ഗായകൻ [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 55

പരിശീലിപ്പിച്ചു..അതിലൂടെ അവൻ വീണ്ടും താൻ മറന്നു പോയ വരികൾ ഓർത്തെടുക്കുകയായിരുന്നു…
എന്നാൽ , തന്റെ ഭർത്താവ് പഠിപ്പിച്ചാൽ മകന്റെ ഉള്ള സംഗീതവും നശിക്കും എന്ന ദിവ്യയുടെ ഭീഷണിയിൽ , അവനെ നല്ലൊരു സംഗീത അധ്യാപകനെ കൊണ്ട് പരിശീലിപ്പിച്ചു… ഇന്നവൻ നല്ലൊരു ഗായകനായായിരിക്കുകയാണ്…. സിനിമയിൽ മൂന്ന് പാട്ടുകൾ പാടി ഹിറ്റ് ആക്കുകയും ചെയ്തു കഴിഞ്ഞു..

അശ്വിന് കിട്ടിയ ആ ദൈവാനുഗ്രഹം , അത് സ്വന്തം അച്ഛനിലൂടെയാണെന്നറിയുന്ന ഒരേയൊരാൾ , അത് ശരത് മാത്രമാണ്…. പിന്നെ ദൈവവും..
അതൊന്നും അവൻ ദിവ്യയെയോ അച്ചുവിനെയോ അറിയിച്ചില്ല…
നരകതുല്യമായ ആ ഭൂതകാലത്തേക്ക് തിരിച്ചു പോകുവാൻ അവനൊട്ടും ആഗ്രഹിച്ചുമില്ല…

ഇതൊന്നുമറിയാതെ , കാളരാഗമെന്നും എരുമഗാനമെന്നുമൊക്കെ പിറുപിറുത്ത് കൊണ്ട് , ദിവ്യ അടുക്കളയിലെ ജോലികളിലേക്ക് നീങ്ങി…
ഒരുപാട് വേദനകൾ ഏറ്റു വാങ്ങേണ്ടി വന്ന ആ മനസ്സിന് , ദിവ്യയുടെ കുത്തലുകൾ ഒരു പോറലും ഉണ്ടാക്കിയില്ല…
നീണ്ട ഒരു നെടുവീർപ്പിന് ശേഷം ശരത് , തന്റെ അടുത്ത പാട്ടിലേക്കിറങ്ങി നടന്നു…
മാനസികമായി പല രീതിയിലും സഹിക്കുന്നെങ്കിലും താനാഗ്രഹിച്ച ജീവിതം മകനിലൂടെ കരസ്ഥമാക്കാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തോട് കൂടി അവൻ പതിയെ പാടി…

“~പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം~ ”

( ശുഭം !!! )

Updated: August 7, 2022 — 1:09 pm

6 Comments

  1. നിധീഷ്

    ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???

  2. സൂര്യൻ

    അഹമ്മദെ നല്ല ത്രില്ലർ സ്റ്റോറി ഒന്നു൦ ഇല്ലെ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്ന് തുടങ്ങിയിരുന്നു…
      പക്ഷേ, similar ഒരു സിനിമയിൽ വന്നു…
      അത് കളഞ്ഞു…
      കുറച്ചൂടെ കഴിയട്ടെ ??

  3. Nice.❤️❤️❤️❤️.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

Comments are closed.