ഗായകൻ [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 55

ആരേയും മയക്കുന്ന അവന്റെ ശബ്ദത്തിനോടൊപ്പം നിഷ്കളങ്കമായ മനസ്സും ആരെയും സഹായിക്കുന്ന സ്വഭാവവും അവനെ എല്ലാവരാലും പ്രിയങ്കരനാക്കി…

അവന്റെ ജീവിതത്തിലെ ഒരേയൊരു സ്വപ്നമായിരുന്നു ആകാശവാണിയിൽ അവതാരകനാവണമെന്നത്…..
എല്ലാവരും ഗായകനാകാനാണ് കൊതിക്കാറെങ്കിലും , ശരത്തിന്റെ ആഗ്രഹം വ്യത്യസ്തമായിരുന്നു…
സംഗീതം അവന്റെ രക്തത്തിലും ശ്വാസത്തിൽ വരെ അലിഞ്ഞു ചെന്നിരുന്നുവെങ്കിലും അവന്റെ ലക്ഷ്യം ആകാശവാണിയിൽ ഒരു ദിവസം തന്റെ ശബ്ദം അലയടിക്കുക എന്നതായിരുന്നു…
ഈ കാലഘട്ടത്തിൽ ഒരുപാട് റേഡിയോ ചാനലുകളും RJ കളുമൊക്കെ വന്നെങ്കിലും , അന്ന് ഒരേയൊരു റേഡിയോ ആകാശവാണിയായിരുന്നു…
തന്റെ ലക്ഷ്യത്തിന് വേണ്ടി അവൻ ആത്മാർഥതയോടെ പരിശ്രമിച്ചു….

അവസാനം ലക്ഷ്യസ്ഥാനം വന്നു ചേർന്നു…
ആകാശവാണിയിൽ നിന്ന് ഇന്റർവ്യൂന് കത്ത് വന്നു..
അവന്റെ ആഗ്രഹങ്ങൾക്ക് എല്ലാ വിധത്തിലുള്ള സപ്പോർട്ടും കൊടുക്കുന്ന അച്ഛനോട് അവൻ കാര്യം പറഞ്ഞു.. അച്ഛന് വളരെയധികം സന്തോഷമായെങ്കിലും , അവന്റെ അമ്മയ്ക്ക് തന്റെ കുടുംബക്കാരെ ഓർത്തിട്ട് ഭയമായിരുന്നു…
തറവാടികൾക്ക് പറഞ്ഞതല്ല പാട്ട് പാടലും, അവതാകരനാകലുമൊക്കെ, എന്നായിരുന്നു ആ കാലത്തുള്ള വാമൊഴി….

” ടാ… ശാരൂ…വേണ്ട മോനേ… റേഡിയോയിലൊന്നും പോകേണ്ട.. മാമനൊക്കെ അറിഞ്ഞാൽ കുഴപ്പമാണ് ”

“ടാ…നീ അവൾ പറയുന്നതൊന്നും കേൾക്കാൻ നിൽക്കല്ലേ…
നീ പോയിക്കോടാ ചെക്കാ…
അവളും അവളുടെ ആങ്ങളമാരും പഴം പുഴുങ്ങിയിരിക്കട്ടെ ”

“നിങ്ങളെന്താ പറയുന്നേ പവിയേട്ടാ…
എന്റെ വീട്ടിലെ കാര്യം വിട്….
നിങ്ങളുടെ അച്ഛനോ, ഏട്ടന്മാരോ സമ്മതിക്കോ ഈ കാര്യത്തിന് ”

“ഇവനെവരുടെ മകനല്ല…
എന്റെ മകനാണ്… എന്റെ മാത്രം…
അവനവന്റെ ഇഷ്ടം പോലെ ജീവിക്കും… ഇഷ്ടപ്പെട്ട ജോലിയും ചെയ്യും…
അതിനിപ്പോ ആര് എങ്ങനെ എതിർത്താലും ഞാനത് വിഷയമാക്കില്ല”

അങ്ങനെ അച്ഛന്റെയും അമ്മയുടെയും ആശിർവാദത്തോടെ ഇന്റർവ്യൂന് പോയി….കുടുംബത്തിൽ നിന്ന് പല തരത്തിലുള്ള എതിർശരങ്ങൾ ചീറി വന്നെങ്കിലും , അച്ഛന്റെ ഒരേയൊരു പിന്തുണ മതിയായിരുന്നു അതിനെയൊക്കെ കവച്ചു വെക്കാൻ….അങ്ങനെ പ്രതീക്ഷിച്ചത് പോലെ തന്നെ , ഇന്റർവ്യൂ മികച്ച രീതിയിൽ പെർഫോം ചെയ്തു…സെലെക്ഷനും കിട്ടി….

ഏറെ ആഗ്രഹിച്ച സ്വപ്നം ചാരെയണഞ്ഞപ്പോൾ , ശരത് ഭൂമിയിലൊന്നുമല്ലായിരുന്നു..അവന്റെ സന്തോഷം കണ്ടപ്പോൾ, അച്ഛനും അമ്മയ്ക്കും പെരുത്ത് സന്തോഷമായി….
ആ ആനന്ദത്തിൽ , സുഹൃത്തുക്കൾക്കെല്ലാം പാർട്ടി കൊടുക്കുവാൻ അച്ഛൻ അവനോട് പറഞ്ഞു….

തന്റെ ഫ്രണ്ട്സിനെ എല്ലാവരെയും കൂട്ടി , ടൗണിലെ നല്ലൊരു ഹോട്ടലിൽ തന്നെ അവൻ പാർട്ടി കൊടുത്തു… ചിരികളികളോടെയും തമാശകളിലൂടെയും അവരത് ആഘോഷമാക്കി…
എല്ലാം കഴിഞ്ഞ് , ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ടൌൺ ഒന്ന് ചുറ്റിക്കാണാം എന്നായി..
അങ്ങനെ അവർ ടൌണിലേക്കിറങ്ങി..
പലതും സംസാരിച്ചു കൊണ്ട് അവർ മുന്നോട്ടേക്ക് നീങ്ങി…

പെട്ടെന്നാണ്, കുറച്ചു ദൂരെയായി അവർ ആ ഞെട്ടിക്കുന്ന സംഭവം കണ്ടത്…
ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് വരുന്ന ബസ്…
അതിന് മുന്നിലേക്കൂടി ഏകദേശം നാല് വയസ്സായ ഒരു കുട്ടി മുറിച്ചു കടക്കാൻ പോകുന്നു…
ഡ്രൈവർ പിന്നിലേക്ക് തിരിഞ്ഞു കൊണ്ട് , കിളിയോട് സംസാരിക്കുന്ന തിരക്കിലായതിനാൽ , അയാളും കുട്ടിയെ കാണുന്നില്ല….
ചിന്തകൾക്ക് സമയം പാഴാക്കാൻ കൊടുക്കാതെ ശരത് ബസിന് മുന്നിലേക്ക് ചീറിപ്പാഞ്ഞു…ബസ് അടുക്കുന്നതിന്റെ ഒരു നിമിഷം മുന്നിലായി അവൻ കുട്ടിയുടെ അരികിലെത്തി..
പിടിച്ചു മാറ്റാനുള്ള സമയമില്ലാത്തതിനാൽ അവൻ കുട്ടിയെ സൈഡിലേക്ക് തള്ളിയിട്ടു…ആഞ്ഞു തള്ളിയതിന്റെ ആഘാതത്തിൽ , നിയന്ത്രണം വിട്ട ശരത് പോയി വീണത് റോഡിന്റെ അറ്റത്തുള്ള ഒരു ഓടയിലേക്കാണ്…

Updated: August 7, 2022 — 1:09 pm

6 Comments

  1. നിധീഷ്

    ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???

  2. സൂര്യൻ

    അഹമ്മദെ നല്ല ത്രില്ലർ സ്റ്റോറി ഒന്നു൦ ഇല്ലെ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്ന് തുടങ്ങിയിരുന്നു…
      പക്ഷേ, similar ഒരു സിനിമയിൽ വന്നു…
      അത് കളഞ്ഞു…
      കുറച്ചൂടെ കഴിയട്ടെ ??

  3. Nice.❤️❤️❤️❤️.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

Comments are closed.