“ഞാനോ? അടിയൻ എന്ത് സത്കര്മമാണ് ചെയ്തത്, ഗുരുദേവാ”?
“നീ കൊണ്ട് വന്നു വെച്ച ധാന്യങ്ങളും തേനും മറ്റു ഭക്ഷ്യവസ്തുക്കളും കഴിക്കാൻ ഈ കാട്ടിലെ എല്ലാ സസ്യഭുക്കുകളും ഇവിടുണ്ട്. പക്ഷികൾ, പ്രാണികൾ, ഉറുമ്പുകൾ ഒക്കെ വേറെ. എല്ലാം കൂടി ഒരു ലക്ഷത്തോളം ജീവജാലങ്ങൾക്കു നീ ഒരു സദ്യ തന്നെ കൊടുത്തു.” ഗുരുദേവൻ പറഞ്ഞു.
മൗനമായി നിൽക്കുന്ന കാമാസുരന്റെ തലയിൽ കൈവെച്ചനുഗ്രഹിച്ചുകൊണ്ടു ഗുരുദേവൻ തുടർന്നു “ഇനിയെല്ലാം നല്ലതിനാണ്. ദേവനും ഗ്രാമിയും പര്വതാരോഹണം തുടങ്ങി. ഉടനെ അവിടെയെത്തുക, ഒന്നോർക്കുക ആ മലമുകളിൽ മന്ത്രങ്ങൾ ഫലിക്കില്ല. ആ പീഠം ഉയർത്താൻ നിനക്ക് മാത്രമേ കഴിയൂ. ചെന്നു അവരെ സഹായിക്കൂ. കൂടെ നിന്റെ പത്നിയെയും കൊണ്ടുപോകുക. നിന്റെ ജോലി തീർന്നയുടനെ ഇവിടെ വരിക. ഞാൻ അപ്പോഴേക്കും തിരികെയെത്താം. മംഗളമുണ്ടാകട്ടെ.”
കയ്യുയർത്തി ആശീർവദിച്ചു കൊണ്ട് മുനിവര്യൻ മറഞ്ഞു.
തന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന കാമാസുരനെ ആരാധനയോടെ വിലോചന നോക്കി.
“വരൂ പോകാം” എന്ന് അവളോട് പറഞ്ഞിട്ട് അപ്പോഴേക്കും ഉണർന്നു വന്നു തൊഴുകൈകളോടെ നിൽക്കുന്ന മീശഭൈരവനോടും വൃകാസുരനോടും പറഞ്ഞു:
“ഞങ്ങൾ ഗുരുവിന്റെ ആജ്ഞ പ്രകാരം ഒരിടം വരെ പോകുകയാണ്. തിരികെ വരുമ്പോഴേക്കും നമ്മുടെ ഗുഹയുടെ ഉള്ളിൽ എന്ന ഒഴിച്ച് തീ വെയ്ക്കുക. ഒരു വസ്തു പോലും ഉള്ളിൽ ഉണ്ടാവരുത്. നിങ്ങൾ ഇവിടെ തന്നെ ഉണ്ടാവണം.”
ആകാശ മാർഗ്ഗേണ ഉയർന്നു പൊങ്ങിയ അവർ കുറച്ചു നാഴികകൾ കൊണ്ടുതന്നെ ആ പർവതത്തിനടുത്തു എത്തിച്ചേർന്നു. ഇനി നടന്നോ ഓടിയോ മാത്രമേ പോകാനാവൂ. ഒരു തരത്തിലുള്ള അമാനുഷികതകളും (സ്വന്തമായുള്ള മാനുഷിക കഴിവുകൾ ഒഴികെ) ആ പർവതത്തിൽ സാധ്യമല്ല എന്ന് ഗുരുനാഥൻ പറഞ്ഞതോർത്തു.
തറയിൽ ഇറങ്ങിയ കാമാസുരൻ തന്റെ കരുത്തുറ്റ കാര്യങ്ങൾ കൊണ്ട് വിരോചനയെ കോരിയെടുത്തു തന്റെ തോളിൽ ഇരുത്തി. എന്നിട്ടു അതിവേഗത്തിൽ മലകയറാൻ തുടങ്ങി.
—- ദേവനും ഗ്രാമിണിയും —-
അപ്പോഴേക്കും ദേവനും ഗ്രാമിണിയും മലയുടെ പകുതിയോളം കയറിയിരുന്നു. വിശപ്പും ദാഹവും മോതിരത്തിന്റെ ശക്തികൊണ്ട് തോന്നിയിരുന്നില്ലെങ്കിലും ശാരീരിക ക്ഷീണവും കാലിലെ വേദനയും ആകാശത്തു നിന്നുള്ള ചൂടും അവർക്കു കുറച്ചു കഷ്ടം കൊടുക്കാൻ തുടങ്ങി.
ഇനിയും കുറഞ്ഞത് രണ്ടു മൂന്നു മണിക്കൂറുകൾ നടന്നാലേ ലക്ഷ്യസ്ഥാനം പർവത പുത്രിയുടെ സവിധം അടയാൻ സാധിയ്ക്കുകയുള്ളൂ എന്ന് അവർക്കു മനസ്സിലായി.
നിയോഗം – സംഗമം —
പെട്ടെന്നു താഴെനിന്നും ആരോ ഓടിക്കയറിവരുന്ന ശബ്ദം കേട്ട് ദേവനും ഗ്രാമിണിയും തിരിഞ്ഞു നോക്കി. ഒരു സുന്ദരനായ കരുത്തൻ ഒരു അപ്സരസുന്ദരിയെയും തോളിലേറ്റി ഓടിവരുന്നത് തെല്ലു അത്ഭുതത്തോടെയാണ് അവർ നോക്കിയത്.
നിമിഷ നേരം കൊണ്ടുതന്നെ അവരുടെ അടുത്തെത്തി ആ യുവാവ് നിന്ന്, തോളിൽ ഇരുന്ന സുന്ദരിയെ താഴെ ഇറക്കി. ഇത്രയും വലിയ കുത്തനെയുള്ള മാമല (ദേവനും ഗ്രാമിണിയും നാഴികകൾ കൊണ്ട് കഷ്ടപ്പെട്ട് കടന്നു വന്നത്) ചില നിമിഷങ്ങൾ കൊണ്ടുതന്നെ ഒരു യുവതിയെയും തോളിലേറ്റി കടന്നു വന്ന ആ കരുത്തനെ ആരാധനയോടും ബഹുമാനത്തോടും ദേവൻ നോക്കിനിന്നു.
ഗ്രാമിണി മന്ത്രിക്കുന്നത് അവൻ കേട്ടു “കാമാസുരൻ, അല്ല – കാമ വിക്രമാദിത്യൻ”
ഭർത്താവിന്റെ തോളിൽനിന്നും ഇറങ്ങിയ വിരോചന ഒരു തേങ്ങിക്കരച്ചിലോടെ ഗ്രാമ്മിണിയെ ചേർത്തു പിടിച്ചു. നടന്നതെല്ലാം വിതുമ്പലിന്റെ അകമ്പടിയോടെ പെട്ടെന്നുതന്നെ അവൾ പറഞ്ഞു.
ദേവന്റെ തോളിൽ കൈ വെച്ചുകൊണ്ട്, ഗ്രാമിണിയെ നോക്കി കാമ വിക്രമാദിത്യൻ പറഞ്ഞു “എന്നോടു ക്ഷമിക്കണം. മനസ്സിലെ ചില ലക്ഷ്യങ്ങൾ നേടാൻ നിങ്ങളെ ഞാൻ ഉപദ്രവിച്ചു, ഇനിയുള്ള യാത്രയിൽ നിങ്ങളുടെ നിയോഗം എന്റേതുകൂടിയാണ്. നട്ടുച്ചയാകാൻ ഇനി അധികം നേരമില്ല. നമുക്ക് പുറപ്പെടാം. ഈ ദിവ്യ ദൗത്യത്തിൽ ഭാഗഭാഗാക്കാൻ കഴിഞ്ഞത് സുകൃതമാണ്, അടിയന്റെ ഗുരുദേവൻമേൽ സത്യം.”
അടുത്ത ഭാഗത്തോടെ ഇത് അവസാനിപ്പിക്കാനാണ് ശ്രമം എന്നു നിങ്ങൾ പറഞ്ഞെങ്കിലും ഈ കഥ നാല് പാര്‍ട്ട് കൊണ്ട് അവസാനിക്കില്ല എന്നാണ് ഞാൻ കരുതിയത്… കാരണം ഈ കഥയില്‍ വരുന്ന കഥാപാത്രങ്ങളെ വച്ചുതന്നെ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി കഥയെ വലിയ രീതിക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള chances ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾ ആദ്യമെ ഉദ്ദേശിച്ച രീതിക്ക് തന്നെ കഥയെ simple ആയിട്ട്, പക്ഷേ വളരെ നല്ല രീതിക്ക് തന്നെ, അവസാനിപ്പിച്ചു.
കഥ പെട്ടെന്ന് തീര്‍ന്നതിൽ നിരാശ തോന്നിയെങ്കിലും എല്ലാ കൊണ്ടും മനോഹരമായി തന്നെ അവസാനിച്ചു.
അദ്യ ഭാഗം തൊട്ടെ കഥ അടിപൊളിയായി തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കാമാസുരന്റെ മനംമാറ്റം കാരണം ഒരു വലിയ യുദ്ധം ഒഴിവായി… കൂടാതെ ആ നിയോഗം പൂര്‍ത്തിയാവാൻ കാമാസുരന്റെ സഹായവും അനിവാര്യമായി തീരുന്ന തരത്തിൽ കഥ വഴിതിരിഞ്ഞു പോയതും അടിപൊളി ആയിരുന്നു.
എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു… ഇനിയും ഇതുപോലത്തെ നല്ല കഥകള്‍ എഴുതാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരൻ ??
നന്ദി സിറിൽ.
കാമാസുരൻ കെട്ടവൻ ആണെന്ന് പറഞ്ഞിട്ടുള്ളതിനേക്കാൾ പ്രാവശ്യം അത്ര കെട്ടവൻ അല്ല എന്ന അഭിപ്രായം ആണ് മറ്റു കഥാപാത്രണങ്ങളുടേത്.
അതുകൊണ്ടു തന്നെ ആൾ അല്പം നന്നാകുമോ എന്ന് നോക്കി ആള് നന്നായപ്പോൾ കഥ നിർത്തി.
ഒരാൾ നന്നായി വലിയ നിലയിൽ എത്തി എന്നൊരു സന്തോഷം കിട്ടി
അടിപൊളി കഥയാണ് മാഷേ, വളരെ ഇഷ്ടമായി.യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ മനോഹരമായി പര്യവസാനിച്ച ഒരു കുഞ്ഞു കഥ .ഒരു മാസ്സ് ഫൈറ്റ് സീൻ പ്രതീക്ഷിച്ചത് ഉണ്ടായില്ല ന്നാലും കുഴപ്പം ഇല്ല? അവസാനം വില്ലനെ പിടിച്ചു നായകൻ ആക്കിയല്ലെ കൊള്ളാം?.ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Oru twist vende?
Ellaa asuranmaarum / raakshasarum villan alla. Saahacharyangal alle avare thettukaaraakkiytahu?
ഈ കഥയിൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വരാരുന്നു.
വളരെ നന്ദി, സൂര്യൻ താങ്കൾ പറഞ്ഞത് ശരിയാണ്.
രണ്ടു ഭാഗങ്ങൾ കൂടി മനസ്സിലുണ്ടായിരുന്നു.
നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.
ജോലിത്തിരക്ക് കൊല്ലുന്നു. പിന്നെ അത്ര റെസ്പോൺസ് ഒന്നും കണ്ടില്ല.
“കവിതാ രസാചാതുര്യം വാഖ്യാതാ വേത്തി ന കവി” എന്നല്ലേ പറയുന്നത്? വായനക്കാർക്കു രസിക്കുന്നില്ലെങ്കിൽ എന്തിനു വലിച്ചു നീട്ടണം എന്നും കരുതി.
അതി മാനുഷിക കഥാപാത്രങ്ങൾ എനിക്കു വഴങ്ങില്ല, അതുകൊണ്ടുതന്നെ കാമാസുരന്റെ ഉള്ളിലുള്ള നന്മകൾ വെളിയിൽ കൊണ്ടുവന്നു രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ ഇത് “സമാധാന പരമായി” അവസാനിപ്പിക്കാം എന്നു കരുതി. നല്ല അവസാനം അല്ലെ മനസുഖം
അവസാനം നല്ലതാരുന്നു. എന്നാലും കുറച്ച് പാ൪ട്ട് കൂടെ ആക്കാരുന്നു. സമയം ഉണ്ടാരുന്നല്ലൊ
Athe.
Pakshe ini oru pareekshanam kayyil othungiyilla. prathyekichum antagonist naayakan aayappol. Pulliyude level vere. 😀
?
🙂
സന്തോഷ് ഏട്ടൻ , കഥ പൊളിച്ച് ?
നാല് പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് ?
ഗ്രാമിണിയുടെയും ദേവൻ്റെയും നിയോഗം ?
Nandi dear ???♥️♥️
പക്ഷെ കഥയുടെ നായകൻ ആയി മാറി കാമാസുരൻ ക്രെഡിറ്റു കൊണ്ടുപോയി
Endha paraya 4 part ollu engilum 40 part n chindikkanun manassilakkanum
Ullath ee kadhayill und .
Puthiya kadhayayumayi varanam
Enn abhyarthikkunnu .?
Abhipraayathinu nandi dear DD
Theerchayaayum ?
സന്തോഷ് ജി..
മനോഹരമായ കഥ രസകരമായി തന്നെ അവസാനിപ്പിച്ചു.. ❤❤❤????
Nandi dear Reghu kutty ?
സന്തോഷ്…
നന്നായിട്ടുണ്ട്. വലിച്ചു നീട്ടി.. ഒരു 20 പാർട്ട് ആക്കി ബോറടിപ്പിക്കമായിരുന്ന ഒരു കഥ, അതിനെ അതിന്റെതായ സൗന്ദര്യത്തിൽ തീർത്തല്ലോ. ???. ദേവന്റെ യും ഗ്രാമിനി യുടെ യും നിയോഗം വിജയകരമായി പൂർത്തിയാക്കി…. പിന്നെ ഞാൻ കഥ യുടെ കാമ്പിലേക്കൊന്നും പോണില്ല. . ഇതെഴുതാൻ എടുത്ത താങ്കളുടെ എഫർട്. അതിന് ഒരു ബിഗ് സല്യൂട്ട്…. കാരണം കുറച്ചെങ്കിലും reffer ചെയ്യാണ്ട് എഴുതാൻ പറ്റില്ലല്ലോ…
അപ്പോ ആ ഹാർഡ് വർക്കിന് ???????.
???????
സ്നേഹം മാത്രം
Thanks bro ☺️☺️?
All well, right?
Onnorthappol ithivide avasaanippikkunnathaavum nallathennu thonni ☺️?
Yes going on well. Hope you are also doing well…
Athe, athe.
Ivide ellaavarkkum sukham
Abhipraayathinu Nandi, dear DD
Theerchayaayum
Dear Admin
The name of author appears incorrect
Could you do the needful, please?
Thx for the rectification ?