan alla. Saahacharyangal alle avare thettukaaraakkiytahu?

  3. സൂര്യൻ

    ഈ കഥയിൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വരാരുന്നു.

    1. വളരെ നന്ദി, സൂര്യൻ താങ്കൾ പറഞ്ഞത് ശരിയാണ്.
      രണ്ടു ഭാഗങ്ങൾ കൂടി മനസ്സിലുണ്ടായിരുന്നു.
      നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.
      ജോലിത്തിരക്ക് കൊല്ലുന്നു. പിന്നെ അത്ര റെസ്പോൺസ് ഒന്നും കണ്ടില്ല.
      “കവിതാ രസാചാതുര്യം വാഖ്യാതാ വേത്തി ന കവി” എന്നല്ലേ പറയുന്നത്? വായനക്കാർക്കു രസിക്കുന്നില്ലെങ്കിൽ എന്തിനു വലിച്ചു നീട്ടണം എന്നും കരുതി.

      അതി മാനുഷിക കഥാപാത്രങ്ങൾ എനിക്കു വഴങ്ങില്ല, അതുകൊണ്ടുതന്നെ കാമാസുരന്റെ ഉള്ളിലുള്ള നന്മകൾ വെളിയിൽ കൊണ്ടുവന്നു രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ ഇത് “സമാധാന പരമായി” അവസാനിപ്പിക്കാം എന്നു കരുതി. നല്ല അവസാനം അല്ലെ മനസുഖം

      1. സൂര്യൻ

        അവസാനം നല്ലതാരുന്നു. എന്നാലും കുറച്ച് പാ൪ട്ട് കൂടെ ആക്കാരുന്നു. സമയം ഉണ്ടാരുന്നല്ലൊ

        1. Athe.
          Pakshe ini oru pareekshanam kayyil othungiyilla. prathyekichum antagonist naayakan aayappol. Pulliyude level vere. 😀

          1. സൂര്യൻ

            ?

        2. 🙂

  4. മണവാളൻ

    സന്തോഷ് ഏട്ടൻ , കഥ പൊളിച്ച് ?
    നാല് പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് ?

    ഗ്രാമിണിയുടെയും ദേവൻ്റെയും നിയോഗം ?

    1. Nandi dear ???♥️♥️

      പക്ഷെ കഥയുടെ നായകൻ ആയി മാറി കാമാസുരൻ ക്രെഡിറ്റു കൊണ്ടുപോയി

  5. Endha paraya 4 part ollu engilum 40 part n chindikkanun manassilakkanum
    Ullath ee kadhayill und .
    Puthiya kadhayayumayi varanam
    Enn abhyarthikkunnu .?

    1. Abhipraayathinu nandi dear DD
      Theerchayaayum ?

  6. സന്തോഷ്‌ ജി..

    മനോഹരമായ കഥ രസകരമായി തന്നെ അവസാനിപ്പിച്ചു.. ❤❤❤????

    1. Nandi dear Reghu kutty ?

  7. സന്തോഷ്‌…
    നന്നായിട്ടുണ്ട്. വലിച്ചു നീട്ടി.. ഒരു 20 പാർട്ട്‌ ആക്കി ബോറടിപ്പിക്കമായിരുന്ന ഒരു കഥ, അതിനെ അതിന്റെതായ സൗന്ദര്യത്തിൽ തീർത്തല്ലോ. ???. ദേവന്റെ യും ഗ്രാമിനി യുടെ യും നിയോഗം വിജയകരമായി പൂർത്തിയാക്കി…. പിന്നെ ഞാൻ കഥ യുടെ കാമ്പിലേക്കൊന്നും പോണില്ല. . ഇതെഴുതാൻ എടുത്ത താങ്കളുടെ എഫർട്. അതിന് ഒരു ബിഗ് സല്യൂട്ട്…. കാരണം കുറച്ചെങ്കിലും reffer ചെയ്യാണ്ട് എഴുതാൻ പറ്റില്ലല്ലോ…
    അപ്പോ ആ ഹാർഡ് വർക്കിന്‌ ???????.
    ???????
    സ്നേഹം മാത്രം

    1. Thanks bro ☺️☺️?
      All well, right?

      1. Onnorthappol ithivide avasaanippikkunnathaavum nallathennu thonni ☺️?

      2. Yes going on well. Hope you are also doing well…

        1. Athe, athe.
          Ivide ellaavarkkum sukham

    2. Abhipraayathinu Nandi, dear DD
      Theerchayaayum

  8. Dear Admin
    The name of author appears incorrect
    Could you do the needful, please?

    1. Thx for the rectification ?

Comments are closed.