കർമ 16 (Transformation 2) [Yshu] 164

താനിപ്പോൾ നിൽക്കുന്ന ഇടത്തിൽ നിന്നും ഇരുട്ടിയിലേക്ക് പോകുന്ന ദൂരം ഒരു റിസ്കാണ്. കൂടെ ഒരു പെണ്ണും.

പക്ഷെ ഈ റിസ്ക് ഏറ്റെടുക്കാതെ തനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല എന്ന് ഉറപ്പായതോടെ അനി ഓംനി വാൻ റിനി പറയുന്ന ദിശയിലേക്ക് ചലിപ്പിച്ചു.

വണ്ടി മുന്നോട്ടേക്ക് നീങ്ങും തോറും കാലം അനി എന്ന സൂര്യക്കായി കാത്തു വച്ച കരുണ പോലെ അത് വരെ ശാന്തമായ പോയിക്കൊണ്ടിരുന്ന പ്രകൃതി തിമർത്തു പെയ്യാൻ തുടങ്ങി.

ശക്തമായ മഴയിൽ മുന്നോട്ടുള്ള വഴികളിലെ ഒരു cctv ക്യാമറകളിലും തന്റെ വണ്ടിയുടെ നമ്പർ പെടില്ല എന്ന തിരിച്ചറിവ് അനിയുടെ ഉള്ളിൽ ആത്മവിശ്വാസം അനുനിമിഷം വർധിപ്പിച്ചു.

അത് കൊണ്ട് തന്നെ സ്റ്റാൻലിയുടെ ഓംനി വാന്റെ നമ്പർ മറക്കാതെ തന്നെയായിരുന്നു അവൻ അത് മുന്നോട്ടേക്ക് പായിച്ചത്.

വഴിയരികിലെ പോലീസ് ചെക്കിങ് മറികടക്കാൻ തന്റെ ഐഡന്റിറ്റി തന്നെ ധാരാളം. സേനയിൽ പരിചയക്കാർ ഒരുപാടുണ്ട്.

കൂടെ ഉള്ളത് കസിൻ ആണെന്ന് പറഞ്ഞാൽ….
അവളുടെ വീട്ടിലേക്കാണെന്നു പറഞ്ഞാൽ കാര്യം ഫിനിഷ്….

ചില കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ച് ചിലത് റിനിക്ക് പറഞ്ഞു പഠിപ്പിച്ചും കൊണ്ട് അനി ആ ഓംനി വാൻ ടോപ് ഗിയറിലേക്ക് ഇട്ട് വിജനമായ വഴികളിലൂടെ ഇരിട്ടി ലക്ഷ്യമാക്കി നീങ്ങി.

………………………….

ശ്യമിനേയും കണ്ട് രാത്രി 12 മണിയോടെ ആന്റണി തിരികെ പോലിസ് ക്വാട്ടേർസിലേക്ക് ഡ്രൈവ് ചെയ്യവെ ആന്റണിയുടെ ഫോൺ റിങ്ങ് ചെയ്തു.

“”””പരിചയം ഇല്ലാത്ത നമ്പർ ആണല്ലോ.”””

“ഹലോ.”

“ഹലോ സാറേ ഞാൻ മണി. ഇരുമ്പ് മണി…

ശ്യാം സാറ് പറഞ്ഞിട്ട് വിളിക്കുന്നതാണ്.”

13 Comments

  1. ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട്‌ വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ

  2. നിധീഷ്

    ♥️♥️♥️

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്.

  4. അടുത്ത പാർട്ടും വേഗം ഇടണം

  5. സൂര്യൻ

    ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?❤️???❤️❤️❤️❤️❤️??❤️❤️❤️

    അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ???????

    1. Sure♥️♥️♥️

  7. Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.

    1. Tanq♥️♥️? ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️

  8. മാവേലി

    Nice anne ??

  9. Super

Comments are closed.