……………………….
നഗര തിരക്കിൽ നിന്നും അൽപ്പം മാറി ഫ്ലൈ ഓവറിന് താഴെ ഓംനി വാൻ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ ശേഷം ഓംനി വാനിലേക്ക് കണ്ണെത്തുന്ന ദൂരത്തിൽ അനി റിനിക്കായി അയച്ചു നൽകിയ ലൊക്കേഷനിൽ കാത്ത് നിന്നു.
ചെളിയും ചോരപ്പാടുകളും നിറഞ്ഞ വേഷത്തിൽ തന്നെ ആരും കാണാതിരിക്കാൻ ഒഴിഞ്ഞ ഒരു മൂലയിൽ ആയാണ് അവൻ നില കൊണ്ടത്.
റിനി വന്നാൽ അവളെ തന്റെ കൂടെ നിർത്താൻ വേണ്ടുന്ന കാര്യങ്ങൾ കൂടി അനി ഇതിനോടകം മനസ്സിൽ ഉറപ്പിച്ചിരുന്നു.
ഒന്ന് സംശയിച്ചെങ്കിലും ദൂരെ നിന്നും തന്റെ സ്കൂട്ടറിൽ വരുന്ന റിനിയെ കണ്ടതോടെ അനിക്ക് പാതി ആശ്വാസമായി.
രാതി ആയത് കൊണ്ട് അവൾ വരുമോ എന്ന് പോലും അവൻ ഒരുവേള സംശയിച്ചിരുന്നു.
“ചേട്ടൻ എന്തിനാ എന്നെ ഇങ്ങോട്ടേക്ക് വിളിച്ചത്….?
ചേട്ടന് എന്താ പറ്റിയത്.?”
ചെളിയും ചോരപ്പാടുകളും നിറഞ്ഞ അനി ധരിച്ചിരിക്കുന്ന ഷേർട്ട് കണ്ട് നീരസം നിറഞ്ഞ സംശയ ഭാവത്തോടെ ഉള്ള റിനിയുടെ ചോദ്യം കേട്ടതോടെ അനി തന്റെ ഫോണിൽ സ്റ്റാൻലിയുടെ ഫോട്ടോ എടുത്ത് അവൾക്ക് നേരെ ഉയർത്തി.
“ഇയാളെ അറിയുമോ.?
എവിടെ വച്ചെങ്കിലും കണ്ടിട്ടുണ്ടോ?”
അനിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അതിലെ ഫോട്ടോയിലേക്ക് നോക്കുമ്പോൾ റിനിയുടെ മുഖ ഭാവത്തിൽ വന്ന മാറ്റത്തിൽ നിന്ന് തന്നെ അവൾക്ക് ആളെ മനസ്സിലായി എന്ന് അനി ഉറപ്പിച്ചു.
“ഇത് അയാളാണ് ആ ഗുണ്ടാ ലീഡർ. എന്റെ അമ്മമാരുടെ കയ്യിൽ ഇയ്യാളുടെ ഫോട്ടോ ഞാൻ പല തവണ കണ്ടിട്ടുണ്ട്.”
“തന്റെ അമ്മമാരിൽ ഒരാളെ ഇല്ലാതാക്കിയതും. ബാക്കി രണ്ട് പേരെ വധിക്കാൻ ശ്രെമിച്ചതും ഇവന്റെ നേതൃത്വത്തിൽ ആയിരുന്നു.”
പ്രതീക്ഷിച്ചതു പോലെ ഒരു മറുപടി റിനിയിൽ നിന്നും കേട്ടതോടെ റിനിക്ക് അറിയാത്ത കാര്യങ്ങൾ കൂടി അനി വ്യക്തമാക്കി.
അത് കേട്ടതോടെ റിനിയിൽ അത് വരെ ഉണ്ടായിരുന്ന ഭാവം മാറി കണ്ണുകളിൽ പക എരിയുന്നത് അനി കണ്ടു.
എന്നാൽ വൈകാതെ റിനി തന്റെ കൈകൾ കൊണ്ട് മുഖം പൊത്തി വിതുമ്പി ക്കൊണ്ട് മുട്ടുകാലിൽ റോഡിലേക്കിരുന്നു.
“ഈശ്വരാ അവർക്കെതിരെ ഒന്നും ചെയ്യാൻ എനിക്ക് കഴിയുന്നില്ലല്ലോ…..
ഒരു പരാതി കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയി പോയി ഞാൻ…..
എന്റെ അമ്മമാരെ ഞാൻ എങ്ങനെ രക്ഷിക്കും.”
ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട് വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ
♥️♥️♥️
വളരെ നന്നായിട്ടുണ്ട്.
അടുത്ത പാർട്ടും വേഗം ഇടണം
ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?❤️???❤️❤️❤️❤️❤️??❤️❤️❤️
അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ???????
Sure♥️♥️♥️
Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.
Tanq♥️♥️? ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️
Nice anne ??
Tanq?
Super
Tanq♥️