പിറ്റേന്ന് രാവിലെ സ്ഥല ഇടപാടിന് വേണ്ട പണം തന്റെ വിശ്വസ്ഥനെ ഏല്പിച്ച് ബാക്കി വന്ന അഞ്ച് ലക്ഷം ഒരു പ്ലാസ്റ്റിക്ക് കവറിൽ ആക്കിക്കൊണ്ട് ആന്റണി തന്റെ ബുള്ളറ്റിൽ പാളയത്തെ ഒരു ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി.
അവിടെ തന്റെ ലക്ഷ്യ പ്രാപ്തിക്കായി അവനുണ്ട് അലോഷി… സൈക്കോ അലോഷി….. ഒരു ഡ്രഗ് അഡിക്ക്ട്….. ഒരു ഭ്രാന്തൻ….
കൈ വിട്ട കളികൾക്ക് ഇറങ്ങുമ്പോൾ തന്റെ തുറുപ്പ് ചീട്ട്…..
ഇത്തിരി സ്റ്റഫ് ഇട്ട് നൽകിയാൽ അവൻ പറയുന്നതെന്തും കേൾക്കും…. ചെയ്യും….
ഒരു പട്ടിയെ പോലെ വാലാട്ടി കൂടെ നിൽക്കും.
ഇവിടെയും അവനാണ് തന്റെ തുറുപ്പ് ചീട്ട്.
തന്റെ പ്ലാനെ ക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ ആന്റണിയുടെ മുഖത്ത് ഒരു കൊലച്ചിരി വിരിഞ്ഞു….
……………………………….
“എന്താ സാറേ ഈ വഴിക്ക് വല്ല കോളും ഒത്തിട്ടുണ്ടോ…?”
ആന്റണിയുടെ നിർദ്ദേശ പ്രകാരം ഫ്ലാറ്റിന്റെ വിജനമായ പാർക്കിങ് ഏരിയയിലേക്ക് വന്ന അലോഷി സെൻട്രൽ സ്റ്റാന്റിൽ ഇട്ട് വച്ചിരിക്കുന്ന ബുള്ളറ്റിന്റെ മുകളിൽ ആന്റണിയേ കണ്ടതോടെ അരികിലേക്ക് വേഗതയിൽ നടന്നടുത്ത് കൊണ്ട് ചോദിച്ചു.
“ആ ഉണ്ടെന്ന് കൂട്ടിക്കോ…”
“സാറേ സാധനം ഉണ്ടോ..?”
ഒരു വഷളൻ ചിരിയോടെ അലോഷി ആന്റണിയോട് ചോദിച്ചു.
രണ്ട് ദിവസമായി സ്റ്റഫ് ഒന്നും കിട്ടാതെ ഭ്രാന്ത് പിടിച്ചിരിക്കുന്ന അവസ്ഥായിലാണ് ആലോഷിക്ക് ആന്റണിയുടെ കോൾ വന്നത്.
അത് കേട്ടതും ആന്റണി വലിയ ഭാവ വിത്യാസമില്ലാതെ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും അത്തർ കുപ്പിയോളം വലിപ്പമുള്ള ഗ്ലാസ് ബോട്ടിൽ എടുത്ത് അലോഷിക്കു നേരെ നീട്ടി.
ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട് വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ
♥️♥️♥️
വളരെ നന്നായിട്ടുണ്ട്.
അടുത്ത പാർട്ടും വേഗം ഇടണം
ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?❤️???❤️❤️❤️❤️❤️??❤️❤️❤️
അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ???????
Sure♥️♥️♥️
Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.
Tanq♥️♥️? ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️
Nice anne ??
Tanq?
Super
Tanq♥️