കർമ 16 (Transformation 2) [Yshu] 164

കർമ 16

Author : Vyshu

[ Previous Part ]

“”””ച്ചേ… ഇവനിത് ഏത് മാളത്തിൽ പോയി കിടക്കുകയാണ്…. കൂടെ ഉള്ള വേതാളങ്ങളെയും കിട്ടുന്നില്ലല്ലോ….””””

രണ്ട് ദിവസം ശ്രമിച്ചിട്ടും സ്റ്റാൻലിയേയോ അവന്റെ കൂട്ടാളികളെയോ ഒരു തരത്തിലും ബന്ധപ്പെടാൻ കഴിയാത്ത കലിപ്പിലായിരുന്നു ശ്യാം.

“”””പപ്പ നല്ല ദേഷ്യത്തിലാണ്. അവരെ തീർക്കാതെ ഇനി അങ്ങോട്ടേക്ക് ചെല്ലേണ്ട എന്നാണ് ഓർഡർ…..

പുല്ല്….എത്രയും പെട്ടെന്ന് ഇവിടത്തെ പരിപാടി അവസാനിപ്പിച്ച് മടങ്ങണം….

എങ്ങനെ.?????””””

ശ്യാം ഓരോന്ന് ആലോചിച്ച് തലയും ചൊറിഞ്ഞു കൊണ്ട് തന്റെ കയ്യിലെ മദ്യം പതിയെ സിപ്പ് ചെയ്ത് കൊണ്ടിരിക്കെ അവന്റെ ഫോൺ റിങ്ങ് ചെയ്തു.

“”ആന്റണി കോളിങ്ങ്.”””

“ഹലോ….”

“ആ ഹലോ സ്റ്റാൻലിയെ കോൺടാക്ട് ചെയ്തൊ.??”

ഫോൺ എടുത്തതും അങ്ങേ തലയ്ക്കൽ നിന്നും ആന്റണിയുടെ ചോദ്യം വന്നു. ഗൂഢ ഉദ്ദേശത്തിൽ തന്നെ ആയിരുന്നു ആന്റണിയുടെ ചോദ്യം…

“ശ്യാം…. പറയാതെ തന്നെ അറിയാമല്ലോ. ഇവിടെ നിന്ന് ജയിലിലേക്ക് മാറ്റിയാൽ പിന്നെ ഹൈലി റിസ്ക് ആണ്…

ഞാൻ ചില ഉടായിപ്പുകൾ കാട്ടിയത് കൊണ്ടാണ് ആ രണ്ട് പേരും ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെ കിടക്കുന്നത്.

ഇനിയും കൂടിപ്പോയാൽ രണ്ട് ദിവസം. അത്രയേ അവരിവിടെ കാണു. പിന്നെ ജയിലിലേക്ക് ഷിഫ്റ്റ്‌ ചെയ്യും.”

“അത് അറിയാത്തത് കൊണ്ടല്ല. ആ സ്റ്റാൻലിയെയും കൂടെ ഉള്ള വാലുകളേയും ഇത് വരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

എന്റെ കൂടെ ബാക്കി ഉള്ളവർക്കൊന്നും ഹോസ്പിറ്റലിൽ കയറി പോലീസ് പ്രൊട്ടക്ഷൻ മറികടന്ന് അവരെ പണിയാനുള്ള ധൈര്യം ഇല്ല.”

ശ്യാമിന്റെ സ്വരത്തിൽ വല്ലാത്ത നിരാശ നിഴലിക്കുന്നുണ്ടായിരുന്നു.

“ഞാൻ തീർത്ത് തരട്ടെ.???”

“മനസ്സിലായില്ല.????”
പെട്ടെന്ന് ആന്റണിയിൽ നിന്നും അങ്ങനെ കേട്ടപ്പോൾ ശ്യാമിന് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.

“ശ്യാം അവരെ തീർത്തു തരുന്ന കാര്യം ഞാൻ ഏറ്റു എന്ന്….

പ്ലാനിങ്ങും എക്സിക്യൂഷനും എല്ലാം ഞാൻ തന്നെ. നീ ഒന്നും അറിയേണ്ട…..

പകരം എനിക്ക് വേണ്ടി രണ്ട് കാര്യങ്ങൾ ശ്യാം ചെയ്തു തരണം….”

കാര്യങ്ങൾ തനിക്ക് അനുകൂലം ആണെന്ന് കണ്ടതോടെ ആന്റണി വളച്ചു കെട്ടലുകൾ ഇല്ലാതെ പറഞ്ഞു.

“ഓക്കേ… ഞാൻ എന്താണ് ചെയ്ത് തരേണ്ടത്. ഈ ഒരു കാര്യത്തിന് പകരമായി എന്ത് വേണമെങ്കിലും ആവിശ്യപ്പെട്ടോ….”

13 Comments

  1. ഈ കഥ കാലങ്ങൾ കൊണ്ട് കാത്തിരുന്നു കിട്ടിയതാ അടുത്ത പാർട്ട്‌ വേഗം തരണേ ഒരുപാട് തിരക്ക് ഉണ്ട് എന്ന് അറിയാം എങ്കിലും ഒരു ആസ്വാതകൻ എന്ന നിലയിൽ പറഞ്ഞതാ

  2. നിധീഷ്

    ♥️♥️♥️

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്.

  4. അടുത്ത പാർട്ടും വേഗം ഇടണം

  5. സൂര്യൻ

    ബാക്കി ഉടനെ ഇടണെ.ഗ്യാപ്പ് കഥയെ ബാധിച്ചിട്ടുണ്ട്

  6. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?❤️???❤️❤️❤️❤️❤️??❤️❤️❤️

    അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ???????

    1. Sure♥️♥️♥️

  7. Nice but pretheekshicha page undayilla.veendum kanamenna pretheekshyil nirthunnu.

    1. Tanq♥️♥️? ezhuthuvaanulla samayam valare kuravaanu. But will tryyyyy♥️

  8. മാവേലി

    Nice anne ??

  9. Super

Comments are closed.