—— ഗ്രാമിണി – നിയോഗം —–4 അവസാന ഭാഗം [Santhosh Nair] 1002

അവർ അങ്ങോട്ടുമിങ്ങോട്ടും മനോഹരമായി പുഞ്ചിരിച്ചു.  “ഇതു നമ്മുടെ നിയോഗം അല്ല, ദേവി അരുളിച്ചെയ്ത നമ്മുടെ കർത്തവ്യം ആണ്.” ദേവൻ പറഞ്ഞു.

“സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ

ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ”

എന്നുള്ള ദേവീ മാഹാത്മ്യ മന്ത്രം ചൊല്ലി സാക്ഷാൽ മഹേശ്വര പത്നിയെ സ്തുതിച്ച ശേഷം അവർ പുറപ്പെട്ടു.

ദേവനും ഗ്രാമിണിയും നന്നേ ക്ഷീണിച്ചിരിക്കുന്നുവെന്നു മനസ്സിലായ വിരോചന കാമാസുരനോട് ആംഗ്യം കാണിച്ചു.  ഉടനെ കാമാസുരൻ അടുത്ത് കണ്ട ഒരു വന്മരത്തിന്റെ ഒരു പരന്ന ചില്ല ഒടിച്ചെടുത്തു തന്റെ തോളിൽ വെച്ചു. നീളമുള്ള ആ ചില്ലയുടെ ഒരു അറ്റത്തു ഗ്രാമിണിയും മറ്റേയറ്റത്തു ദേവനും ഇരുന്നു.  വിരോചന തന്റെ ഭർത്താവിന്റെ കഴുത്തിൽ ഇരുന്നു.  (ഭാര്യമാർ എപ്പോഴും കഴുത്തിൽ ഇരിക്കാൻ മിടുക്കികൾ ആണെന്നല്ലേ വെയ്പ്പ്).

ഒരു മത്തഗജം ആട്ടിൻ കുട്ടികളെ തോളിൽ കൊണ്ടുപോകുന്നതുപോലെ മൂന്നുപേരെയും ചുമന്നുകൊണ്ട്  ആ കരുത്തൻ മല കയറാൻ തുടങ്ങി.  ദേവീ സ്തുതികളോടെ അവർ നാലുപേരും തങ്ങളുടെ നിയോഗം തേടി മുൻപോട്ടു പോകുന്നു.

വൃകാസുരനും മീശഭൈരവനും —— ഗുഹയിൽ

ഈ സമയം വൃകാസുരനും മീശഭൈരവനും ഗുഹക്കുള്ളിൽ കടന്നു ഉള്ളിലുള്ള സാധനങ്ങൾ എടുത്തു കൊണ്ടുവരാൻ  തുടങ്ങി.  അപ്പോഴാണ് ആ കാഴ്ച കണ്ടത്.  കാമാസുരൻ പൂജിച്ചു കൊണ്ടിരുന്ന മൂർത്തീ വിഗ്രഹം, വിളക്കുകൾ, പൂജക്കായി വെച്ചിരുന്ന ദ്രവ്യങ്ങൾ അവയൊന്നും അവിടെ കാണാനില്ല.  ആ സ്ഥലത്തൊരു വലിയൊരു കുഴിരൂപപ്പെട്ടിരിക്കുന്നു.

മാത്രവുമല്ല, അകത്തുണ്ടായിരുന്ന ശയനോപകാരണങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ  ചാരമായിക്കിടക്കുന്നു.  അകത്തുണ്ടായിരുന്ന അരി ഗോതമ്പ് ധാന്യങ്ങൾ തേൻ നെയ്യ് മുതലായവ ഒരു കേടും കൂടാതെ ഇരിക്കുന്നുണ്ട്.  അവർ രണ്ടുപേരും കൂടി വേഗം ആ ഭക്ഷ്യ വസ്തുക്കൾ എടുത്തുകൊണ്ടു വന്നു തങ്ങളുടെ യജമാനൻ പറഞ്ഞതുപോലെ ആ മൈതാനത്തിൽ വെച്ചു.

മറ്റു ചില ഓലക്കെട്ടുകൾ കൂടി എടുക്കാനായി വീണ്ടും ഗുഹയുടെ കവാദത്തിലേക്കു പുറപ്പെട്ട അവർക്കു മുന്നിൽ പെട്ടെന്ന് ആ ഗുഹ ഇടിഞ്ഞു വീണു.  പെട്ടെന്നവിടെ ഒരു അഗ്നികുണ്ഡം രൂപപ്പെട്ടു.  ആ ചൂടിൽ ആ ഗുഹയും അതെ ചുറ്റിയുള്ള അനുബന്ധ ഭാഗങ്ങളും കത്തിയെരിഞ്ഞു ഒരു കൂന ചാരം രൂപപ്പെട്ടു.

അവരെ വീണ്ടും അത്ഭുത പരതന്ത്രരാക്കിക്കൊണ്ട് അവിടെ ഒരു ചെറിയ കുളം രൂപപ്പെട്ടു.  പണ്ടൊരു ഗുഹ ഉണ്ടായിരുന്നതിന്റെ ഒരു ലക്ഷണവും  ഇപ്പോഴില്ല.

തങ്ങൾക്കു മുന്നിൽ നടന്നതെല്ലാം സത്യമോ മിഥ്യയോ എന്നു രണ്ടുപേരും അതിശയിച്ചു നിന്നു.

തിരികെ നടന്നു ഭക്ഷണ സാധനങ്ങൾ ഇരുന്ന സ്ഥലത്തേക്കു പോയ അവർ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു.

നേരത്തെ ബലികൊടുക്കാൻ കൊണ്ട് വന്നു നിർത്തിയ ആടുകളും കോഴികളും അവിടെ നിന്നു ആ ഭക്ഷണ സാധനങ്ങൾ കഴിച്ചു വിശപ്പടക്കുന്നു.  കൂടാതെ ചില മാനുകളും മുയലുകളും പക്ഷികളും അവിടെയുണ്ട്.

ഇതു വരെ തോന്നാത്ത ഒരു മൃദുല വികാരം, ഒരു കൗതുകം അവർക്കു  തോന്നി. ഈ ജീവികൾക്കൊക്കെ ഇത്ര ഭംഗിയുണ്ടായിരുന്നോ? തങ്ങൾ എത്ര മൃഗങ്ങളെയും പക്ഷികളെയും കൊന്നു തിന്നിരിക്കുന്നു.  ഒരിക്കലും ഈ ഓമനത്തം തോന്നിയിട്ടില്ല.  എന്തൊക്കെയോ മനസ്സിലോർത്തുകൊണ്ടു അവർ ആ ജന്തുക്കളെ നോക്കി നിന്നു.

 നിയോഗം —- കാമ വിക്രമാദിത്യൻ — വിരോചന — ദേവൻ — ഗ്രാമിണി

24 Comments

  1. അടുത്ത ഭാഗത്തോടെ ഇത് അവസാനിപ്പിക്കാനാണ് ശ്രമം എന്നു നിങ്ങൾ പറഞ്ഞെങ്കിലും ഈ കഥ നാല് പാര്‍ട്ട് കൊണ്ട് അവസാനിക്കില്ല എന്നാണ് ഞാൻ കരുതിയത്… കാരണം ഈ കഥയില്‍ വരുന്ന കഥാപാത്രങ്ങളെ വച്ചുതന്നെ ഒരുപാട്‌ കാര്യങ്ങൾ ഉൾപ്പെടുത്തി കഥയെ വലിയ രീതിക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള chances ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾ ആദ്യമെ ഉദ്ദേശിച്ച രീതിക്ക് തന്നെ കഥയെ simple ആയിട്ട്, പക്ഷേ വളരെ നല്ല രീതിക്ക് തന്നെ, അവസാനിപ്പിച്ചു.

    കഥ പെട്ടെന്ന് തീര്‍ന്നതിൽ നിരാശ തോന്നിയെങ്കിലും എല്ലാ കൊണ്ടും മനോഹരമായി തന്നെ അവസാനിച്ചു.

    അദ്യ ഭാഗം തൊട്ടെ കഥ അടിപൊളിയായി തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കാമാസുരന്റെ മനംമാറ്റം കാരണം ഒരു വലിയ യുദ്ധം ഒഴിവായി… കൂടാതെ ആ നിയോഗം പൂര്‍ത്തിയാവാൻ കാമാസുരന്റെ സഹായവും അനിവാര്യമായി തീരുന്ന തരത്തിൽ കഥ വഴിതിരിഞ്ഞു പോയതും അടിപൊളി ആയിരുന്നു.

    എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു… ഇനിയും ഇതുപോലത്തെ നല്ല കഥകള്‍ എഴുതാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരൻ ??

    1. നന്ദി സിറിൽ.
      കാമാസുരൻ കെട്ടവൻ ആണെന്ന് പറഞ്ഞിട്ടുള്ളതിനേക്കാൾ പ്രാവശ്യം അത്ര കെട്ടവൻ അല്ല എന്ന അഭിപ്രായം ആണ് മറ്റു കഥാപാത്രണങ്ങളുടേത്.
      അതുകൊണ്ടു തന്നെ ആൾ അല്പം നന്നാകുമോ എന്ന് നോക്കി ആള് നന്നായപ്പോൾ കഥ നിർത്തി.
      ഒരാൾ നന്നായി വലിയ നിലയിൽ എത്തി എന്നൊരു സന്തോഷം കിട്ടി

  2. അടിപൊളി കഥയാണ് മാഷേ, വളരെ ഇഷ്ടമായി.യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ മനോഹരമായി പര്യവസാനിച്ച ഒരു കുഞ്ഞു കഥ .ഒരു മാസ്സ് ഫൈറ്റ് സീൻ പ്രതീക്ഷിച്ചത് ഉണ്ടായില്ല ന്നാലും കുഴപ്പം ഇല്ല? അവസാനം വില്ലനെ പിടിച്ചു നായകൻ ആക്കിയല്ലെ കൊള്ളാം?.ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    1. Oru twist vende?
      Ellaa asuranmaarum / raakshasarum villan alla. Saahacharyangal alle avare thettukaaraakkiytahu?

  3. സൂര്യൻ

    ഈ കഥയിൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വരാരുന്നു.

    1. വളരെ നന്ദി, സൂര്യൻ താങ്കൾ പറഞ്ഞത് ശരിയാണ്.
      രണ്ടു ഭാഗങ്ങൾ കൂടി മനസ്സിലുണ്ടായിരുന്നു.
      നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.
      ജോലിത്തിരക്ക് കൊല്ലുന്നു. പിന്നെ അത്ര റെസ്പോൺസ് ഒന്നും കണ്ടില്ല.
      “കവിതാ രസാചാതുര്യം വാഖ്യാതാ വേത്തി ന കവി” എന്നല്ലേ പറയുന്നത്? വായനക്കാർക്കു രസിക്കുന്നില്ലെങ്കിൽ എന്തിനു വലിച്ചു നീട്ടണം എന്നും കരുതി.

      അതി മാനുഷിക കഥാപാത്രങ്ങൾ എനിക്കു വഴങ്ങില്ല, അതുകൊണ്ടുതന്നെ കാമാസുരന്റെ ഉള്ളിലുള്ള നന്മകൾ വെളിയിൽ കൊണ്ടുവന്നു രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ ഇത് “സമാധാന പരമായി” അവസാനിപ്പിക്കാം എന്നു കരുതി. നല്ല അവസാനം അല്ലെ മനസുഖം

      1. സൂര്യൻ

        അവസാനം നല്ലതാരുന്നു. എന്നാലും കുറച്ച് പാ൪ട്ട് കൂടെ ആക്കാരുന്നു. സമയം ഉണ്ടാരുന്നല്ലൊ

        1. Athe.
          Pakshe ini oru pareekshanam kayyil othungiyilla. prathyekichum antagonist naayakan aayappol. Pulliyude level vere. 😀

          1. സൂര്യൻ

            ?

        2. 🙂

  4. മണവാളൻ

    സന്തോഷ് ഏട്ടൻ , കഥ പൊളിച്ച് ?
    നാല് പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് ?

    ഗ്രാമിണിയുടെയും ദേവൻ്റെയും നിയോഗം ?

    1. Nandi dear ???♥️♥️

      പക്ഷെ കഥയുടെ നായകൻ ആയി മാറി കാമാസുരൻ ക്രെഡിറ്റു കൊണ്ടുപോയി

  5. Endha paraya 4 part ollu engilum 40 part n chindikkanun manassilakkanum
    Ullath ee kadhayill und .
    Puthiya kadhayayumayi varanam
    Enn abhyarthikkunnu .?

    1. Abhipraayathinu nandi dear DD
      Theerchayaayum ?

  6. സന്തോഷ്‌ ജി..

    മനോഹരമായ കഥ രസകരമായി തന്നെ അവസാനിപ്പിച്ചു.. ❤❤❤????

    1. Nandi dear Reghu kutty ?

  7. സന്തോഷ്‌…
    നന്നായിട്ടുണ്ട്. വലിച്ചു നീട്ടി.. ഒരു 20 പാർട്ട്‌ ആക്കി ബോറടിപ്പിക്കമായിരുന്ന ഒരു കഥ, അതിനെ അതിന്റെതായ സൗന്ദര്യത്തിൽ തീർത്തല്ലോ. ???. ദേവന്റെ യും ഗ്രാമിനി യുടെ യും നിയോഗം വിജയകരമായി പൂർത്തിയാക്കി…. പിന്നെ ഞാൻ കഥ യുടെ കാമ്പിലേക്കൊന്നും പോണില്ല. . ഇതെഴുതാൻ എടുത്ത താങ്കളുടെ എഫർട്. അതിന് ഒരു ബിഗ് സല്യൂട്ട്…. കാരണം കുറച്ചെങ്കിലും reffer ചെയ്യാണ്ട് എഴുതാൻ പറ്റില്ലല്ലോ…
    അപ്പോ ആ ഹാർഡ് വർക്കിന്‌ ???????.
    ???????
    സ്നേഹം മാത്രം

    1. Thanks bro ☺️☺️?
      All well, right?

      1. Onnorthappol ithivide avasaanippikkunnathaavum nallathennu thonni ☺️?

      2. Yes going on well. Hope you are also doing well…

        1. Athe, athe.
          Ivide ellaavarkkum sukham

    2. Abhipraayathinu Nandi, dear DD
      Theerchayaayum

  8. Dear Admin
    The name of author appears incorrect
    Could you do the needful, please?

    1. Thx for the rectification ?

Comments are closed.