കർമ 16 (Transformation 2) [Yshu] 164

മനസ്സിലെ ഒടുങ്ങാത്ത പകയ്ക്ക് പുറമേ മദ്യ ലഹരി കൂടി മൂത്തതോടെ ആന്റണിയുടെ ക്രൂരത പതിന്മടങ്ങായി.

“ഒരു കൊണാപ്പൻ മന്ത്രി നിന്റെ പോക്കറ്റിൽ ഉണ്ടെന്ന് കരുതി നിന്നെ തൊടില്ലെന്ന് കരുതിയോ.???

ഈ ആന്റണിയെ തൊട്ട് കളിച്ച ഒരുത്തനും ഇന്നി ഭൂമിയിൽ ജീവനോടെ ഇല്ല.”

ഇരുമ്പ് മണിയിൽ നിന്നും വാങ്ങിയ പേനാ കത്തികൊണ്ട് ആന്റണി ഹവാലാ മുസ്‌തഫയെ തലങ്ങും വിലങ്ങും കുത്തികീറി.

വായിൽ തുണിക്കെട്ട് കുത്തി തിരികിയത് കൊണ്ട് മുസ്‌തഫയുടെ മൂളൽ ആ നാല് ചുവരുകളിൽ ഒതുങ്ങി.

ഒടുവിൽ ചോര വാർന്ന് മരണത്തിനു കീഴടങ്ങുന്നത് വരെ ആന്റണി തന്റെ പ്രവർത്തികൾ തുടർന്ന് കൊണ്ടേ ഇരുന്നു.

ചോര കണ്ട് അറപ്പ് മാറിയ ഇരുമ്പ് മണി പോലും ആന്റണിയുടെ ഈ പ്രവർത്തിയിൽ ഭയപ്പെട്ട് പോയിരുന്നു.

“തീർന്നു. നായിന്റെ മോൻ….

ഡാ ഇരുമ്പേ ഇവന്റെ മൊത്തം വസ്ത്രവും ഊരി എടുത്ത് മുഖം ആസിഡ് കൊണ്ട് അഭിഷേകം ചെയ്ത് വല്ല കൊക്കയിലും കൊണ്ട് പോയി തട്ടിക്കൊ.

ആളെ തിരിച്ചറിയാൻ കഴിയരുത്.

പിന്നെ ഇവന്റെ ശവം കളയും മുമ്പ് ഏതെങ്കിലും ബോഡി സ്പ്രേ കൊണ്ട് നന്നായി ട്രീറ്റ്‌ ചെയ്തൊ.

ഒരു തെളിവും കിട്ടരുത്.”

“ശെരി സാറേ…”

“ഇവനെ പൊക്കാൻ നന്നായി കഷ്ടപ്പെട്ട് കാണുമല്ലോ.”
കയ്യിൽ പറ്റിയ ചോരക്കറ കഴുകുന്നതിനിടെ
മുസ്‌തഫയുടെ കായിക ക്ഷമത ഓർത്ത് കൊണ്ട് ആന്റണി ഇരുമ്പിനോട് ചോദിച്ചു.

“ചെറുതായിട്ട്.”
ഒരു വഷളൻ ചിരിയോടെ തന്റെ കയ്യിലെ മുറിവ് കാട്ടിക്കൊണ്ട് ഇരുമ്പ് മണി ആന്റണിയോട് പറഞ്ഞു.

“പിന്നെ എന്റെ വാക്ക് ഞാൻ രണ്ട് ദിവസത്തിനുള്ളിൽ പാലിക്കുമെന്ന് ശ്യാമിനോട് പറഞ്ഞേക്ക്.”

നേരിൽ ശ്യാമുമായി അധികം കോൺടാക്ട് വേണ്ട എന്ന ധാരണ ഉള്ളത് കൊണ്ട് തന്നെ ആന്റണി ഇരുമ്പ് മണിയെ ഒരു മീഡിയേറ്റർ ആയി കണ്ട് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.

ഒരിക്കൽ കൂടി അവനോട് ശ്രദ്ധിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് നിറഞ്ഞ സതൃപ്തിയോടെ ഇരുമ്പ് മണി നൽകിയ പണത്തിന്റെ ബാഗുമായി ആന്റണി പടവുകളിറങ്ങി.

……………………………….

റിനി പറഞ്ഞ റബ്ബർ തോട്ടത്തിലേക്ക് കയറും മുമ്പ് അനി തന്റെ ഫേക്ക് ഐഡി ഉപയോഗിച്ച് വാങ്ങിയ ഫോണിൽ ഗൂഗിൾ മാപ്പ് വഴി ആ സ്ഥലത്തിന്റെ ഏകദേശ രൂപം മനസ്സിലാക്കിയിരുന്നു.

ഏതാണ്ട് 14-16 ഏക്കറിൽ വിശാലമായ റബ്ബർ തോട്ടം. ഒത്ത നടുക്ക് ഒരു ചെറിയ ഓടിട്ട കെട്ടിടം. തൊട്ടടുത്തായി വീടുകൾ വരുന്നതെല്ലാം ഒരു കിലോമീറ്ററിലും കൂടുതൽ അകലത്തിലാണ്.

“ഇവിടെ റബ്ബർ ടാപ്പിംഗ് നടത്തുന്നുണ്ടോ.”

ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് അനി ചോദിച്ചു.

“ഇല്ല അയൽ വക്കത്തുള്ള ചേട്ടനെ ഏൽപ്പിച്ചതായിരുന്നു. പക്ഷെ റബ്ബർ വില വല്ലാതെ താഴ്ന്നപ്പോൾ അത് നിർത്തി.”

റിനിയിൽ നിന്നും സാഹചര്യം തനിക്ക് അനുകൂലം ആണെന്ന് മനസ്സിലാക്കിയ അനി വാൻ റബ്ബർ തോട്ടത്തിനകത്തേക്ക് ഓടിച്ച് കയറ്റി.

13 Comments

  1. ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട്‌ വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ

  2. നിധീഷ്

    ♥️♥️♥️

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്.

  4. അടുത്ത പാർട്ടും വേഗം ഇടണം

  5. സൂര്യൻ

    ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?❤️???❤️❤️❤️❤️❤️??❤️❤️❤️

    അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ???????

    1. Sure♥️♥️♥️

  7. Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.

    1. Tanq♥️♥️? ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️

  8. മാവേലി

    Nice anne ??

  9. Super

Comments are closed.