യാ ദേവി സർവ ഭൂതേഷു മാതൃ ഭാവേഷു സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ നമസ്തസ്യേ നമോ നമഃ “
പെട്ടെന്നാണ് അവരതറിഞ്ഞത്. തങ്ങൾ നിൽക്കുന്നത് ഒരു ചെറിയ മലയടിവാരത്തിലാണ്. പർവത മുകളിലല്ല. അവരുടെ അമ്പരന്ന നോട്ടം കണ്ട ഗുരുദേവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“നിങ്ങളുടെ ഊഹം ശരിയാണ്. ആ പർവതം താളിയോലകെട്ടു സംരക്ഷിക്കാൻ മാത്രം ഉണ്ടായിരുന്നതാണ്. താളിയോലകെട്ടു പോയാൽ പിന്നെ ആ പീഠത്തിന്റെ ആവശ്യം ഇല്ലല്ലോ. ആ മല ഇപ്പോൾ പൂർവസ്ഥിതി പ്രാപിച്ചു.”
സന്തോഷപൂർവം അവരെല്ലാവരും തമ്മിൽ പുഞ്ചിരിച്ചു.
“നിങ്ങളുടെ ഈ നിയോഗം അവസാനിക്കുന്നു. കാമ വിക്രമാദിത്യാ, നമുക്ക് പോകാം, നിന്റെ പഴയ വാസസ്ഥലത്തു നമുക്ക് പെട്ടെന്നെത്തിച്ചേരണം.”
പെട്ടെന്ന് അവരുടെ മുന്നിൽ ഒരു മാന്ത്രിക വിമാനം പ്രത്യക്ഷപ്പെട്ടു. അതിൽ കയറിയ അഞ്ചുപേരെയും വഹിച്ചുകൊണ്ട് വിമാനം ക്ഷണ നേരത്തിൽ കാമന്റെ പഴയ താമസസ്ഥലത്തിനടുത്തുള്ള മൈതാനത്തിൽ എത്തിച്ചേർന്നു.
(വരുന്ന വഴി വിരലിലണിഞ്ഞിരുന്ന മോതിരങ്ങൾ നദിയിലേക്കു വലിച്ചെറിയാൻ ദേവനും ഗ്രാമിണിയും മറന്നില്ല).
വിമാനത്തിൽനിന്നും ഇറങ്ങിയ അഞ്ചുപേരുടെയും അടുത്തേക്ക് വൃകാസുരനും മീശഭൈരവനും ഓടി വന്നു, നമിച്ചു.
പ്രാർത്ഥനയോടെ അല്പം പുണ്യജലമെടുത്തു അവരുടെ മേൽ ഗുരുദേവൻ തളിച്ചു അനുഗ്രഹിച്ചു.
ഗുരുദേവൻ പറഞ്ഞു “കാമാസുരൻ എന്ന നീ ഇനിമുതൽ വീര വിജയ വിക്രമാദിത്യൻ എന്നറിയപ്പെടും. ഈ ദിവ്യ നിയോഗം നിറവായതിനു നീയൊരു മുഖ്യ കാരണം തന്നെയാണ്. ഇനി നീ ഇവരെയൊക്കെ കാണുക” എന്ന് പറഞ്ഞിട്ട് ആകാശത്തേക്ക് കൈ നീട്ടി എന്തോ മന്ത്രം ജപിച്ചു. പെട്ടെന്ന് ഒരു വലിയ തേര് ആകാശത്തുനിന്നും വന്നിറങ്ങി. അതിൽനിന്നും ഉജ്ജയിനിയിലെ ഉഗ്രസേന വിക്രമാദിത്യന്റെ (പിതാവ്) പട്ടമഹിഷിയും പണ്ട് തന്നെ തള്ളിപ്പറഞ്ഞ മന്ത്രിയും സേനാനായകനും പിന്നെ മറ്റു ചില പ്രധാനികളും ഇറങ്ങി.
പട്ടമഹിഷിയമ്മ മുമ്പോട്ട് വന്നു വീര വിജയ വിക്രമാദിത്യനെ പുണർന്നു നിറുകയിൽ മുകർന്നു. “അമ്മെ” എന്നു പറഞ്ഞു കൊണ്ട് അവരുടെ കാൽ തൊട്ടു വന്ദിച്ചെഴുനെറ്റ വീര വിജയ വിക്രമാദിത്യനെ വന്ന പ്രധാനികൾ എല്ലാം വണങ്ങി.
പട്ടമഹിഷിയെ വന്ദിച്ചു പാദത്തിൽ തൊട്ടു തൊഴുത വിരോചനയെ ആ ‘അമ്മ മാറോടു ചേർത്തു.
“ക്ഷമിക്കണം മോനെ, ഞങ്ങൾ തെറ്റ് ചെയ്തു. നിന്നോട് അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു. നീയും ഭാര്യയും വരണം, നാട് ഭരിക്കണം. നീ പോന്നതില്പിന്നെ നാട്ടിൽ പ്രശ്നങ്ങളേയുള്ളൂ. രോഗങ്ങളും ദാരിദ്ര്യവും, കള്ളന്മാരുടെ ശല്യവും, അങ്ങനെ പലതും. പോരാത്തതിന് ദേവീകോപവും. ഇനി നീ ഉജ്ജയിനിയുടെ മഹാരാജാവാണ്, വീര വിജയ വിക്രമാദിത്യൻ”
“മഹാരാജാ വീര വിജയ വിക്രമാദിത്യൻ നീണാൾ വാഴട്ടെ” എന്ന് കൂടെവന്ന മന്ത്രിമാരും മറ്റുള്ളവരും ഘോഷം മുഴക്കി.
“രാജൻ – താങ്കൾ പത്നീ സമേതനായി ഇപ്പോൾ തന്നെ പുറപ്പെടുക. അഞ്ചു നാഴികൾക്കുള്ളിൽ ഉജ്ജയിനിൽ എത്തിച്ചേരും. വരുന്ന രവിവാരം താങ്കളുടെ പട്ടാഭിഷേകം നടത്തണം എന്നാണു പ്രശ്നത്തിൽ കണ്ടത്.”
എന്തു ചെയ്യണം എന്ന അർഥത്തിൽ നോക്കിയ രാജാവിനോട് ഗുരുദേവൻ പറഞ്ഞു. “വീര വിജയ വിക്രമാദിത്യൻ, താങ്കൾ ഇവർ പറയുന്നതനുസരിക്കുക നാളെ ഞങ്ങൾ കൊട്ടാരത്തിൽ എത്തും. താങ്കളുടെ മഹാ പട്ടാഭിഷേകത്തിൽ സംബന്ധിച്ച ശേഷം ഞാനും ദേവനും തപസ്സനുഷ്ഠിക്കാൻ ബദര്യാശ്രമത്തിലേക്കു പോകും. ഗ്രാമിണി തിരികെ ദേവീ ലോകത്തേക്ക് പോകും. ഞങ്ങളോടൊപ്പം നിന്റെ സഹചാരികളായ വൃകനും ഭൈരവനും വന്നുചേരും. പത്നീ സമേതനായി ദീർഘകാലം വാഴുക. താങ്കളുടെ ഭരണത്തിന് കീഴിൽ ഉജ്ജയിനി അഭിവൃദ്ധി പ്രാപിക്കട്ടെ”.
അടുത്ത ഭാഗത്തോടെ ഇത് അവസാനിപ്പിക്കാനാണ് ശ്രമം എന്നു നിങ്ങൾ പറഞ്ഞെങ്കിലും ഈ കഥ നാല് പാര്‍ട്ട് കൊണ്ട് അവസാനിക്കില്ല എന്നാണ് ഞാൻ കരുതിയത്… കാരണം ഈ കഥയില്‍ വരുന്ന കഥാപാത്രങ്ങളെ വച്ചുതന്നെ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി കഥയെ വലിയ രീതിക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള chances ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾ ആദ്യമെ ഉദ്ദേശിച്ച രീതിക്ക് തന്നെ കഥയെ simple ആയിട്ട്, പക്ഷേ വളരെ നല്ല രീതിക്ക് തന്നെ, അവസാനിപ്പിച്ചു.
കഥ പെട്ടെന്ന് തീര്‍ന്നതിൽ നിരാശ തോന്നിയെങ്കിലും എല്ലാ കൊണ്ടും മനോഹരമായി തന്നെ അവസാനിച്ചു.
അദ്യ ഭാഗം തൊട്ടെ കഥ അടിപൊളിയായി തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കാമാസുരന്റെ മനംമാറ്റം കാരണം ഒരു വലിയ യുദ്ധം ഒഴിവായി… കൂടാതെ ആ നിയോഗം പൂര്‍ത്തിയാവാൻ കാമാസുരന്റെ സഹായവും അനിവാര്യമായി തീരുന്ന തരത്തിൽ കഥ വഴിതിരിഞ്ഞു പോയതും അടിപൊളി ആയിരുന്നു.
എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു… ഇനിയും ഇതുപോലത്തെ നല്ല കഥകള്‍ എഴുതാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരൻ ??
നന്ദി സിറിൽ.
കാമാസുരൻ കെട്ടവൻ ആണെന്ന് പറഞ്ഞിട്ടുള്ളതിനേക്കാൾ പ്രാവശ്യം അത്ര കെട്ടവൻ അല്ല എന്ന അഭിപ്രായം ആണ് മറ്റു കഥാപാത്രണങ്ങളുടേത്.
അതുകൊണ്ടു തന്നെ ആൾ അല്പം നന്നാകുമോ എന്ന് നോക്കി ആള് നന്നായപ്പോൾ കഥ നിർത്തി.
ഒരാൾ നന്നായി വലിയ നിലയിൽ എത്തി എന്നൊരു സന്തോഷം കിട്ടി
അടിപൊളി കഥയാണ് മാഷേ, വളരെ ഇഷ്ടമായി.യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ മനോഹരമായി പര്യവസാനിച്ച ഒരു കുഞ്ഞു കഥ .ഒരു മാസ്സ് ഫൈറ്റ് സീൻ പ്രതീക്ഷിച്ചത് ഉണ്ടായില്ല ന്നാലും കുഴപ്പം ഇല്ല? അവസാനം വില്ലനെ പിടിച്ചു നായകൻ ആക്കിയല്ലെ കൊള്ളാം?.ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Oru twist vende?
Ellaa asuranmaarum / raakshasarum villan alla. Saahacharyangal alle avare thettukaaraakkiytahu?
ഈ കഥയിൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വരാരുന്നു.
വളരെ നന്ദി, സൂര്യൻ താങ്കൾ പറഞ്ഞത് ശരിയാണ്.
രണ്ടു ഭാഗങ്ങൾ കൂടി മനസ്സിലുണ്ടായിരുന്നു.
നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.
ജോലിത്തിരക്ക് കൊല്ലുന്നു. പിന്നെ അത്ര റെസ്പോൺസ് ഒന്നും കണ്ടില്ല.
“കവിതാ രസാചാതുര്യം വാഖ്യാതാ വേത്തി ന കവി” എന്നല്ലേ പറയുന്നത്? വായനക്കാർക്കു രസിക്കുന്നില്ലെങ്കിൽ എന്തിനു വലിച്ചു നീട്ടണം എന്നും കരുതി.
അതി മാനുഷിക കഥാപാത്രങ്ങൾ എനിക്കു വഴങ്ങില്ല, അതുകൊണ്ടുതന്നെ കാമാസുരന്റെ ഉള്ളിലുള്ള നന്മകൾ വെളിയിൽ കൊണ്ടുവന്നു രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ ഇത് “സമാധാന പരമായി” അവസാനിപ്പിക്കാം എന്നു കരുതി. നല്ല അവസാനം അല്ലെ മനസുഖം
അവസാനം നല്ലതാരുന്നു. എന്നാലും കുറച്ച് പാ൪ട്ട് കൂടെ ആക്കാരുന്നു. സമയം ഉണ്ടാരുന്നല്ലൊ
Athe.
Pakshe ini oru pareekshanam kayyil othungiyilla. prathyekichum antagonist naayakan aayappol. Pulliyude level vere. 😀
?
🙂
സന്തോഷ് ഏട്ടൻ , കഥ പൊളിച്ച് ?
നാല് പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് ?
ഗ്രാമിണിയുടെയും ദേവൻ്റെയും നിയോഗം ?
Nandi dear ???♥️♥️
പക്ഷെ കഥയുടെ നായകൻ ആയി മാറി കാമാസുരൻ ക്രെഡിറ്റു കൊണ്ടുപോയി
Endha paraya 4 part ollu engilum 40 part n chindikkanun manassilakkanum
Ullath ee kadhayill und .
Puthiya kadhayayumayi varanam
Enn abhyarthikkunnu .?
Abhipraayathinu nandi dear DD
Theerchayaayum ?
സന്തോഷ് ജി..
മനോഹരമായ കഥ രസകരമായി തന്നെ അവസാനിപ്പിച്ചു.. ❤❤❤????
Nandi dear Reghu kutty ?
സന്തോഷ്…
നന്നായിട്ടുണ്ട്. വലിച്ചു നീട്ടി.. ഒരു 20 പാർട്ട് ആക്കി ബോറടിപ്പിക്കമായിരുന്ന ഒരു കഥ, അതിനെ അതിന്റെതായ സൗന്ദര്യത്തിൽ തീർത്തല്ലോ. ???. ദേവന്റെ യും ഗ്രാമിനി യുടെ യും നിയോഗം വിജയകരമായി പൂർത്തിയാക്കി…. പിന്നെ ഞാൻ കഥ യുടെ കാമ്പിലേക്കൊന്നും പോണില്ല. . ഇതെഴുതാൻ എടുത്ത താങ്കളുടെ എഫർട്. അതിന് ഒരു ബിഗ് സല്യൂട്ട്…. കാരണം കുറച്ചെങ്കിലും reffer ചെയ്യാണ്ട് എഴുതാൻ പറ്റില്ലല്ലോ…
അപ്പോ ആ ഹാർഡ് വർക്കിന് ???????.
???????
സ്നേഹം മാത്രം
Thanks bro ☺️☺️?
All well, right?
Onnorthappol ithivide avasaanippikkunnathaavum nallathennu thonni ☺️?
Yes going on well. Hope you are also doing well…
Athe, athe.
Ivide ellaavarkkum sukham
Abhipraayathinu Nandi, dear DD
Theerchayaayum
Dear Admin
The name of author appears incorrect
Could you do the needful, please?
Thx for the rectification ?