അന്തരീക്ഷത്തിൽ മഞ്ഞൾ പാരിജാതം മറ്റും ചില സുഗന്ധ ദ്രവ്യങ്ങളുടെ ഗന്ധം ഉയർന്നു. ആകാശത്തുള്ള സൂര്യന് പെട്ടെന്ന് വെളിച്ചം പതിന്മടങ്ങു വർധിച്ചത് പോലെ. തലയുയർത്തിനോക്കിയ കാമാസുരൻ ബോധമറ്റു നിലം പതിച്ചു.
പെട്ടെന്ന് അതി ശക്തമായി മഴ പെയ്തു. അതി ഘോരമായ മിന്നലും ഇടിവെട്ടും. കാമാസുരൻ തയാറാക്കിയ അഗ്നികുണ്ഡങ്ങളും പന്തങ്ങളും അണഞ്ഞു. വാസസ്ഥലമായ ഗുഹ തകർന്നു തരിപ്പണമാക്കാനെന്നോണം കാറ്റും മഴയും അതിനുള്ളിലേക്ക് അതി ശക്തമായി അടിച്ചു കയറി. അകത്തു ആലസ്യത്തിലകപ്പെട്ടു കിടന്ന കാമാസുരന്റെ ഭാര്യ ജീവനും കൊണ്ട് വെളിയിലേക്കോടി വന്നു. ഓടി വെളിയിൽ വന്ന അവൾ ബോധമറ്റു കാമാസുരന്റെ അരികിൽ വീണു ചലനമറ്റു കിടന്നു.
പെട്ടെന്നു കാറ്റും മഴയും നിന്നു. തറയിൽ അശേഷം ജലമയം ഇല്ല.
സൂര്യൻ മേഘപാളികൾക്കിടയിൽനിന്നും വെളിയിൽ വന്നു എത്തിനോക്കി .പുഞ്ചിരി തൂകി.
എവിടെനിന്നൊക്കെയോ മാനുകളും മുയലുകളും ചെറിയ അണ്ണാറക്കണ്ണന്മാരും ഓടി വന്നു അവിടവിടെ ചിതറിക്കിടന്ന അരിയും മറ്റു ഭക്ഷണ സാധനങ്ങളും കഴിക്കാൻ തുടങ്ങി. ഉറുമ്പുകൂട്ടം വന്നു അരിമണികളും ഗോതമ്പുമണികളും പെറുക്കി അവരുടെ മാളങ്ങളിലേക്കു കൊണ്ടുപോകാൻ തിരക്കു കൂട്ടി. ചില കുരുവികളും മറ്റും വന്നു തറയിൽ കിടന്ന തേനും മറ്റു മധുര പാനീയങ്ങളും കൊതിക്കുടിക്കുന്നുണ്ട്.
അത്രയും നേരം ഉണ്ടായിരുന്ന പ്രകൃതിയല്ല, ഇപ്പോൾ. ആകെ മൊത്തം ഒരു സന്തോഷം, ചുറ്റിലും ഊർജസ്വലത.
മുഖത്ത് ചില മരുന്നുകളുടെ ഗന്ധമുള്ള ജലം വീണതറിഞ്ഞ കാമാസുരനും ഭാര്യയും മയക്കം വിട്ടുണർന്നു. കണ്ണ് തുറന്നു നോക്കുമ്പോൾ ജടാവത്കലധാരിയായ ഒരു വൃദ്ധ താപസൻ. പെട്ടെന്നെഴുനേറ്റ അവർ രണ്ടുപേരും ആ താപസന്റെ കാലുകളിൽ ^^നമസ്കാരം ചെയ്തു.
(^^ സ്ത്രീകൾ പഞ്ചാംഗ നമസ്കാരവും ആണുങ്ങൾ സാഷ്ടാംഗ നമസ്കാരവും ചെയ്യണം എന്ന് ശാസ്ത്രങ്ങൾ. സ്ത്രീകളുടെ ശരീര ഭാഗങ്ങൾ സന്താനോത്പാദനം, ഭക്ഷണം (പാൽ) കൊടുക്കൽ ഇവയുമായി ബന്ധപ്പെട്ടതിനാൽ തറയിൽ അമരേണ്ട എന്നൊരു ശാസ്ത്ര മതം.)
“ദീർഘായുഷ്മാൻ ഭാവാഹ്, ദീർഘ സുമംഗലി ഭാവാഹ്, മംഗളം ഭവന്തു” എന്ന് രണ്ടു പേരെയും ആശീർവദിച്ചു ശേഷം ആ താപസൻ പറഞ്ഞു “എഴുനേല്ക്കൂ കാമ വിക്രമാദിത്യ വർമ്മ”.
ഞെട്ടി എഴുന്നേറ്റ കാമാസുരൻ പൊട്ടി ക്കരഞ്ഞു കൊണ്ട് വീണ്ടും ആ പാദങ്ങളിലേക്കു വീണു. അവനെ എടുത്തു നെഞ്ചോടു ചേർത്തുകൊണ്ട് താപസൻ പറഞ്ഞു “നിന്റെ നിയോഗം ഇനിയാണ്”
“എന്നോട് ക്ഷമിക്കണം ഗുരുദേവാ, അങ്ങയെ വഞ്ചിച്ചു പോന്നതില്പിന്നെ എന്തൊക്കെയാ ചെയ്തെന്നു കൂടി അടിയനറിയില്ല. എന്നെ രക്ഷിക്കൂ, എന്നോടു ക്ഷമിക്കൂ”
“നിന്റെ വിഷമം എനിക്ക് മനസ്സിലാകുന്നു മകനെ, നീ ഒരിക്കലും തെറ്റുകാരൻ ആണെന്ന് ഞാൻ പറയില്ല.നിന്റെ സാഹചര്യങ്ങൾ നിന്നെ ഇങ്ങനെയാക്കി. എന്തായാലും ഇത്ര വലിയ ബലി നടത്താൻ പോയതാണ്, അങ്ങനെ ചിന്തിച്ചതാണ് വലിയ തെറ്റ്.”
“എന്നോട് ക്ഷമിക്കൂ” എന്ന് വീണ്ടും പറഞ്ഞുകൊണ്ട് അവൻ അദ്ദേഹത്തെ പുണർന്നു.
“നീ പോന്നതിൽ പിന്നെ എന്റെ ഒരു ദൃഷ്ടി ഇപ്പോഴും നിന്റെ മേലുണ്ടായിരുന്നു. നിന്റെ മാർഗം എന്തായാലും നീ ലക്ഷ്യത്തെ അടയാതെ അടങ്ങില്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഇപ്പോൾ നീ നിന്റെ ശത്രുവായി കരുതുന്ന ദേവനെതിരെയും ഗ്രാമിനിക്കെതിരെയും നിനക്ക് പോരാടി ജയിക്കാൻ ആവില്ല. ഗ്രാമിണിക്കും നിന്റെ ഭാര്യയ്ക്കും സ്വാമിനിയായ ആ മഹാദേവിയുടെ ദൗത്യം ആണ് ദേവനിൽ നിക്ഷിപ്തം. ആ താളിയോലകൾ ഉജ്ജയിനിൽ നാളെ മധ്യാഹ്നത്തിന് എത്തിച്ചേരണം. അതിനു നീ സഹായിക്കണം.”
“ഗുരുദേവാ, ഞാൻ. ഈ ദുഷ്ടനായ ഞാൻ” കാമാസുരന്റെ കൺഠം ഇടറി.
“ദുഷ്ടനോ, നീ ദുഷ്ടനാണെന്നാരു പറഞ്ഞു? നീ നല്ലവനാണ്. ചില താന്ത്രീക വിദ്യകൾ അനുഷ്ടിച്ചു മനസ്സിൽ ശാരീരിക ലൗകിക മോഹങ്ങൾ വളർത്തിയെന്ന തെറ്റേ നീ ചെയ്തുള്ളൂ. അതിൽ നിന്നും സാക്ഷാൽ മഹാദേവി തന്നെ ഇടപെട്ടു നിന്നെ രക്ഷിച്ചു. ഇപ്പോൾ നീ അറിയാതെ ചെയ്ത ലക്ഷ ഭോജനവും നിന്നെ ഇത് വരെ ചെയ്ത എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിച്ചു.”
അടുത്ത ഭാഗത്തോടെ ഇത് അവസാനിപ്പിക്കാനാണ് ശ്രമം എന്നു നിങ്ങൾ പറഞ്ഞെങ്കിലും ഈ കഥ നാല് പാര്‍ട്ട് കൊണ്ട് അവസാനിക്കില്ല എന്നാണ് ഞാൻ കരുതിയത്… കാരണം ഈ കഥയില്‍ വരുന്ന കഥാപാത്രങ്ങളെ വച്ചുതന്നെ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി കഥയെ വലിയ രീതിക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള chances ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾ ആദ്യമെ ഉദ്ദേശിച്ച രീതിക്ക് തന്നെ കഥയെ simple ആയിട്ട്, പക്ഷേ വളരെ നല്ല രീതിക്ക് തന്നെ, അവസാനിപ്പിച്ചു.
കഥ പെട്ടെന്ന് തീര്‍ന്നതിൽ നിരാശ തോന്നിയെങ്കിലും എല്ലാ കൊണ്ടും മനോഹരമായി തന്നെ അവസാനിച്ചു.
അദ്യ ഭാഗം തൊട്ടെ കഥ അടിപൊളിയായി തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കാമാസുരന്റെ മനംമാറ്റം കാരണം ഒരു വലിയ യുദ്ധം ഒഴിവായി… കൂടാതെ ആ നിയോഗം പൂര്‍ത്തിയാവാൻ കാമാസുരന്റെ സഹായവും അനിവാര്യമായി തീരുന്ന തരത്തിൽ കഥ വഴിതിരിഞ്ഞു പോയതും അടിപൊളി ആയിരുന്നു.
എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു… ഇനിയും ഇതുപോലത്തെ നല്ല കഥകള്‍ എഴുതാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരൻ ??
നന്ദി സിറിൽ.
കാമാസുരൻ കെട്ടവൻ ആണെന്ന് പറഞ്ഞിട്ടുള്ളതിനേക്കാൾ പ്രാവശ്യം അത്ര കെട്ടവൻ അല്ല എന്ന അഭിപ്രായം ആണ് മറ്റു കഥാപാത്രണങ്ങളുടേത്.
അതുകൊണ്ടു തന്നെ ആൾ അല്പം നന്നാകുമോ എന്ന് നോക്കി ആള് നന്നായപ്പോൾ കഥ നിർത്തി.
ഒരാൾ നന്നായി വലിയ നിലയിൽ എത്തി എന്നൊരു സന്തോഷം കിട്ടി
അടിപൊളി കഥയാണ് മാഷേ, വളരെ ഇഷ്ടമായി.യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ മനോഹരമായി പര്യവസാനിച്ച ഒരു കുഞ്ഞു കഥ .ഒരു മാസ്സ് ഫൈറ്റ് സീൻ പ്രതീക്ഷിച്ചത് ഉണ്ടായില്ല ന്നാലും കുഴപ്പം ഇല്ല? അവസാനം വില്ലനെ പിടിച്ചു നായകൻ ആക്കിയല്ലെ കൊള്ളാം?.ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Oru twist vende?
Ellaa asuranmaarum / raakshasarum villan alla. Saahacharyangal alle avare thettukaaraakkiytahu?
ഈ കഥയിൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വരാരുന്നു.
വളരെ നന്ദി, സൂര്യൻ താങ്കൾ പറഞ്ഞത് ശരിയാണ്.
രണ്ടു ഭാഗങ്ങൾ കൂടി മനസ്സിലുണ്ടായിരുന്നു.
നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.
ജോലിത്തിരക്ക് കൊല്ലുന്നു. പിന്നെ അത്ര റെസ്പോൺസ് ഒന്നും കണ്ടില്ല.
“കവിതാ രസാചാതുര്യം വാഖ്യാതാ വേത്തി ന കവി” എന്നല്ലേ പറയുന്നത്? വായനക്കാർക്കു രസിക്കുന്നില്ലെങ്കിൽ എന്തിനു വലിച്ചു നീട്ടണം എന്നും കരുതി.
അതി മാനുഷിക കഥാപാത്രങ്ങൾ എനിക്കു വഴങ്ങില്ല, അതുകൊണ്ടുതന്നെ കാമാസുരന്റെ ഉള്ളിലുള്ള നന്മകൾ വെളിയിൽ കൊണ്ടുവന്നു രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ ഇത് “സമാധാന പരമായി” അവസാനിപ്പിക്കാം എന്നു കരുതി. നല്ല അവസാനം അല്ലെ മനസുഖം
അവസാനം നല്ലതാരുന്നു. എന്നാലും കുറച്ച് പാ൪ട്ട് കൂടെ ആക്കാരുന്നു. സമയം ഉണ്ടാരുന്നല്ലൊ
Athe.
Pakshe ini oru pareekshanam kayyil othungiyilla. prathyekichum antagonist naayakan aayappol. Pulliyude level vere. 😀
?
🙂
സന്തോഷ് ഏട്ടൻ , കഥ പൊളിച്ച് ?
നാല് പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് ?
ഗ്രാമിണിയുടെയും ദേവൻ്റെയും നിയോഗം ?
Nandi dear ???♥️♥️
പക്ഷെ കഥയുടെ നായകൻ ആയി മാറി കാമാസുരൻ ക്രെഡിറ്റു കൊണ്ടുപോയി
Endha paraya 4 part ollu engilum 40 part n chindikkanun manassilakkanum
Ullath ee kadhayill und .
Puthiya kadhayayumayi varanam
Enn abhyarthikkunnu .?
Abhipraayathinu nandi dear DD
Theerchayaayum ?
സന്തോഷ് ജി..
മനോഹരമായ കഥ രസകരമായി തന്നെ അവസാനിപ്പിച്ചു.. ❤❤❤????
Nandi dear Reghu kutty ?
സന്തോഷ്…
നന്നായിട്ടുണ്ട്. വലിച്ചു നീട്ടി.. ഒരു 20 പാർട്ട് ആക്കി ബോറടിപ്പിക്കമായിരുന്ന ഒരു കഥ, അതിനെ അതിന്റെതായ സൗന്ദര്യത്തിൽ തീർത്തല്ലോ. ???. ദേവന്റെ യും ഗ്രാമിനി യുടെ യും നിയോഗം വിജയകരമായി പൂർത്തിയാക്കി…. പിന്നെ ഞാൻ കഥ യുടെ കാമ്പിലേക്കൊന്നും പോണില്ല. . ഇതെഴുതാൻ എടുത്ത താങ്കളുടെ എഫർട്. അതിന് ഒരു ബിഗ് സല്യൂട്ട്…. കാരണം കുറച്ചെങ്കിലും reffer ചെയ്യാണ്ട് എഴുതാൻ പറ്റില്ലല്ലോ…
അപ്പോ ആ ഹാർഡ് വർക്കിന് ???????.
???????
സ്നേഹം മാത്രം
Thanks bro ☺️☺️?
All well, right?
Onnorthappol ithivide avasaanippikkunnathaavum nallathennu thonni ☺️?
Yes going on well. Hope you are also doing well…
Athe, athe.
Ivide ellaavarkkum sukham
Abhipraayathinu Nandi, dear DD
Theerchayaayum
Dear Admin
The name of author appears incorrect
Could you do the needful, please?
Thx for the rectification ?