കർമ 16 (Transformation 2) [Yshu] 164

Views : 13371

അനി ഉടനെ തന്റെ ഫോണിൽ നിന്നും വീട്ടിലെ മൊബൈലിലേക്ക് വിളിച്ച് അമ്മയോട് റിനിക്ക് ഫോൺ കൈ മാറാൻ ആവിശ്യപ്പെട്ടു.

“റിനി. ഇത് ഞാനാ അനി…

അമ്മ അടുത്ത് ഉണ്ടോ. ഉണ്ടെങ്കിൽ കുറച്ച് മാറി നിൽക്ക് ഒരു കോൺഫിഡന്റഷ്യൽ മാറ്റർ ആണ്.”

“അമ്മ അടുക്കളയിലേക്ക് പോയി. ചേട്ടൻ പറഞ്ഞോ. എന്റെ അമ്മ മാർക്ക് എന്തെങ്കിലും പറ്റിയോ.??”

തന്റെ അമ്മ മാർക്ക് എന്തോ അത്യാഹിതം സംഭവിച്ചു എന്ന ധാരണയിൽ ഭയത്തോടെ ആണ് റിനി അത് ചോദിച്ചത്.

ഏത് നിമിഷവും അവർക്ക് നേരെ വീണ്ടുമൊരു അറ്റാക്ക് ഉണ്ടാകുമെന്ന് ഭയന്നായിരുന്നു റിനി കഴിഞ്ഞിരുന്നത്.

“നീ പേടിക്കേണ്ട അവർക്ക് ഒന്നും പറ്റിയിട്ടില്ല. അവർക്കൊന്നും സംഭവിക്കില്ല…..

നീ എന്നെ ഒന്ന് സഹായിക്കണം.
നിനക്ക് മാത്രമേ അതിന് ഇപ്പോൾ കഴിയു. അതിന് വേണ്ടിയാ നിന്നെ ഞാനിപ്പോൾ വിളിച്ചത്.”

“ഞാനോ???? ഞാനെങ്ങനെ?” സംശയത്തോടെ റിനി ചോദിച്ചു.

“അവിടെ എന്റെ ഒരു പഴയ സ്കൂട്ടർ ഇരിപ്പുണ്ട്. നീ അതും എടുത്ത് ഞാൻ ഈ ഫോണിലേക്ക് ഒരു ലൊക്കേഷൻ അയച്ചിട്ടുണ്ട് അവിടേക്ക് വരണം.

നിന്നെയും കാത്ത് ഞാൻ അവിടെ നിൽക്കുന്നുണ്ടാകും.

സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിൽ ചെളി വെള്ളം കൊണ്ട് അവ്യക്തത വരുത്തി വേണം വരാൻ… പിന്നെ ഹെൽമെറ്റും ധരിക്കണം…. പിന്നെ അവിടെ നിന്ന് എന്റെ ഒരു ജോഡി ഡ്രെസ്സും എടുത്തോ.

അമ്മയോട് എന്റെ അടുത്തേക്ക് ആണ് വരുന്നതെന്ന് പറഞ്ഞ് എത്രയും വേഗം ഇറങ്ങിക്കോ

ഫോൺ അമ്മയ്ക്ക് കൊടുക്ക് ബാക്കി ഞാൻ പറഞ്ഞോളാം….”

ഫോണിൽ കൂടി റിനിയുടെ മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ അനി തുടർന്നു.

“നീ എന്നെ സഹായിക്കും എന്ന വിശ്വാസത്തിലാണ് ഞാൻ നിന്നെ വിളിച്ചത്. മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ട് അത് നീ ഇവിടെ എത്തുമ്പോൾ മനസ്സിലാകും….

പ്ലീസ് റിനി നിനക്കോ നിന്റെ അമ്മമാർക്കോ ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കൊള്ളാം.

പ്ലീസ് നീ വാ…

എനിക്കറിയാം നിനക്കിപ്പോഴും എന്നെ പൂർണ്ണമായും വിശ്വാസം വന്നിട്ടില്ലാ എന്ന്. ഈ ഒരു തവണ മാത്രം നീ എന്നെ വിശ്വസിച്ച് ഞാൻ നിൽക്കുന്നിടത്തേക്ക് വാ.
ഇവിടെ എത്തുമ്പോൾ നിനക്കെല്ലാം മനസ്സിലാകും…”

“ഞാൻ വരാം….
ആല്ലേങ്കിലും ഒരിക്കൽ ആത്മഹത്യക്ക് ശ്രെമിച്ചു പരാജയപ്പെട്ടവൾക്ക് ആരെ ഭയക്കാൻ…..
ഞാൻ വരാം….”

Recent Stories

The Author

Yshu

13 Comments

  1. ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട്‌ വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ

  2. നിധീഷ്

    ♥️♥️♥️

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്.

  4. അടുത്ത പാർട്ടും വേഗം ഇടണം

  5. സൂര്യൻ

    ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 🌹❤️🌹🌹🌹❤️❤️❤️❤️❤️👍👍❤️❤️❤️

    അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ 🙏🙏🙏🙏🙏🙏🙏

    1. Sure♥️♥️♥️

  7. Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.

    1. Tanq♥️♥️😊 ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️

  8. മാവേലി

    Nice anne 👌👌

  9. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com