ഇവർ പർവത ആരോഹണത്തിൽ ഏർപ്പെടുമ്പോൾ കാമാസുരൻ എന്താവും ചെയ്തു കൂട്ടുന്നതെന്നു നോക്കിയിട്ടു വരാം.
——- കാമാസുരൻ —
ഓർമ്മകളിൽ മഗ്നനായിരുന്ന കാമാസുരൻ തന്റെ ആരാധനാമൂർത്തിയെ വന്ദിച്ച ശേഷം തന്റെ ദിനപൂജയിലേക്കു കടന്നു.
ആയിരം ചെമ്പരത്തിപ്പൂക്കൾ നേദിച്ചു ശത്രു ദോശ നിവാരണ പൂജ ചെയ്തശേഷം എഴുനേറ്റു. ഇനി ബലീ പീഠത്തിലേക്കു പോകണം.
മധ്യാഹ്നത്തിന് മുമ്പ് പൂജ നടത്തി ആസുരിക ശക്തി സമ്പാദിച്ചു കാട്ടിൽ എത്തണം. ഉഗ്രചണ്ഡി പ്രീതി നേടിയാൽ തന്റെ ലക്ഷ്യം അണയാം എന്നാണു പ്രശ്ന വിധി തെളിയുന്നതും, തന്റെ ആരാധനാമൂർത്തി അരുളിയതും.
കാമാസുരൻ ഗുഹക്കു വെളിയിലുള്ള മൈതാനം ലക്ഷ്യമാക്കി നടന്നു. അവിടെ വലിയ പന്തങ്ങളും തീക്കുണ്ഡങ്ങളും എരിയുന്നു. അത്യുഗ്രമായ ചൂട്. മുകളിലെരിയുന്ന സൂര്യനും മോശമല്ല. ശരീരം വിയർക്കാൻ തുടങ്ങി. താൻ സാധാരണയായി അണിയുന്ന വസ്ത്രങ്ങൾ മാറ്റി അടുത്തിരുന്ന ഓലിയിൽ ഉള്ള വെള്ളത്തിൽ കഴുത്തറ്റം മുങ്ങി നിവർന്ന കാമാസുരൻ തന്റെ സേവകൻ കൊണ്ടുവെച്ച ചുവന്ന പട്ടു ചുറ്റിയ ശേഷം ദേഹമാസകലം ചില കരികൾ ചേർത്ത മരുന്നുകൾ വാരിത്തേച്ചു.
എന്നിട്ടു മൈതാനത്തിനു നടുവിലുള്ള ആഭിചാര പീഠത്തിനടുത്തേക്കു നടന്നു. അനുസരണയുള്ള വൃകാസുരൻ ബലി നൽകാൻ ഉള്ള നൂറ്റി ഒന്ന് കോഴികളെയും ആടുകളെയും കൊണ്ടുവന്നിരുന്നു.
ചാർത്തിൽ പറഞ്ഞിട്ടുള്ള മരുന്നുകൾ മറ്റു സാധനങ്ങൾ എന്നിവ ഒരിടത്തു വെച്ചിട്ടുണ്ട്. ആജ്ഞ പ്രകാരം മീശഭൈരവൻ എന്ന കശാപ്പുകാരൻ തന്റെ മൂർച്ചയേറിയ കത്തിയുമായി ഒരിടത്തു നിൽക്കുന്നുമുണ്ട്. ആ കണ്ണുകളിലെ ചോരക്കൊതി തനിക്കു പുതിയതാണെന്നു കാമാസുരനറിഞ്ഞു.
അഗ്നികുണ്ഡത്തിനു മുൻപിൽ പദ്മാസനത്തിലമർന്ന കാമാസുരൻ തന്റെ ഇഷ്ട ദൈവങ്ങളുടെ മന്ത്രങ്ങൾ ചൊല്ലി, ചാത്തനേയും മറ്റും പ്രസാദിപ്പിച്ചു ചില ദുർമന്ത്രങ്ങളിലേക്കു കടന്നു.
അപ്പോഴേക്കും മറ്റുള്ളവരുടെ കണ്ണുകൾക്ക് കാണാൻ ആകാത്ത ചില ഭീകര സത്വങ്ങൾ (കൂളികൾ മുതലായവ) അവിടെ വന്നു. രക്ത ദാഹികളായ അവർ കിട്ടാൻ പോകുന്ന സദ്യ പ്രതീക്ഷിച്ചു അവിടെ നാവു നുണഞ്ഞുകൊണ്ടു നിന്നു.
പെട്ടെന്ന് എങ്ങനെയോ കാമാസുരന്റെ വായിൽ നിന്നും ഒരു സ്തോത്രം ഉയർന്നു.
ശുഭേ മംഗള ദശേക്ഷു ശുഭേ മംഗള ചണ്ഡികേ
മംഗളെ മംഗളാർഹേച സർവ മംഗള മംഗളെ
സദാ മംഗളതേ ദേവി സർവേഷാം മംഗളാലയെ
പൂജ്യേ മംഗള വാരേച മംഗളാ ഭീഷ്ട ദേവതേ
പൂജ്യേ മംഗള ഭൂപസ്യ മനുവംശസ്യ സന്തതം
മംഗളാ ധിഷ്ഠാ തൃ ദേവി മംഗളാ നാം ശു മംഗളേ
സംസാര മംഗളാ ധാരേ മോക്ഷ മംഗള ദായിനീ
സാരേശ മംഗളാധാരേ പാരേശ സർവ കർമണാം
പ്രതി മംഗള വാരേച പൂജയേ മംഗള സുഖപ്രദേ
ആദ്യ പാദം ചൊല്ലിയ കാമാസുരൻ പെട്ടെന്ന് ഞെട്ടിയുണർന്നു. ചെറിയ പ്രായത്തിൽ അമ്മയുടെ കൂടെ ഇരുന്നു ജപിക്കുന്ന മംഗള ചണ്ഡികാ സ്തോത്രം എന്തെ പെട്ടെന്ന് മനസ്സിൽ വരുന്നു. എന്തെ മനസ്സിൽ ലളിതാ സഹസ്രനാമം വരുന്നു? എന്താണ് തനിക്കു പറ്റുന്നത്? മൂർത്തികളെ, അടിയനെന്താണ് സംഭവിക്കുന്നത്?
പെട്ടെന്ന് അന്തരീക്ഷത്തിൽ വാളിന്റെയും ചിലമ്പിന്റെയും ശബ്ദം ഉയർന്നു. ഒരു ഘോര സിംഹത്തിന്റെ അതിഘോര ഗർജനം ദിഗന്തങ്ങൾ പിളർത്തിക്കൊണ്ടുയർന്നു. ശബ്ദം കേട്ട മീശഭൈരവനും വൃകാസുരനും ബോധമറ്റു നിലത്തു വീണു. അവിടെ നാവു നുണഞ്ഞു നിന്നിരുന്ന ഭീകര സത്വങ്ങളും ജീവനും കൊണ്ട് രക്ഷപ്പെട്ടു. അവിടെയുണ്ടായിരുന്ന കോഴികളും ആടുകളും പെട്ടെന്ന് എങ്ങോട്ടോ ഓടി..
അടുത്ത ഭാഗത്തോടെ ഇത് അവസാനിപ്പിക്കാനാണ് ശ്രമം എന്നു നിങ്ങൾ പറഞ്ഞെങ്കിലും ഈ കഥ നാല് പാര്‍ട്ട് കൊണ്ട് അവസാനിക്കില്ല എന്നാണ് ഞാൻ കരുതിയത്… കാരണം ഈ കഥയില്‍ വരുന്ന കഥാപാത്രങ്ങളെ വച്ചുതന്നെ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി കഥയെ വലിയ രീതിക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള chances ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾ ആദ്യമെ ഉദ്ദേശിച്ച രീതിക്ക് തന്നെ കഥയെ simple ആയിട്ട്, പക്ഷേ വളരെ നല്ല രീതിക്ക് തന്നെ, അവസാനിപ്പിച്ചു.
കഥ പെട്ടെന്ന് തീര്‍ന്നതിൽ നിരാശ തോന്നിയെങ്കിലും എല്ലാ കൊണ്ടും മനോഹരമായി തന്നെ അവസാനിച്ചു.
അദ്യ ഭാഗം തൊട്ടെ കഥ അടിപൊളിയായി തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കാമാസുരന്റെ മനംമാറ്റം കാരണം ഒരു വലിയ യുദ്ധം ഒഴിവായി… കൂടാതെ ആ നിയോഗം പൂര്‍ത്തിയാവാൻ കാമാസുരന്റെ സഹായവും അനിവാര്യമായി തീരുന്ന തരത്തിൽ കഥ വഴിതിരിഞ്ഞു പോയതും അടിപൊളി ആയിരുന്നു.
എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു… ഇനിയും ഇതുപോലത്തെ നല്ല കഥകള്‍ എഴുതാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരൻ ??
നന്ദി സിറിൽ.
കാമാസുരൻ കെട്ടവൻ ആണെന്ന് പറഞ്ഞിട്ടുള്ളതിനേക്കാൾ പ്രാവശ്യം അത്ര കെട്ടവൻ അല്ല എന്ന അഭിപ്രായം ആണ് മറ്റു കഥാപാത്രണങ്ങളുടേത്.
അതുകൊണ്ടു തന്നെ ആൾ അല്പം നന്നാകുമോ എന്ന് നോക്കി ആള് നന്നായപ്പോൾ കഥ നിർത്തി.
ഒരാൾ നന്നായി വലിയ നിലയിൽ എത്തി എന്നൊരു സന്തോഷം കിട്ടി
അടിപൊളി കഥയാണ് മാഷേ, വളരെ ഇഷ്ടമായി.യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ മനോഹരമായി പര്യവസാനിച്ച ഒരു കുഞ്ഞു കഥ .ഒരു മാസ്സ് ഫൈറ്റ് സീൻ പ്രതീക്ഷിച്ചത് ഉണ്ടായില്ല ന്നാലും കുഴപ്പം ഇല്ല? അവസാനം വില്ലനെ പിടിച്ചു നായകൻ ആക്കിയല്ലെ കൊള്ളാം?.ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Oru twist vende?
Ellaa asuranmaarum / raakshasarum villan alla. Saahacharyangal alle avare thettukaaraakkiytahu?
ഈ കഥയിൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വരാരുന്നു.
വളരെ നന്ദി, സൂര്യൻ താങ്കൾ പറഞ്ഞത് ശരിയാണ്.
രണ്ടു ഭാഗങ്ങൾ കൂടി മനസ്സിലുണ്ടായിരുന്നു.
നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.
ജോലിത്തിരക്ക് കൊല്ലുന്നു. പിന്നെ അത്ര റെസ്പോൺസ് ഒന്നും കണ്ടില്ല.
“കവിതാ രസാചാതുര്യം വാഖ്യാതാ വേത്തി ന കവി” എന്നല്ലേ പറയുന്നത്? വായനക്കാർക്കു രസിക്കുന്നില്ലെങ്കിൽ എന്തിനു വലിച്ചു നീട്ടണം എന്നും കരുതി.
അതി മാനുഷിക കഥാപാത്രങ്ങൾ എനിക്കു വഴങ്ങില്ല, അതുകൊണ്ടുതന്നെ കാമാസുരന്റെ ഉള്ളിലുള്ള നന്മകൾ വെളിയിൽ കൊണ്ടുവന്നു രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ ഇത് “സമാധാന പരമായി” അവസാനിപ്പിക്കാം എന്നു കരുതി. നല്ല അവസാനം അല്ലെ മനസുഖം
അവസാനം നല്ലതാരുന്നു. എന്നാലും കുറച്ച് പാ൪ട്ട് കൂടെ ആക്കാരുന്നു. സമയം ഉണ്ടാരുന്നല്ലൊ
Athe.
Pakshe ini oru pareekshanam kayyil othungiyilla. prathyekichum antagonist naayakan aayappol. Pulliyude level vere. 😀
?
🙂
സന്തോഷ് ഏട്ടൻ , കഥ പൊളിച്ച് ?
നാല് പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് ?
ഗ്രാമിണിയുടെയും ദേവൻ്റെയും നിയോഗം ?
Nandi dear ???♥️♥️
പക്ഷെ കഥയുടെ നായകൻ ആയി മാറി കാമാസുരൻ ക്രെഡിറ്റു കൊണ്ടുപോയി
Endha paraya 4 part ollu engilum 40 part n chindikkanun manassilakkanum
Ullath ee kadhayill und .
Puthiya kadhayayumayi varanam
Enn abhyarthikkunnu .?
Abhipraayathinu nandi dear DD
Theerchayaayum ?
സന്തോഷ് ജി..
മനോഹരമായ കഥ രസകരമായി തന്നെ അവസാനിപ്പിച്ചു.. ❤❤❤????
Nandi dear Reghu kutty ?
സന്തോഷ്…
നന്നായിട്ടുണ്ട്. വലിച്ചു നീട്ടി.. ഒരു 20 പാർട്ട് ആക്കി ബോറടിപ്പിക്കമായിരുന്ന ഒരു കഥ, അതിനെ അതിന്റെതായ സൗന്ദര്യത്തിൽ തീർത്തല്ലോ. ???. ദേവന്റെ യും ഗ്രാമിനി യുടെ യും നിയോഗം വിജയകരമായി പൂർത്തിയാക്കി…. പിന്നെ ഞാൻ കഥ യുടെ കാമ്പിലേക്കൊന്നും പോണില്ല. . ഇതെഴുതാൻ എടുത്ത താങ്കളുടെ എഫർട്. അതിന് ഒരു ബിഗ് സല്യൂട്ട്…. കാരണം കുറച്ചെങ്കിലും reffer ചെയ്യാണ്ട് എഴുതാൻ പറ്റില്ലല്ലോ…
അപ്പോ ആ ഹാർഡ് വർക്കിന് ???????.
???????
സ്നേഹം മാത്രം
Thanks bro ☺️☺️?
All well, right?
Onnorthappol ithivide avasaanippikkunnathaavum nallathennu thonni ☺️?
Yes going on well. Hope you are also doing well…
Athe, athe.
Ivide ellaavarkkum sukham
Abhipraayathinu Nandi, dear DD
Theerchayaayum
Dear Admin
The name of author appears incorrect
Could you do the needful, please?
Thx for the rectification ?