ആർത്തിയോടെ അലോഷി അത് കൈക്കലാക്കാൻ കൈ എത്തിച്ചെങ്കിലും ഒരു ചിരിയോടെ ആന്റണി കൈ ചുരുട്ടി പിൻവലിച്ചു.
ഒരു ചിരിയോടെ ആയിട്ടില്ല എന്ന് തല ആട്ടിക്കൊണ്ട് തന്റെ ബൂട്സ് ഇട്ട കാൽ ബുള്ളറ്റിന്റെ ഗാർഡിൽ എടുത്ത് വച്ച് ഹാൻഡിൽ ഒരു വശത്തേക്ക് ചെരിച്ച് ആ ബോട്ടിലിൽ നിന്നും വെളുത്ത പൊടി തന്റെ ബൂട്സിനു മുകളിൽ ഒരു ചെറു കൂനയായി വിതറി.
അത് കണ്ടതും തന്റെ യജമാനനു മുന്നിൽ ഒരു അനുസരണയുള്ള പട്ടിയെപ്പോലെ നിലത്ത് മുട്ട് കുത്തിയിരുന്ന് കൊണ്ട് അലോഷി കീശയിൽ നിന്നും ഒരു പത്തിന്റെ നോട്ട് എടുത്ത് അത് രണ്ടായി മടക്കി ആ പൊടി നേർ രേഖ പോലെ ആക്കി ശേഷം അതേ നോട്ട് ചുരുട്ടി ചെറിയൊരു കുഴല് പോലെ ആക്കി ആ പൊടി മൂക്കിലേക്ക് വലിച്ച് കയറ്റി.
ഇതെല്ലാം ആന്റണി ഒരു ഉന്മാദ അവസ്ഥയിൽ നോക്കി കാണുന്നുണ്ടായിരുന്നു.
പൊടി വലിച്ച് കയറ്റിയ ശേഷം അനിർവചനീയമായ ഭാവങ്ങൾ അലോഷിയുടെ മുഖത്ത് വിരിയുന്നത് ആന്റണി കണ്ടു.
പൊടി വലിച്ച് കയറ്റിയിട്ടും മതി ആവാതെ അലോഷി ആ ബൂട്സിൽ പറ്റിപിടിച്ചിരിക്കുന്ന അവസാന തരിയും നാക്ക് കൊണ്ട് വടിച്ചെടുത്തു.
“ഒരു ചെറിയ വലിയ പണി ഉണ്ട്… ഇവിടത്തെ മെഡിക്കൽ കോളേജിൽ.”
അതും പറഞ്ഞ് ആന്റണി ബുള്ളറ്റിന്റെ ഫ്രണ്ട് ഭാഗത്ത് വച്ചിരിക്കുന്ന നോട്ട് കെട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് കവർ ആലോഷിക്കു നേരെ നീട്ടിക്കൊണ്ട് തുടർന്നു.
“അഞ്ച് ലക്ഷം ഉണ്ട്.”
എന്നാൽ അപ്പോഴും അലോഷിയുടെ മുഖം പ്രസാധിച്ചിരുന്നില്ല.
കാര്യം മനസ്സിലായ ആന്റണി നേരത്തെ നൽകിയ സ്റ്റഫിന്റെ ബാക്കി കൂടി അവന് നൽകി.
അതോടെ അവന്റെ മുഖം വിടർന്നു…. ഒരു വഷളൻ ചിരി മുഖത്ത് വിരിഞ്ഞു….
അവന് ഒരിക്കൽ കൂടി വലിച്ച് കയറ്റാനുള്ള മരുന്ന് അതിൽ ബാക്കി ഉണ്ടായിരുന്നു.
“പണി കഴിഞ്ഞാൽ ഇതേ ക്വാളിറ്റി സാധനം ഇതിന്റെ അമ്പത് മടങ്ങ് ഞാൻ തരും.”
ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട് വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ
♥️♥️♥️
വളരെ നന്നായിട്ടുണ്ട്.
അടുത്ത പാർട്ടും വേഗം ഇടണം
ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?❤️???❤️❤️❤️❤️❤️??❤️❤️❤️
അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ???????
Sure♥️♥️♥️
Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.
Tanq♥️♥️? ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️
Nice anne ??
Tanq?
Super
Tanq♥️