ഗായകൻ [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 55

കൂട്ടുകാർക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല…
അവർ ശരവേഗത്തിൽ , സംഭവസ്ഥലത്തേക്ക് ഓടി…
ആദ്യം കുട്ടിയെ നോക്കിയെങ്കിലും , കയ്യിൽ ചെറിയൊരു പോറലല്ലാതെ കാര്യമായിട്ടൊന്നും സംഭവിച്ചില്ലായിരുന്നു…
അപ്പോഴേക്കും ആ കുഞ്ഞിന്റെ അമ്മയും അവിടേക്ക് ഓടിയെത്തിയിരുന്നു..അവർ കുഞ്ഞിനെ വാരിയെടുത്തു നിൽക്കുന്നത് കണ്ടപ്പോൾ , കൂട്ടുകാർക്ക് സമാധാനമായി… തങ്ങളുടെ കൂട്ടുകാരന്റെ പ്രയത്നം വെറുതെയായില്ല എന്ന സംതൃപ്തിയോടെ അവർ ശരത്തിന്റെ അടുത്തേക്ക് ഓടിയടുത്തു…

ഓടയിൽ നിന്ന് ശരത്തിനെ പിടിച്ചു കയറ്റാൻ പോയ കൂട്ടുകാർ , ശരിക്കും തരിച്ചു നിന്നു പോയി..
അവരുടെ കണ്ണുകൾക്ക് താങ്ങാനാവുന്നതിനേക്കാൾ ഭീകരമായിരുന്നു ആ കാഴ്ച…
ശരത് ഓടയിലേക്ക് വീണിട്ടുണ്ടായിരുന്നില്ല…
കഴുത്ത് അവിടെയുള്ള ഒരു വയറിൽ കുരുങ്ങി ജീവനുമായി മല്ലടിക്കുന്ന ശരത്തിനെയാണ് അവർക്ക് കാണാൻ സാധിച്ചത്…
സമയമൊട്ടും പാഴാക്കാതെ എല്ലാവരും കൂടി അവനെ പുറത്തേക്കെടുത്തു…. അപ്പോഴേക്കും , ശരിക്കും അത്യാസന്ന നിലയിലായിക്കഴിഞ്ഞിരുന്നു അവന്റെ അവസ്ഥ…
കൂട്ടുകാർ അവനെ വാരിയെടുത്തു കൊണ്ട് ഓടി..ആ അവസ്ഥയിലും , അവന്റെ കണ്ണുകൾ തിരഞ്ഞത് താൻ തള്ളിയിട്ട ആ കുട്ടിയെയായിരുന്നു..
കുട്ടിയെ അമ്മ വാരിപ്പുണർന്നു നിൽക്കുന്ന കാഴ്ച കണ്ടപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു…
ഉത്തരവാദിത്തം ഭംഗിയായി പൂർത്തീകരിച്ചു എന്ന സമാധാനത്തോടെ അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു…

ഇരുപത്തി നാല് മണിക്കൂറുകൾ പിന്നിട്ടത്തിന് ശേഷമാണ് ശരത് കണ്ണ് തുറക്കുന്നത്..
ബോധം വന്നപ്പോൾ അവൻ ആശുപത്രി കിടക്കയിലായിരുന്നു..
അമ്മയും അച്ഛനും സുഹൃത്തുക്കളുമൊക്കെ ചുറ്റുമുണ്ടായിരുന്നു…
അവൻ കണ്ണ് തുറന്നത് കണ്ടപ്പോൾ , എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ തിരകൾ അലയടിച്ചു..എല്ലാവരെയും കണ്ട സന്തോഷം ശരത്തിന്റെ മുഖത്തും പ്രതിഫലിച്ചു…
അവൻ പതുക്കെ തന്റെ അച്ഛനെ നോക്കി…

“അച്ഛാ…”

എന്തോ ഒരു പ്രശ്നം പോലെ…

“അച്ഛാ….”

ഒന്ന് കൂടെ അവൻ വിളിച്ചു…
വാക്കുകൾ പുറത്തേക്ക് വരാതെ നിൽക്കുന്നത് പോലെ തോന്നി…
പിന്നെയും പിന്നെയും അലറി വിളിച്ചു…

“അച്ഛാ…”

അവന്റെ തോന്നൽ , അത് യാഥാർഥ്യമായിരുന്നു..
അവന്റെ ശബ്ദം പുറത്തേക്ക് വരുന്നില്ല…
അവനാകെ പരിഭ്രാന്തനായി…വിറച്ചു കൊണ്ട് അവൻ എല്ലാവരിലേക്കും മാറി മാറി നോക്കി…. അവരുടെ മുഖത്ത് തൊട്ട് മുന്നേ കണ്ടിരുന്ന സന്തോഷത്തിന്റെ അലകൾ ദൂരേക്ക് മാഞ്ഞു മറഞ്ഞു പോയിരുന്നു…
വീണ്ടും അവൻ സംസാരിക്കാൻ ശ്രമിച്ചു..
ഒരു കാറ്റ് പോലെ എന്തോ പുറത്തു വന്നതല്ലാതെ , വാക്കുകൾക്കവിടെ മരണം സംഭവിച്ചിരുന്നു….
സങ്കടം സഹിക്കാൻ വയ്യാതെ അവൻ പൊട്ടിക്കരഞ്ഞു…
ഇത് കണ്ട അച്ഛനും അമ്മയും , അവനെ ചേർത്ത് പിടിച്ചു കൊണ്ട് സമാശ്വസിപ്പിച്ചു..
അമ്മയുടെ മടിയിൽ മുഖം ചേർത്ത് കൊണ്ട് അവൻ ഒരുപാട് നേരം പറഞ്ഞിരുന്നു..
ആ രംഗം കണ്ടു നിൽക്കാൻ അവന്റെ അച്ഛനും കൂട്ടുകാർക്കും സാധിക്കുന്നുണ്ടായിരുന്നില്ല…

അൽപസമയത്തിന് ശേഷം അവൻ പരിഭ്രാന്തിയോട് കൂടി അച്ഛനെ നോക്കി…
അവനെന്തോ പറയാനുണ്ടെന്ന് മനസ്സിലാക്കിയ അച്ഛൻ അവനൊരു പെന്നും പേപ്പറും കൊടുത്തു..

“അച്ഛാ… രണ്ട് ദിവസം കഴിഞ്ഞാൽ എനിക്ക് ആകാശവാണിയിൽ ജോയിൻ ചെയ്യാനുള്ളതാണ്…
എന്റെ സ്വപ്നമാണത്…എന്റെ സ്വപ്നത്തിലേക്കെത്താനുള്ള വജ്രായുധമാണ് എന്റെ ശബ്ദം… അതില്ലാതെ ജീവിക്കേണ്ട അവസ്ഥ , മരണത്തെക്കാൾ ഭീകരമാണ് അച്ഛാ..”

അവന്റെ എഴുത്തുകൾ വായിച്ച അച്ഛൻ , ഒന്ന് പകച്ചെങ്കിലും അത് മുഖത്ത് കാണിക്കാതെ പുഞ്ചിരിച്ചു കൊണ്ട് അവനെ തലോടി…

” എന്റെ മോൻ ഒന്ന് കൊണ്ടും പേടിക്കേണ്ട…
ഈ അവസ്ഥ വെറും താൽക്കാലികമാണ്..
പെട്ടെന്ന് തന്നെ നിന്റെ വജ്രായുധം നിനക്ക് തിരിച്ചു കിട്ടും…. നിന്റെ ശബ്ദം പഴയത് പോലെയാകും..
നിനക്ക് കഴിവുണ്ടെങ്കിൽ ജോലി നിന്നെ തേടി വരുമെടാ മോന….

Updated: August 7, 2022 — 1:09 pm

6 Comments

  1. നിധീഷ്

    ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???

  2. സൂര്യൻ

    അഹമ്മദെ നല്ല ത്രില്ലർ സ്റ്റോറി ഒന്നു൦ ഇല്ലെ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്ന് തുടങ്ങിയിരുന്നു…
      പക്ഷേ, similar ഒരു സിനിമയിൽ വന്നു…
      അത് കളഞ്ഞു…
      കുറച്ചൂടെ കഴിയട്ടെ ??

  3. Nice.❤️❤️❤️❤️.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

Comments are closed.