ഗായകൻ [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 55

ഗായകൻ
———————-

✒️ അഹമ്മദ് ശഫീഖ്‌ ചെറുകുന്ന്

“~അനുരാഗ ഗാനം പോലെ
അഴകിന്റെ അല പോലെ
ആരു നീയാര് നീ~”

“ഹേ… മനുഷ്യാ…. ഒന്ന് നിർത്തുന്നുണ്ടോ ഈ കാളരാഗം…ഞാൻ സഹിക്കാൻ തുടങ്ങിയിട്ട് 18 വർഷമായി… പക്ഷേ, അയൽവാസികൾ അങ്ങനെയൊന്നും സഹിച്ചൂന്ന് വരില്ല… ”

അടുക്കളയിൽ നിന്ന് ഭാര്യ ദിവ്യയുടെ കലാപമുയർന്നു…. അയാൾക്കിത് ആദ്യമായിട്ടൊന്നുമല്ല ഈ താക്കീത്.. അതിനുമുണ്ട് വർഷങ്ങളുടെ പഴക്കം…
അത് കൊണ്ട് തന്നെ , മറുമൊഴിയൊന്നുമേകാതെ പുഞ്ചിരിയോട് കൂടി അയാൾ തന്റെ പാട്ട് തുടർന്നു…

മറുപടിയൊന്നും കേൾക്കാതെയായപ്പോൾ , അടുക്കളയിൽ നിന്നും ദിവ്യ ഉമ്മറത്തേക്കിറങ്ങി വന്നു..

“നിങ്ങൾക്കെന്തിന്റെ സൂക്കേടാണ് ശരത്തേട്ടാ…
മോൻ പാട്ട് പഠിച്ചൊരു ഗായകനായി…എന്നിട്ടും, നിങ്ങളുടെ രാഗത്തിനിപ്പോഴും ക്ഷതം തന്നെയാണല്ലോ….
അവനെത്ര മാത്രം അവന്റെ ശബ്ദം കാരണം അറിയപ്പെടുന്നു , അത് പോലെ തന്നെ നിങ്ങളുടെ രാഗം കാരണം , നിങ്ങളും നാട്ടിൽ സംസാര വിഷയമാകുന്നുണ്ട് ട്ടോ ”

“അമ്മേ… ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ…
അച്ഛനെ ഇങ്ങനെ കുത്തി നോവിക്കരുതെന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞു…
അച്ഛന്റെ ശബ്ദം അങ്ങനെയൊക്കെയായിരിക്കാം..
എങ്കിലും താളമൊക്കെ വളരെ മനോഹരമാണ്..സംഗീതത്തെ പറ്റി ഒരു കുന്തവുമറിയാത്ത അമ്മയോട് പറഞ്ഞിട്ടെന്ത് കാര്യം… അല്ലേ അച്ഛാ…? ”

പതിവ് പുഞ്ചിരിയോടെ അയാൾ സംഗീതത്തിൽ അലിഞ്ഞു ചേർന്നു…

“അതല്ലടാ അച്ചുവേ…
നിന്റെ അമ്മയെ പോലെ നാട്ടുകാർ സഹിക്കില്ല…
ഇന്നലെ അപ്പുറത്തെ ജാനുവേച്ചി വന്നു പറഞ്ഞു, അച്ഛനെ കൊണ്ട് പവിത്രേട്ടന് ഉറക്ക് കിട്ടുന്നില്ലാന്ന് ”

“എന്നാൽ ആ ഭാര്യയോടും ഭർത്താവിനോടും വീട് മാറിപ്പോകാൻ പറ… അമ്മയുടെ ഈ മോൻ ഇന്ന് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ എന്റെ അച്ഛൻ കാരണമാണ്..അച്ഛനാണ് എന്റെ സംഗീത മോഹത്തെ തിരിച്ചറിഞ്ഞതും , അത്ര മാത്രം ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടായിരുന്നിട്ടും സപ്പോർട്ട് ചെയ്തതും….നിങ്ങളുടെ അച്ചു ‘അശ്വിൻ ശരത് ‘ എന്ന നാലാളറിയുന്ന ഗായകനായി മാറിയിട്ടുണ്ടെങ്കിൽ, അതിൽ അച്ഛന്റെ പങ്ക് എത്രത്തോളമാണെന്ന് അമ്മ മറക്കരുത്…
അമ്മ മറന്നാലും ഞാൻ മരണം വരെ മറക്കില്ല… ”

ഈ വാക്കുതർക്കമൊക്കെ കേൾക്കുന്നുവെങ്കിലും ശരത് , തന്റെ കച്ചേരി തുടർന്നും കൊണ്ട് , ഉമ്മറത്തെ ആ ചാരുകസേരയിലിരുന്ന് , തന്റെ ഓർമയെ എവിടേക്കോ കൊണ്ട് പോയി….

ശ്യാം ശരത്…
ജനിച്ചതും വളർന്നതുമൊക്കെ നാലാളറിയുന്ന പുത്തണംകോട്ട തറവാട്ടിലാണ്….
അച്ഛൻ കച്ചവടക്കാരനായിരുന്നു….
അമ്മയും ഒരു പെങ്ങളും കൂടിയുള്ള ഒരു സന്തുഷ്ട കുടുംബം..
ശരത് പഠിക്കാൻ മിടുക്കനായിരുന്നു…സ്ക്കൂളിൽ എല്ലാറ്റിലും മുൻപന്തിയിലായിരുന്നു അവൻ…
എന്നാൽ അവൻ ശ്രദ്ധിക്കപ്പെട്ടത് അതിലൊന്നുമല്ല…
അതിമനോഹരമായിരുന്നു അവന്റെ ശബ്ദം…
അവൻ ഏത് പാട്ട് പാടിയാലും , ആ കിളിനാദം കേട്ടിരുന്നു പോകും… അത്രമേൽ സുന്ദരമായിരുന്നു അവന്റെ മൊഴികളിൽ നിന്നുതിർന്നു വീഴുന്ന മൊട്ടുകൾ…

Updated: August 7, 2022 — 1:09 pm

6 Comments

  1. നിധീഷ്

    ♥️♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???

  2. സൂര്യൻ

    അഹമ്മദെ നല്ല ത്രില്ലർ സ്റ്റോറി ഒന്നു൦ ഇല്ലെ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഒന്ന് തുടങ്ങിയിരുന്നു…
      പക്ഷേ, similar ഒരു സിനിമയിൽ വന്നു…
      അത് കളഞ്ഞു…
      കുറച്ചൂടെ കഴിയട്ടെ ??

  3. Nice.❤️❤️❤️❤️.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u??

Comments are closed.