കർമ 4 [Vyshu] 262

ആന്റണിയുടെയും സുനിലിന്റെയും സംസാരത്തിനിടെ ആണ് ഒരു മാരുതി 800 അങ്ങോട്ടേക്ക് കയറിവന്നത്. അതിൽ നിന്ന് 60 നോടടുത്തു പ്രായമുള്ള ഒരു മനുഷ്യൻ ആന്റണിയുടെയും സുനിലിന്റെയും അടുത്തേക്കായി നടന്നടുത്തു.

ആ വരുന്നതാണ് വാസു ഈ മനയിലെ കാര്യസ്ഥൻ. അയാളാണ് ബോഡി ആദ്യം കാണുന്നതും സ്റ്റേഷനിലേക്ക്‌ വിളിച്ച് പറയുന്നതും.

അയാൾ അവർക്കരിൽ എത്തിയതും കയ്യും കെട്ടി വിനീതനായി നിന്നു.☺️

വാസു ചേട്ടനല്ലേ ആന്റണി അയാളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു.

അതേ സാർ. എന്നെ എങ്ങനെ സാറിനറിയാം??

അതൊക്കെ അറിയാം. ആന്റണി വാസുവിനെ നോക്കി പുഞ്ചിരിച്ചു.?

വാസു ചേട്ടാ എന്താ അന്ന് സംഭവിച്ചത്?

ഇവിടെ ആൾക്കാരൊന്നും താമസമില്ലാത്ത ദിവസങ്ങളിൽ ഞാൻ എന്റെ വീട്ടിലാണ് നിൽക്കാറ്. അന്നും അത് പോലെ നിന്ന് വൈകുന്നേരത്തോട് കൂടി മാറാല തൂക്കാനും മറ്റുമായി ഇങ്ങോട്ടേക്കു വന്നതാണ്.
അപ്പോഴാണ് മുറ്റത്ത്‌ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് നല്ല ചന്ദനം മണക്കുന്ന വസ്തു കണ്ടത്. എന്താണെന്നു നോക്കാൻ തുറന്നപ്പോഴാണ്…..

അത് പറയുമ്പോൾ വാസു വാക്കുകൾ കിട്ടാതെ വിക്കുന്നുണ്ടായിരുന്നു.?

സംഭവത്തിന്റെ ഭീകരത അറിയുന്നത് കൊണ്ട് തന്നെ ആന്റണിക്കതിൽ ആസ്വഭാവികത തോന്നിയിരുന്നില്ല.

ഒടുവിൽ മന തുറന്ന് അകത്തെ കാഴ്ചകൾ കൂടി കണ്ടിട്ടാണ് അവർ അവിടം വീട്ടിറങ്ങിയത്.

സൈബർ സെല്ലിൽ നിന്നും ബോഡി മനയിൽ കൊണ്ടിട്ട സമയ പ്രകാരമുള്ള ഡാറ്റാസും, പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടും, ഫോറെൻസിക് ടീമിന്റെ റിപ്പോർട്ടും അയച്ചു തരാൻ സുനിയെ ഏല്പിച്ചാണ്
അവർ പാലക്കാടേക്ക് തിരികെ വിട്ടത്.

15 Comments

  1. നല്ല എഴുത്ത്, തുടരുക…

    1. ♥️♥️♥️

  2. മുന്നോട്ട് പോകട്ടെ ആശംസകൾ

    1. ♥️♥️♥️

  3. ?♥️♥️♥️

  4. Kollam bro nanayi munpot pokunund.
    സ്നേഹത്തോടെ❤️

    1. ♥️♥️♥️?

  5. കൊളളാ൦

    1. ♥️♥️♥️?

  6. *വിനോദ്കുമാർ G*

    സൂപ്പർ കഥ
    കഥ ഇങ്ങനെ ത്രീൽ അടിപ്പിച്ചു മുന്നോട്ടു പോട്ടെ

    1. ♥️♥️♥️?

  7. ♕︎ ꪜ??ꪊ? ♕︎

    കിടിലൻ ഒരു രക്ഷയുമില്ല ,???

    1. ♥️♥️♥️?

Comments are closed.