കർമ 16 (Transformation 2) [Yshu] 164

“ഓക്കേ രാത്രി നേരിൽ കാണാം. ഡീറ്റെയിൽസ് അപ്പോൾ ഞാൻ പറയാം.”

കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് ബിനാമി പേരിൽ ഒരു സ്ഥലമിടപാടിന് വേണ്ടത്ര കാശ് തികയില്ല എന്ന് കണ്ടതോടെ അതിനുള്ള മാർഗം ആലോചിക്കുമ്പോൾ ആണ് ആന്റണിക്ക് ശ്യാമിന്റെ കാര്യം ഓർമ്മയിൽ വന്നത്. കൂട്ടത്തിൽ ഹവാലാ മുസ്തഫയോടുള്ള പക തീർക്കാനുള്ള വഴിയും.

…………………….

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജും വാങ്ങി ആന്റണി തന്റെ ഗൂഡ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള കരുനീക്കങ്ങൾക്കായി തന്റെ ജീപ്പിൽ കയറി വണ്ടി മുന്നോട്ടെടുത്തു.

…………………………

ഈ ഡെഡ് ബോഡികൾ എങ്ങനെ ഡിസ്പോസ് ചെയ്യും…..

ഒരു മുടിനാര് പോലും കിട്ടരുത്…

പരിസരം വീക്ഷിച്ച്
ഓംനി വാൻ ശ്രെദ്ധയോടെ മുന്നോട്ടേക്ക് എടുക്കുമ്പോഴും അനിയുടെ മനസ്സിൽ അ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.

പല വഴികൾ ആലോചിച്ചെങ്കിലും ഒന്നും തനിക്ക് അനിയോജ്യം ആയി തോന്നുന്നില്ല. അനിയോജ്യമായ ചില വഴികൾക്ക്‌ ആവിശ്യമായ സമയമോ സ്ഥലമോ തന്റെ പക്കൽ ഇല്ല.

ആദ്യം അതിന് പറ്റിയ ഇടം ആണ് വേണ്ടത്….

അനി ഒരു നിമിഷം സുബാഷേട്ടനെ മോചിപ്പിച്ച സ്ഥലത്തെപ്പറ്റിയും. കാടിന് നടുവിലെ ഭൂഗർഭ അറയെ പ്പറ്റിയും ചിന്തിച്ചു.

അവിടെ ഒന്നും തനിക്ക് ഒറ്റയ്ക്ക് കയറിചെല്ലാൻ കഴിയില്ല.

തന്നെ ഈ സാഹചര്യത്തിൽ സഹായിക്കാൻ കഴിയുന്ന മുഖങ്ങൾ അവൻ മനസ്സിൽ തിരഞ്ഞു…

റിനി… യെസ്… അവൾക്ക് മാത്രമേ ഈ സാഹചര്യത്തിൽ തന്നെ സഹായിക്കാൻ കഴിയു

തന്റെ അമ്മ ഉൾപ്പടെ ഉള്ളവർ ഈ നഗരത്തിൽ മറഞ്ഞിരിക്കാൻ തയ്യാറാക്കിയ സ്ഥലങ്ങളെ ക്കുറിച്ച് അവൾക്ക് ധാരണ ഉണ്ടാകും. ഈ സമയം അത്തരമൊരു സ്ഥലമാണ് തനിക്ക് ആവിശ്യം.

13 Comments

  1. ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട്‌ വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ

  2. നിധീഷ്

    ♥️♥️♥️

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്.

  4. അടുത്ത പാർട്ടും വേഗം ഇടണം

  5. സൂര്യൻ

    ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?❤️???❤️❤️❤️❤️❤️??❤️❤️❤️

    അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ???????

    1. Sure♥️♥️♥️

  7. Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.

    1. Tanq♥️♥️? ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️

  8. മാവേലി

    Nice anne ??

  9. Super

Comments are closed.