“ആ എന്തായി.????”
“സാർ ആവിശ്യപ്പെട്ട രണ്ട് കാര്യവും സെറ്റ് ആണ്…
ഹവാലാ മുസ്റ്റഫയും, ആവിശ്യപ്പെട്ട അത്ര പണവും.”
“റിയലി…. ”
അത് പറയുമ്പോഴേക്ക് ചെറിയ മദ്യ ലഹരിയിലായിരുന്ന ആന്റണി വല്ലാണ്ട് മതിമറന്നു പോയിരുന്നു.
“സാറ് വേഗം ഇങ്ങോട്ടേക്ക് പോര്. ലൊക്കേഷൻ ഞാൻ അയച്ചു തരാം.”
“Ok.”
ഫോൺ കട്ട് ചെയ്ത് ജീപ്പ് U ടേൺ എടുത്ത് ആന്റണി ഇരുമ്പ് മണി അയച്ചു കിട്ടിയ ലൊക്കേഷൻ ലക്ഷ്യമാക്കി നീങ്ങി.
ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് താൻ ശ്യാമിനോട് തന്റെ ഡിമാന്റ് അവതരിപ്പിച്ചത്.
ഹവാലാ മുസ്റ്റഫയേയും. തന്റെ സ്ഥലമിടപാടിന് വേണ്ട പണവും.
രണ്ടും ഇത്ര പെട്ടെന്ന് തന്റെ കയ്യിലേക്ക് വരുമെന്ന് കരുതിയില്ല.
അവിടെ നിന്ന് ഇറങ്ങുമ്പോൾ തന്നെ ശ്യാം പറഞ്ഞതാണ്. വൈകാതെ തന്റെ വിശ്വസ്ഥരിൽ ആരെങ്കിലും ഫോണിൽ ബന്ധപ്പെടുമെന്ന്….
മുസ്തഫ തന്നെ നടു റോഡിൽ വെട്ടി പോളന്ന് ഇട്ടപ്പോൾ മുതൽ കാത്തിരുന്നതാണ് ഈ നിമിഷത്തിന് വേണ്ടി.
രാവിലെ ഹോസ്പിറ്റലിൽ വച്ച് അവിചാരിതമായാണ് അവനെ ഇന്ന് വീണ്ടും കണ്ടത്. അവന്റെ ഒരാക്കിയ ചിരി…… പന്ന കഴുവേറി മോൻ…..
ധനകാര്യ മന്ത്രി സേവിച്ചന്റെ ആളാണെന്ന അഹങ്കാരമാണ് പുന്നാര മോന്.
അല്ലെങ്കിൽ തന്നെ അവനെ മറക്കാൻ കഴിയുമായിരുന്നില്ല. ഈ അടുത്തായി പലപ്പോഴും ഞെട്ടി ഉണരുന്നത് തന്നെ അവന്റെ മരമോന്ത സ്വപ്നം കണ്ട് കൊണ്ടാണ്.
അപ്പോഴാണ് അവന്റെ പ്രത്യക്ഷപ്പെടൽ.
അത് തന്റെ സമനില തെറ്റിച്ചു…
വീണ്ടും അന്നത്തെ രാത്രി മനസ്സിലേക്ക് ഓടിവന്നത്തോടെ തന്റെ കടപ്പല്ലുകൾ കടിച്ചമർത്തിക്കൊണ്ട് ജീപ്പിന്റെ ആക്സിലേറ്ററിൽ അമർത്തി ചവിട്ടി ടോപ്പ് ഗിയറിൽ ആന്റണി ഇരുമ്പ് മണി നൽകിയ ലൊക്കേഷനിലേക്ക് വണ്ടി ഓടിച്ച് കയറ്റി.
കോഴിക്കോട് ഫറൂക്കിൽ പണി നടന്ന് കൊണ്ടിരിക്കുന്ന വർമ്മ ഇന്റർനാഷണലിന്റെ ഒരു ബിഗ് മാളിലേക്കായിരുന്നു ആന്റണി കയറിച്ചെന്നത്.
“സാറേ ഇവിടെ… ഇവിടെ… ഇങ്ങ് കയറിപ്പോര്.”
ഏതാണ്ട് പതിമൂന്നാം നിലയിൽ നിന്നും ഒരുത്തൻ വിളിച്ച് പറയുന്നത് കേട്ടതോടെ ആന്റണി പടവുകൾ കയറി മുകളിലേക്ക് നീങ്ങി.
……………………………….
ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട് വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ
♥️♥️♥️
വളരെ നന്നായിട്ടുണ്ട്.
അടുത്ത പാർട്ടും വേഗം ഇടണം
ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?❤️???❤️❤️❤️❤️❤️??❤️❤️❤️
അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ???????
Sure♥️♥️♥️
Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.
Tanq♥️♥️? ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️
Nice anne ??
Tanq?
Super
Tanq♥️