കർമ 14 [Yshu] 191

സിനിമകളിൽ മാത്രം കണ്ട് പരിചയമുള്ള ടോർച്ചറിങ്ങ് സെന്റർ…..

ഒത്ത നടുക്കായി മുള കൊണ്ട് നിർമിച്ച ആരയോളം പൊക്കമുള്ള വീതി കൂടിയ ഇരിപ്പിടം. അതിന് ഏതാണ്ട് ആറടിയോളം നീളമുണ്ട്.

ചുറ്റും അത്ര തന്നെ പൊക്കമുള്ള ഇരിപ്പിടങ്ങളിൽ കത്തിയും മഴുവും സർജിക്കൽ ബ്ലയിടുകളും ഉൾപ്പടെയുള്ള വ്യത്യസ്ഥങ്ങളായ ആയുധങ്ങൾ നിരത്തി വച്ചിരിക്കുന്നു.

“”””ഇതൊക്കെ ഉപയോഗിച്ചാവും അവരെ ചിത്രവധം ചെയ്തത്.””””
ആത്മഗതം എന്നോണം പറഞ്ഞ് കൊണ്ട് അനി തന്റെ പരിശോധന തുടർന്നു.

ഒരു ഭാഗത്ത്‌ പ്ലാസ്റ്റിക് ഷീറ്റുകളും കന്നാസുകളും കൂട്ടി ഇട്ടിരിക്കുന്നു.
അതിൽ ചിലതിൽ ചന്ദന തൈലം സൂക്ഷിച്ച് വച്ചിട്ടുണ്ട്.

ചുമരിൽ ചങ്ങലകളും കൈ വിലങ്ങുകളും തൂക്കി ഇട്ടിരിക്കുന്നു.

മറ്റൊരു മൂലയിൽ റിവോൾവറും പിസ്റ്റലും തിരകളും തുണിയിൽ പൊതിഞ്ഞ് വച്ചിരിക്കുന്നു.

അതിനടുത്തായി കണ്ട ഇരുമ്പ് പെട്ടി തുറന്ന അനിയുടെ കണ്ണുകൾ വികസിച്ചു….

അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ട് കെട്ടുകൾ അടുക്കി വച്ചിരിക്കുന്നു.

“”””അരക്കോടിയിൽ അതികം കാണും…””””

നോട്ട് കേട്ടുകളുടെ എണ്ണം വച്ച് ഏതാണ്ട് എത്രയെന്ന് മനസ്സിൽ കുറിച്ച് കൊണ്ട് ആ ഇരുമ്പ് പെട്ടകം അവൻ പഴയത് പോലെ അടച്ച് പൂട്ടി വച്ചു.

അനി വീണ്ടും നിരത്തി വച്ചിരിക്കുന്ന ആയുധങ്ങൾക്ക് അരികിലായി എത്തി.
ആയുധങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചോരക്കറ കണ്ടതോടെ അവന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.

നാളിതുവരെ നടന്ന കൊലപാതകങ്ങൾ നടന്ന സ്ഥലത്താണ് താനിപ്പോൾ നിൽക്കുന്നതെന്ന ചിന്ത ഒരു നിമിഷം അനിയിലേക്ക് ഇരമ്പിയെത്തി.

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.