കർമ 4 [Vyshu] 264

പിന്നെ ഈകാര്യം ആന്റണി സാർ അറിയണ്ട. കുമാരേട്ടൻ വിളിച്ചപ്പോൾ കോൾ ഡാറ്റാസ് എടുക്കാനെ പറഞ്ഞിരുന്നുള്ളു.
ഇത് നീതു ചേച്ചിയുടെ സങ്കടം പറച്ചിൽ കേട്ടതു കൊണ്ട് മാത്രം ഡാറ്റാസ് സോർട് ചെയ്ത് തന്നതാ. പെട്ടെന്ന് കൊലപാതകിയെ പിടിച്ചാൽ പ്രശ്നം തീരുമല്ലോ. അതിന് എന്നാൽ കഴിയുന്ന ഒരു സഹായം.

ഡാറ്റാസ് സോർട് ചെയ്തതു സുബാഷേട്ടൻ ആണെന്ന് വേണമെങ്കിൽ പറഞ്ഞോ. അത് ഞാനാണെന്ന് ആന്റണി സാർ അറിഞ്ഞാൽ നിന്നോടാരാ സോർട് ചെയ്യാൻ പറഞ്ഞത് എന്ന് പറഞ്ഞു തുടങ്ങും വീണ്ടും അതാ…

Ok മനസ്സിലായി ഞാൻ നോക്കിക്കൊള്ളാം.

ഫോൺ കാൾ ഡിസ്‌ക്കണക്ട് ആക്കുമ്പോൾ അതാ മുന്നിൽ നീതു നിൽക്കുന്നു.

നീയെന്താ ഇതുവരെ കിടന്നില്ലേ??

ഉറക്കം വന്നില്ല. ആരായിരുന്നു ഫോണിൽ. അനി ആയിരുന്നോ?

അതേ.

നിങ്ങളുടെ രണ്ട് മൂന്ന് ദിവസമായിട്ടുള്ള അവസ്ഥ കണ്ടിട്ടാ ഞാൻ അവനെ വിളിച്ചത്. അവൻ എന്തെങ്കിലും ചെയ്യാമെന്നും പറഞ്ഞതായിരുന്നു.

നീ എന്നാലും അവനെ വിളിച്ചറിയിക്കേണ്ടായിരുന്നു.?

പിന്നെ ആരോടാ ഞാൻ എന്റെ സങ്കടങ്ങൾ പറയുക. ഒരു വയറിൽ പിറന്നില്ലെങ്കിലും അവൻ എനിക്ക് അനിയൻ തന്നെയാ. ഇതുപോലെ മുമ്പോരിക്കൽ എന്തോ ഏടാകുടത്തിൽ ചെന്ന് ചാടിയപ്പോൾ അവൻ തന്നെയാ നിങ്ങളെ രക്ഷപ്പെടുത്തിയത്.

ശെരി ശെരി. നീ കിടക്കാൻ നോക്ക്.

ഏറെ നേരത്തെ ശ്രമഫലമായാണ് സുബാഷിന് ഒന്ന് കണ്ണടയ്ക്കാൻ കഴിഞ്ഞത്.
അത്രയ്ക്കും സംഘർഷ ഭരിതമായിരുന്നു അയാളുടെ മനസ്സ്.?
…………..

15 Comments

  1. നല്ല എഴുത്ത്, തുടരുക…

    1. ♥️♥️♥️

  2. മുന്നോട്ട് പോകട്ടെ ആശംസകൾ

    1. ♥️♥️♥️

  3. ?♥️♥️♥️

  4. Kollam bro nanayi munpot pokunund.
    സ്നേഹത്തോടെ❤️

    1. ♥️♥️♥️?

  5. കൊളളാ൦

    1. ♥️♥️♥️?

  6. *വിനോദ്കുമാർ G*

    സൂപ്പർ കഥ
    കഥ ഇങ്ങനെ ത്രീൽ അടിപ്പിച്ചു മുന്നോട്ടു പോട്ടെ

    1. ♥️♥️♥️?

  7. ♕︎ ꪜ??ꪊ? ♕︎

    കിടിലൻ ഒരു രക്ഷയുമില്ല ,???

    1. ♥️♥️♥️?

Comments are closed.