കർമ 4 [Vyshu] 264

യാത്രാ മദ്ധ്യേ തന്നെ ആന്റണി ക്രൈം സീനിന്റെ ഫോട്ടോസും വീഡിയോസും സുനിലിൽ നിന്ന് വാങ്ങി വിശകലനം നടത്താൻ തുടങ്ങിയിരുന്നു.

ഡെഡ് ബോഡിയുടെ ക്ലോസപ്പ് ഫോട്ടോസിൽ നിന്ന് കയ്യിൽ പച്ച കുത്തിയ ത്രിശൂലം കണ്ടതോടെ കൊല്ലപ്പെട്ടത് ഹരിനാരായണൻ ആണെന്ന് ആന്റണി ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അത് മുൻപേ ചോദ്യം ചെയ്യലിനിടയിൽ ആന്റണിയുടെ ശ്രദ്ധയിൽ പെട്ടതായിരുന്നു.

…………

കണ്ണെത്താ ദൂരത്തോളം നെൽ കൃഷി പരന്നു കിടക്കുന്ന ഒരു പ്രദേശം. പൊടി പാറുന്ന മൺ പാതയിൽ നിന്ന് ജീപ്പ് ഒരു വലിയ മതിൽ കെട്ടിനകത്തേക്ക് കയറി.
അത് ഒരു പഴക്കം ചെന്ന മനയ്ക്ക് മുന്നിലായി നിന്നു. സിറ്റൗട്ടിൽ ഒരു വലിയ മരപലകയിൽ നിലയ്ക്കൽ എന്ന് ബോർഡ്‌ തൂക്കിയത് കാണാം.
……

ഇവിടെയാണ് ബോഡി കിടന്നിരുന്നത്. ആ മനയുടെ നടുമുറ്റത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സുനിൽ പറഞ്ഞു.

ഇവിടെ ആൾ താമസം ഒന്നും ഇല്ലേ.

ഇവിടെ ഇപ്പോൾ സഞ്ചാരികളും സിനിമാ ക്കാരും മാത്രമേ വരാറുള്ളൂ. ഓണർ ഒരു പ്രതാപൻ. അയാളിപ്പോൾ ബോംബെയിലോ മറ്റോ ആണ്.
അയാൾ ഇത് ലീസിനു കൊടുത്തിരിക്കുകയാണ്.

ആർക്കാണ് ലീസിനു കൊടുത്തിരിക്കുന്നത്?

കോശി ചെറിയാൻ. ആളിവിടത്തെ ഒരു ലോക്കൽ രാജാവാ. എല്ലാ ഉടായിപ്പുകളും കൈ വശമുള്ള ഒരു പക്കാ ക്രിമിനൽ.

ഈ സമയം സുഭാഷ് മനയുടെ ചിത്രങ്ങളും ബോഡി കിടന്നിരുന്ന സ്ഥലത്തെ ചിത്രങ്ങളുമെല്ലാം തന്റെ ഫോണിൽ പകർത്തുകയായിരുന്നു.

15 Comments

  1. നല്ല എഴുത്ത്, തുടരുക…

    1. ♥️♥️♥️

  2. മുന്നോട്ട് പോകട്ടെ ആശംസകൾ

    1. ♥️♥️♥️

  3. ?♥️♥️♥️

  4. Kollam bro nanayi munpot pokunund.
    സ്നേഹത്തോടെ❤️

    1. ♥️♥️♥️?

  5. കൊളളാ൦

    1. ♥️♥️♥️?

  6. *വിനോദ്കുമാർ G*

    സൂപ്പർ കഥ
    കഥ ഇങ്ങനെ ത്രീൽ അടിപ്പിച്ചു മുന്നോട്ടു പോട്ടെ

    1. ♥️♥️♥️?

  7. ♕︎ ꪜ??ꪊ? ♕︎

    കിടിലൻ ഒരു രക്ഷയുമില്ല ,???

    1. ♥️♥️♥️?

Comments are closed.