കർമ 16 (Transformation 2) [Yshu] 164

ആരോടെന്നില്ലാതെ തേങ്ങി തേങ്ങിയുള്ള റിനിയുടെ ശബ്ദം അനിയുടെ ഉള്ളും നോവിച്ചു.

“ആര് പറഞ്ഞു ഒന്നും ചെയ്യാൻ കഴിയില്ലെന്ന്.”
ഒരു വിജയിയെ പോലെയുള്ളു അനിയുടെ ശബ്ദം കേട്ടതും റിനി കണ്ണുനീർ തുടച്ച് കൊണ്ട് അനിയുടെ മുഖത്തേക്ക് നോക്ക്.

“അവനിന്നീ ഭൂമിയിൽ ജീവനോടെ ഇല്ല. അവൻ മാത്രമല്ല അവന്റെ കൂടെ നടക്കുന്ന രണ്ട് ചെന്നായിക്കളും.

വാ കാണിച്ചു തരാം.”

അനി അതും പറഞ്ഞ് റിനിയുടെ കയ്യും പിടിച്ച് എഴുന്നേൽപ്പിച്ച് അവിടെ പാർക്ക് ചെയ്ത ഓംനി വാൻ ലക്ഷ്യമാക്കി നടന്നു.

ഒന്ന് രണ്ട് വാഹനങ്ങൾ കടന്ന് പോയതല്ലാതെ ആരും തങ്ങളെ ശ്രെദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കിക്കൊണ്ട് അനി ഓംനി വാന്റെ സ്ലൈഡിന് ഡോർ റിനിക്കായി തുറന്ന് കൊടുത്തു.

മനക്കട്ടി കുറച്ച് കൂടുതൽ ഉള്ളത് കൊണ്ട് തന്നെ അകത്തെ കാഴ്ച്ച റിനി അതിജീവിക്കും എന്ന് അനിക്ക് ഉറപ്പുണ്ടായിരുന്നു.

……………………..

“റിനി… തനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. സമയം പോലെ എല്ലാ സംശയങ്ങളും ഞാൻ തീർത്ത് തരാം.

എനിക്ക് ഈ ഡെഡ് ബോഡികൾ ഡിസ്പോസ് ചെയ്യാൻ പറ്റിയ ഒരു സ്ഥലം വേണം. കൂടെ സഹായത്തിന് ഒരാളും.

അതിനാണ് തന്നെ ഞാൻ വിളിച്ച് വരുത്തിയത്.”

മുഷിഞ്ഞ ഷേർട്ട് ഊരി റിനി കൊണ്ട് വന്ന ഷേർട്ട് ധരിച്ച ശേഷം ഓംനി വാൻ സ്റ്റാർട്ട്‌ ആക്കിക്കൊണ്ട് അനി പറഞ്ഞു.

“സ്ഥലം…. ഞാനെങ്ങനെ.???”
ചെറിയൊരു മൗനത്തിന് ശേഷം റിനി ചോദിച്ചു. അവളുടെ മുഖത്ത് വല്ലാത്തൊരു സംതൃപ്തി നിഴലിക്കുന്നത് അനി കണ്ടു.

“നിന്റെ അമ്മമാർ പല തവണ ഈ നഗരത്തിൽ വന്ന് പോയിട്ടുണ്ട്. അപ്പോൾ തീർച്ചയായും അവരിവിടെ ഒരു ഹൈഡ് ഔട്ട്‌ ഒരുക്കി കാണും.

ആരും പെട്ടെന്ന് ശ്രെദ്ധിക്കാത്ത ഒരിടം.
അതാണ്‌ എനിക്ക് വേണ്ടത്.”

അതും പറഞ്ഞ് അനി റിനിയുടെ മുഖത്തേക്ക് നോക്കി.

“ഇവിടെ അടുത്തെങ്ങും അങ്ങനൊരു സ്ഥലമില്ല.

ഞങ്ങൾ ഇവിടെ വന്നാൽ ഒന്നുകിൽ ലോഡ്ജിൽ അല്ലെങ്കിൽ ഏതെങ്കിലും വാടക വീട്ടിൽ ആണ് താമസം.

ആ…. ഒരു സ്ഥലം ഉണ്ട് കുറച്ച് ദൂരെ ആണ് കണ്ണൂരിൽ ഇരിട്ടിക്ക് അടുത്ത്. ഒരു റബ്ബർ തോട്ടം.”

പ്രതീക്ഷയോടെ ഉള്ള അനിയുടെ മുഖം കണ്ടതോടെ റിനി ഓർത്തെടുത്ത് പറഞ്ഞു.

“നിനക്ക് അവിടേക്കുള്ള വഴി അറിയുമോ.”

“അറിയാം.”

13 Comments

  1. ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട്‌ വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ

  2. നിധീഷ്

    ♥️♥️♥️

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്.

  4. അടുത്ത പാർട്ടും വേഗം ഇടണം

  5. സൂര്യൻ

    ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?❤️???❤️❤️❤️❤️❤️??❤️❤️❤️

    അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ???????

    1. Sure♥️♥️♥️

  7. Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.

    1. Tanq♥️♥️? ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️

  8. മാവേലി

    Nice anne ??

  9. Super

Comments are closed.