കർമ 4 [Vyshu] 264

ലേഖ മേഡത്തിന്റെ ഇടപെടലും ഇരയുടെ അവസ്ഥയും കാരണം എനിക്കതിനു മനസ്സ് വന്നില്ല. പിന്നീടാണറിയുന്നത് പീഡനക്കേസ് പ്രതി ആന്റണി സാറിന്റെ അടുത്ത ബന്ധുവിന്റെ മകനാണ്‌. കൂടാതെ ജില്ലാ പോലിസ് മേധാവി സാബു ചെറിയാന്റെ ഫാമിലി ഫ്രണ്ടും. അതോടെ ഞാൻ അവരുടെ ശത്രു ആയി. യൂണിയനിലും മറ്റും ഉള്ളത് കൊണ്ട് അവർക്ക് എനിക്കെതിരെ ആക്ഷൻ എടുക്കാൻ കഴിഞ്ഞില്ല എന്നാൽ പിന്നീടങ്ങോട്ട് എന്നെ അവർ സൈബർ സെല്ലിൽ മാത്രമായി ഒതുക്കി. കേസ് അന്വേഷണത്തിൽ എനിക്കുള്ള താല്പര്യം ആന്റണി സാറിന് നന്നായി അറിയാമായിരുന്നു. കുറച്ച് കാലം സൈബർ സെല്ലിൽ ജോലി ഒന്നും ഇല്ലാതെ ഇരുന്നാൽ ഞാൻ ജോലി മതിയാക്കി പോകും എന്ന് അവർ കരുതികാണണം. അവർ പ്ലാൻ ചെയ്തത് പോലെ തന്നെ കുറച്ചു കാലം വല്ലാത്ത പിരിമുറുക്കം ആയിരുന്നു എനിക്കവിടെ. എന്നാൽ ഇന്ന് കഥ മാറി ഒരു മിനുട്ട് പോലും ഞാൻ അവിടെ വെറുതേ ഇരിക്കാറില്ല. ഒന്നുകിൽ ലൈബ്രറിയിൽ നിന്നെടുക്കുന്ന പുസ്തകം വായിച്ചിരിക്കും അല്ലെങ്കിൽ ഏതെങ്കിലും ത്രില്ലർ സിനിമയും കണ്ടിരിക്കും. അതോർത്തപ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.?

ടക്… ടക്….ടക്…..
അനികുട്ടാ… അനികുട്ടാ…. ശ്രീദേവി അമ്മയുടെ വാതിലിൽ തട്ടിയുള്ള വിളിയാണ് അനിയെ ചിന്തയിൽ നിന്നുണർത്തിയത്.

ആ ഇതാ വന്നു…

അനി എഴുന്നേറ്റ് മുഖം കഴുകിയ ശേഷം ശരീര പുഷ്ടിക്കുള്ള ആയുർവേദ മരുന്നുകൾ കഴിച്ച്  വ്യായാമ മുറകളിലേക്ക് കടന്നു.

രണ്ട് വർഷത്തോളമായി അനി ഇത് തുടരുന്നു. അതിന് ശേഷമാണു ശരീരത്തിന് കുറച്ചെങ്കിലും ബലവും വണ്ണവും വയ്ക്കാൻ തുടങ്ങിയത്.

………..

പത്തു മണിയോടെ ജില്ലാ പോലിസ് കാര്യാലയത്തിനോട് ചേർന്ന സൈബർ സെൽ ഓഫീസിൽ എത്തുമ്പോൾ അവിടെ അനിയേയും കാത്ത് സുഭാഷ് നിൽപുണ്ടായിരുന്നു.

സുഭാഷ് സാറെ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ?

15 Comments

  1. നല്ല എഴുത്ത്, തുടരുക…

    1. ♥️♥️♥️

  2. മുന്നോട്ട് പോകട്ടെ ആശംസകൾ

    1. ♥️♥️♥️

  3. ?♥️♥️♥️

  4. Kollam bro nanayi munpot pokunund.
    സ്നേഹത്തോടെ❤️

    1. ♥️♥️♥️?

  5. കൊളളാ൦

    1. ♥️♥️♥️?

  6. *വിനോദ്കുമാർ G*

    സൂപ്പർ കഥ
    കഥ ഇങ്ങനെ ത്രീൽ അടിപ്പിച്ചു മുന്നോട്ടു പോട്ടെ

    1. ♥️♥️♥️?

  7. ♕︎ ꪜ??ꪊ? ♕︎

    കിടിലൻ ഒരു രക്ഷയുമില്ല ,???

    1. ♥️♥️♥️?

Comments are closed.