കർമ 16 (Transformation 2) [Yshu] 164

Views : 13371

അത് കേട്ടതോടെ അലോഷി ഒരു വിനീത ദാസനായി ആന്റണിക്ക് മുന്നിൽ ആജ്ഞകൾ പാലിക്കുവാനായി നിന്നു.

ആന്റണിയുടെ പ്ലാനിങ് മുഴുവൻ കേട്ടതോടെ രണ്ടാമതൊന്ന്‌ ചിന്തിക്കാതെ അലോഷി ഓക്കേ പറഞ്ഞു.

ഇതു വരെ ചെയ്ത പണികൾ പോലെ അല്ല…..

ഹൈലി റിസ്ക് ആണ് പക്ഷെ കിട്ടാൻ പോകുന്ന സ്റ്റഫിനെ ക്കുറിച്ചൊർത്തപ്പോൾ അവൻ എന്ത് റിസ്കിനും തയ്യാറായിരുന്നു.

……………………………….

തന്റെ പ്ലാനിങ്ങിന്റെ ഭാഗമായി രാവിലെ തന്നെ അനി ഒരു പഴയ ഫ്രീസർ o l x വഴി കണ്ടെത്തിയിരുന്നു.

അതിന്റെ വർക്കിംഗ്‌ നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷം മൂന്ന് വണ്ടികളിലായി ഇടവിട്ട ലൊക്കേഷനുകളിൽ കയറ്റിയും ഇറക്കിയും അത് റബ്ബർ തോട്ടത്തിന് നടുവിലെ വീട്ടിലേക്ക് എത്തിച്ചു. അതിന് പറ്റിയ വ്യത്യസ്‌തമായ മൂന്ന് ലൊക്കേഷനുകളും അനി നേരത്തെ കണ്ട് വച്ചിരുന്നു.

ഫ്രീസർ വാങ്ങിച്ച ആളിൽ നിന്നും മൂന്നാമത്തെ വണ്ടിയിലേക്കും ഡ്രൈവറിലേക്കും അത് വഴി റബ്ബർ തോട്ടത്തിലേക്കും ആരും എത്തിച്ചേരുവാൻ പോകുന്നില്ല എന്ന ആത്മവിശ്വാസത്തോടെ അനി ആ ഡ്രൈവറുടെ സഹായത്തോടെ ഫ്രീസർ അകത്തേ മുറിയിൽ സെറ്റ് ചെയ്തു.

“ഇതെന്തിനാ സാറേ ഇവിടെ ഇത്രയും വലിയ ഫ്രീസർ.???”

ഡ്രൈവറുടെ സംശയത്തിന് ഒരു സംശയവും തോന്നാത്ത രീതിയിൽ തക്ക മറുപടിയും നൽകിയാണ് അനി അയാളെ പറഞ്ഞു വിട്ടത്.

ഈ സമയം അനിയുടെ നിർദ്ദേശ പ്രകാരം റിനി അയൽ വക്കത്തുള്ള വീടുകളിൽ പോയി സൗഹൃദം പുതുക്കിയത് കൊണ്ട് തന്നെ ആ വഴിക്കുള്ള ചോദ്യങ്ങളും അവസാനിച്ചു.

ഡ്രൈവർ പോയ ശേഷം അനി ഓംനി വാൻ തുറന്ന് മൂന്ന് ഡെഡ് ബോഡികളും എടുത്ത് ഫ്രീസറിൽ കയറ്റി വച്ചു.

ആ സമയം കൊണ്ട് തന്നെ ഡെഡ് ബോഡികളിൽ നിന്നും ചെറിയ രീതിയിലുള്ള സ്മെൽ അടിക്കാൻ തുടങ്ങിയിരുന്നു.

അത് മുൻകൂട്ടി കണ്ടത് കൊണ്ട് തന്നെ അനി രൂക്ഷ ഗന്ധമുള്ള സ്പ്രേ ഓംനി വാനിലും ഫ്രീസറിലും വേണ്ടുവോളം പൂശിയിരുന്നു.

ഏതാണ്ട് ഉച്ചയോടെ അനിയും റിനിയും അവിടെ നിന്നും കോഴിക്കോടേക്ക് തിരികെ യാത്ര തിരിച്ചു.

സ്റ്റാൻലിയുടെ ഓംനി വാന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷം തോട്ടത്തിന് നടുവിൽ തന്നെ അത് പാർക്ക് ചെയ്തിട്ട ശേഷം ബസ് മാർഗമാണ് ഇരുവരും തിരികെ പുറപ്പെട്ടത്.

  • ……………………………………….

Recent Stories

The Author

Yshu

13 Comments

  1. ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട്‌ വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ

  2. നിധീഷ്

    ♥️♥️♥️

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്.

  4. അടുത്ത പാർട്ടും വേഗം ഇടണം

  5. സൂര്യൻ

    ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 🌹❤️🌹🌹🌹❤️❤️❤️❤️❤️👍👍❤️❤️❤️

    അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ 🙏🙏🙏🙏🙏🙏🙏

    1. Sure♥️♥️♥️

  7. Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.

    1. Tanq♥️♥️😊 ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️

  8. മാവേലി

    Nice anne 👌👌

  9. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com