ഓംനി വാൻ റബ്ബർ മരങ്ങൾക്കിടയിൽ പാർക്ക് ചെയ്ത് ലോക്ക് ചെയ്ത ശേഷം ഇരുവരും ആ കെട്ടിടം ലക്ഷ്യമാക്കി നടന്നു.
ഒരു ഊഹം വച്ച് റിനി മീറ്റർ ബോക്സിനു മുകളിൽ പരതിയപ്പോൾ തന്നെ വാതിലിന്റെ താക്കോൽ കിട്ടിയത് കൊണ്ട് അത് തകർക്കാതെ തന്നെ അകത്ത് കയറാൻ കഴിഞ്ഞു.
റിനി റൂമിൽ കയറി സ്വിച്ച് ഓൺ ചെയ്തത്തോടെ മുന്നിലെ ദൃശ്യങ്ങൾ അനിക്ക് കൂടുതൽ വ്യക്തമായി.
പടർന്നു കിടക്കുന്ന മാറാലകൾ കൈകൊണ്ട് വകഞ്ഞു മാറ്റിക്കൊണ്ട് അവൻ അവിടമാകെ ഒന്ന് കണ്ണോടിച്ചു.
“””””പുറമേ നിന്നും കാണുന്നത് പോലെ അല്ല. അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉണ്ട്.”””””
ആ കെട്ടിടവും പരിസരവുമെല്ലാം സേഫ് ആണെന്ന് കണ്ടതോടെ ഒന്ന് വിശ്രമിക്കാൻ തന്നെ അനി തീരുമാനിച്ചു.
“”””ദേഹത്ത് അവിടെ അവിടെയായി വേദന തോന്നുന്നുണ്ട്. അമ്മാതിരി ഇടിയല്ലേ കൊണ്ടത് ഒന്ന് ഉറങ്ങിയാൽ കുറച്ചൊക്കെ ആശ്വാസമാകും.””””
ഈ സമയം അനിയുടെ അവസ്ഥ പറയാതെ തന്നെ റിനിക്കും വ്യക്തമായിരുന്നു.
അവൾ ഒന്നും പറയാതെ അകത്തെ മറ്റൊരു മുറിയിലേക്ക് കയറി ഒരു മടക്ക് കട്ടിലുമായി തിരികെ വന്നു.
“ഞാൻ ഇവിടെ വരുമ്പോൾ ഉപയോഗിച്ചിരുന്നതാണ്. ചേട്ടൻ ഇതിൽ വിശ്രമിച്ചോ.”
അതും പറഞ്ഞ് റിനി ആ മടക്ക് കട്ടിൽ അവിടെ നിവർത്തി ഇട്ട് കൊടുത്തു.
ഈ സമയം അനി പുറത്ത് പാർക്ക് ചെയ്ത ഓംനി വാനിന് നേരെയുള്ള ജനാല തുറന്ന് അവിടേക്ക് ശ്രെദ്ധയും ചെലുത്തി ഇരിക്കുകയായിരുന്നു.
“ചേട്ടൻ കിടന്നോ. ഞാൻ നോക്കിക്കൊള്ളാം.”
സാഹചര്യം മനസ്സിലാക്കിക്കൊണ്ടുള്ള റിനിയുടെ ഇടപെടൽ അനിക്ക് കൂടുതൽ സഹായകരമായി.
ഒടുവിൽ കാവൽ റിനിയേയും ഏല്പിച്ച് ആവിശ്യമെങ്കിൽ ഉണർത്താനുള്ള നിർദ്ദേശവും നൽകി അനി ഗാഡമായൊരു നിദ്രയിലേക്ക് വഴുതി വീണു.
……………………………..
ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട് വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ
♥️♥️♥️
വളരെ നന്നായിട്ടുണ്ട്.
അടുത്ത പാർട്ടും വേഗം ഇടണം
ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?❤️???❤️❤️❤️❤️❤️??❤️❤️❤️
അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ???????
Sure♥️♥️♥️
Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.
Tanq♥️♥️? ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️
Nice anne ??
Tanq?
Super
Tanq♥️