കർമ 14 [Yshu] 191

സംഭവം അറിഞ്ഞ് വഴിയാത്രക്കാരായ ആൾക്കാർ പിന്നെയും കൂടുന്നത് കണ്ടതോടെ ഏല്പിച്ച ജോലി കഴിഞ്ഞെന്ന അനുമാനത്തിൽ വെപ്രാളപ്പെട്ട് സ്റ്റാൻലിയും കൂട്ടരും കുറച്ചധികം സാഹസപ്പെട്ടിട്ടാണെങ്കിൽ കൂടി അവിടെ നിന്നും ബൈക്കുകളിൽ കയറി രക്ഷപ്പെട്ടു.

ഈ സമയം ഗുണ്ടകളുടെ മർദ്ദനത്തിൽ അവശത അഭിനയിച്ച് റോഡ് സൈഡിൽ കിടക്കുക ആയിരുന്നു ആന്റണി.

…………………………….

ഉള്ളിൽ മുള പൊട്ടിയ സംശയങ്ങൾ തീർക്കാൻ അനി രാവിലെ തന്നെ ഊരിനടുത്ത് തലേന്നാൾ കണ്ട പറക്കെട്ടിനടുത്തേക്ക് നീങ്ങി.

കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് മുൾ ചെടികൾ വകഞ്ഞു മാറ്റി സൂക്ഷ്മതയോടെ മുന്നോട്ട് നടക്കുമ്പോൾ ആണ് തന്റെ കാൽ പെരുമാറ്റത്തിലെ സ്വര വിത്യാസം അനി ശ്രെദ്ധിച്ചത്.

കാൽ ചുവട്ടിലെ കരിയിലകളും മറ്റും മാറ്റിയതോടെ അവിടെ ഒരു ഇരുമ്പ് വാതിൽ പ്രത്യക്ഷമായി.

ഉള്ളിലെ അടക്കാനാകാത്ത ജിജ്ഞാസയോടെ അനി ആ ഇരുമ്പ് വാതിൽ മുകളിലേക്ക് തുറന്ന് തന്റെ കയ്യിലെ മൊബൈലിന്റെ ഫ്ലാഷ് വെട്ടത്തിൽ അതിനകം പരിശോധിക്കാൻ തുടങ്ങി.

വാതിലിനടുത്ത് നിന്നും താഴോട്ട് ഇറങ്ങാൻ മുള കൊണ്ട് നിർമിച്ച ഒരു കോണി ചാരി വച്ചിട്ടുണ്ട്.

ശ്രദ്ധയോടെ താഴേക്ക് ഇറങ്ങിയ അനി എത്തിപ്പെട്ടത് ഒരാൾ പൊക്കമുള്ള ഭൂഗർഭ അറയിലേക്കാണ്.

ചന്ദനത്തിന്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്ന ഒരു ഭൂഗർഭ അറ.

കരിങ്കല്ല് തുരന്ന് നിർമിച്ച ആ സ്ഥലം അനിക്ക് കൗതുകം നിറഞ്ഞതായിരുന്നു. ശ്രദ്ധയോടെ അവൻ അവിടം പരിശോധിക്കാൻ തുടങ്ങി.

ചുമരുകളിൽ കോറിയിട്ട പ്രാചീന ലിപികളിൽ കണ്ണുടക്കിയതോടെ ആ നിർമിതി പ്രാചീന മനുഷ്യരുടെ വക ആണെന്ന് അനി ഉറപ്പിച്ചു.

ചരിത്ര പുസ്‌തകങ്ങളിൽ ഇതിന് മുമ്പും അത്തരം ലിപികൾ അവൻ കണ്ടിട്ടുണ്ട്. രാജ വാഴ്ച കാലഘട്ടത്തിലെ ആ ലിപികൾ അവൻ മനസ്സിൽ ഓർത്തെടുത്തു.

വീണ്ടും മുന്നോട്ട് നീങ്ങിയതോടെ അനി മറ്റൊരു മുറിയിൽ എത്തിപ്പെട്ടു.

തന്റെ സംശയങ്ങൾ ശെരി വെക്കുന്ന തരത്തിൽ ആയിരുന്നു അവിടത്തെ കാഴ്ചകൾ.

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.