ഗായകൻ [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 55

അത് ഇന്നല്ലെങ്കിൽ നാളെ…
അത് കൊണ്ട് ആ കാര്യത്തിൽ എന്റെ മോൻ ടെൻഷൻ ആവേണ്ട ”

അച്ഛന്റെ വാക്കുകൾ കേട്ട് ആശ്വാസമായെങ്കിലും , തന്റെ മുന്നിൽ വിളമ്പി വെച്ച സ്വപ്നം തട്ടി മാറിയപ്പോൾ ഉള്ള നിരാശ അവന്റെ മുഖത്ത് നിഴലിച്ചു നിന്നിരുന്നു….

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി…
പതിയെ പതിയെ ശരത് , അവന്റെ ശബ്ദം വീണ്ടെടുക്കാൻ തുടങ്ങി…
അധികം വൈകാതെ , അവൻ സംസാരിച്ചു തുടങ്ങി..
ആദ്യമൊക്കെ അവന്റെ സംസാരം മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നുവെങ്കിലും , പിന്നീട് പറയുന്നതൊക്കെ വ്യക്തമാകാൻ തുടങ്ങി…
പക്ഷേ , അപ്പോഴേക്കും അവന്റെ ദൈവികമായ കിളിനാദം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു…അവന്റെ പാട്ടുകൾക്ക് മാധുര്യം കുറഞ്ഞു…ഇത്തിരി നീളമേറിയ സംസാരങ്ങളിൽ അവന് ഇടർച്ച വന്നു…
പാടുമ്പോൾ ശ്വാസം കിട്ടാതെ വന്നു…
അച്ഛന്റെ വാക്കുകൾ തന്നെ ആശ്വസിപ്പിക്കാൻ മാത്രമുള്ളതായിരുന്നുവെന്ന് അപ്പോഴേക്കും അവൻ തിരിച്ചറിഞ്ഞു…

ആത്മധൈര്യം കൈവിടാതെ , പല ഇന്റർവ്യൂവിലും പങ്കെടുത്തെങ്കിലും അവന്റെ പുതിയ ശബ്ദത്തിന് ആവശ്യക്കാർ തീരെയില്ലായിരുന്നു…
കൈയടികൾ, കളിയാക്കലുകളിലേക്ക് രൂപം മാറി…
അച്ഛനുമമ്മയും നൽകിയ ആത്മവിശ്വാസമൊക്കെ മെല്ലെ മെല്ലെ ചോർന്നു തുടങ്ങി..
അവന്റെ ശബ്ദത്തിലലിഞ്ഞു വന്ന പ്രണയിനി , ശബ്ദം കാരണം കൊണ്ട് തന്നെ അവനെ ഇട്ടേച്ചു പോയി…
നാളുകൾ മുന്നോട്ട് പോകുന്തോറും , പതിയെ അവൻ വിഷാദരോഗത്തിനടിമയായി തുടങ്ങിയിരുന്നു..
എല്ലാറ്റിനും താങ്ങും തണലുമായി നിന്ന അച്ഛൻ കൂടി , പെട്ടെന്നൊരു ദിവസം അവനെ വിട്ടു പോയതോട് കൂടി , അവൻ പൂർണമായി തകർന്നു…
ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ തന്നിൽ നിന്നകന്ന് പോകുന്നത് കണ്ടപ്പോൾ അവന്റെ മാനസികനില മുഴുവനുമായി തെറ്റി…
പിച്ചും പേയും പറയാൻ തുടങ്ങി…
അധികം വൈകാതെ തന്നെ ഒരു ഭ്രാന്തനെ പോലെ തനിച്ചു ഊര് തെണ്ടി തുടങ്ങി…
പതിയെ കൂട്ടുകാരോടുമായും ബന്ധുക്കളോടുമായും ബന്ധമേ ഇല്ലാതെയായി…
ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ചത് കണ്മുന്നിൽ വെച്ചു നഷ്ടപ്പെട്ടു പോയാലുള്ള വേദന അത്രമേൽ ഭീകരമാണെന്ന് അവനിലൂടെ എല്ലാവരും തിരിച്ചറിഞ്ഞു…

കാലം മുന്നോട്ടേക്ക് പോയി..
പല നല്ല മനസ്സുകളുടെയും സഹായത്തോടെ , ശരത്തിന് സ്വബോധം തിരികെ പിടിക്കാൻ സാധിച്ചു…
മാനസികനില തിരിച്ചു പിടിച്ച നേരത്ത് അച്ഛന് പണ്ട് കൊടുത്ത വാക്കുകൾ അവന്റെ ചെവിയിൽ മുഴുകി..
ഒരിക്കലും അമ്മയെ താൻ തനിച്ചാക്കില്ലെന്ന്…

അങ്ങനെ അവൻ വീണ്ടും പഴയ ശരത്തിലേക്ക് തിരിച്ചു വരാനൊരു ശ്രമം വീണ്ടും നടത്തി…
പല രീതിയിലുള്ള ലഹരിയിലും അടിമപ്പെട്ടു പോയിരുന്ന അവൻ , അതിൽ നിന്നൊക്കെ മുക്തനാകാൻ വേണ്ടി ഒരുപാട് യാത്രകൾ ചെയ്തു…. പല തരം നാടുകളെയും ആളുകളെയും അവരുടെ സന്തോഷവും വിഷമങ്ങളും അറിഞ്ഞു..
കിട്ടിയ ജീവിതം മനോഹരമായി ആഘോഷിക്കുന്ന പലരെയും അവൻ കണ്ടുമുട്ടി…
ക്രമേണ സാധാരണ നിലയിലേക്ക് അവൻ തിരിച്ചു വന്നു കൊണ്ടിരുന്നു…
പിന്നീടുള്ള അവന്റെ ജീവിതം അമ്മയ്ക്കും കുടുംബത്തിനും വേണ്ടിയായിരുന്നു… നല്ലൊരു ഗവണ്മെന്റ് ജോലിയൊക്കെ നേടി , പെങ്ങളെയൊക്കെ നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചു വിട്ടു…
ഒരു കാലത്ത് ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു കുടുംബജീവിതം , നഷ്ടപ്പെട്ടു പോയപ്പോൾ ഇനി ജീവിതത്തിൽ പ്രണയമോ സഖിയോ വേണ്ടെന്ന് തീരുമാനിച്ചിരുന്നു അവൻ…
മരണം വരെ അമ്മയുടെ കൂടെ , അമ്മയ്ക്ക് വേണ്ടി മാത്രം ജീവിക്കാൻ കൊതിച്ച അവനിലേക്ക് , അമ്മയുടെ സെന്റിമെന്റൽ പ്രഷർ വീണു തുടങ്ങിയിരുന്നു…
വൈകാതെ , എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി അവൻ ദിവ്യയെ താലിചാർത്തി….ഒത്തു പോകാൻ വളരെ ബുദ്ധിമുട്ടിയെങ്കിലും പതിയെ പതിയെ അവനതും ശീലമാക്കി..

പിന്നീട് , അശ്വിൻ വന്നു ചേർന്നപ്പോഴാണ് ജീവിതത്തിൽ വീണ്ടും ഒരു വെളിച്ചം കണ്ടു തുടങ്ങിയത്..
വളരെ ചെറുപ്പത്തിൽ തന്നെ അശ്വിന്റെ പാടാനുള്ള കഴിവ് മനസ്സിലാക്കിയ ശരത്, അവനെ നല്ലോണം

Updated: August 7, 2022 — 1:09 pm

6 Comments

  1. നിധീഷ്

    ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???

  2. സൂര്യൻ

    അഹമ്മദെ നല്ല ത്രില്ലർ സ്റ്റോറി ഒന്നു൦ ഇല്ലെ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്ന് തുടങ്ങിയിരുന്നു…
      പക്ഷേ, similar ഒരു സിനിമയിൽ വന്നു…
      അത് കളഞ്ഞു…
      കുറച്ചൂടെ കഴിയട്ടെ ??

  3. Nice.❤️❤️❤️❤️.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

Comments are closed.