കർമ 14 [Yshu] 191

ഗുണ്ടാ പടയിൽ സ്റ്റാൻലിയുടെ വലംകൈ ആയ ബ്രിട്ടോ ദൂരത്ത് വച്ച് പോലീസ് ജീപ്പുകൾ കണ്ടതോടെ സ്റ്റാൻലിയോട് പറഞ്ഞു.

സ്റ്റാൻലിയും ബാക്കി ഉള്ളവരും ഇന്നോവയിൽ കയറി ജീപ്പുകൾ അടുത്തെത്തിയതും അതിന് കുറുകെ ഇന്നോവ ഓടിച്ച് കയറ്റി. അപ്രതീക്ഷിതമായി ആ നീക്കത്തിൽ പോലീസ് ജീപ്പുകൾ റോഡിൽ വലിയ ശബ്ദത്തോടെ നിരങ്ങി നിന്നു.

ഈ സമയം ജീപ്പ്പുകൾക്ക് പിറകെ ആറ് ബൈക്കുകളിലായി സ്റ്റാൻലിയുടെ ഗുണ്ടകൾ ഫോളോ ചെയ്ത് വരുന്നുണ്ടായിരുന്നു. അവരും ജീപ്പിന് പിറകിൽ വണ്ടി നിർത്തി.

ഇന്നോവയിൽ നിന്നും ജീപ്പിന് പിറകെ വന്ന ബൈക്കുകളിൽ നിന്നും മുഖം മറച്ച ഗുണ്ടകൾ ആയുധങ്ങളുമായി ചാടിയിറങ്ങി.

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ഇന്നോവയിൽ നിന്നും ഇറങ്ങിയ സ്റ്റാൻലി മുൻ വശത്തെ ജീപ്പിൽ നിന്നും ആന്റണിയെ കോളറിന് കുത്തിപ്പിടിച്ച് പുറത്തേക്കിട്ട് തന്റെ പിസ്റ്റൽ ആന്റണിയുടെ തലയ്ക്ക് അരികിലായി ചേർത്ത് പിടിച്ചു.
മറ്റ് പോലീസുകാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പ് മിന്നൽ വേഗത്തിലായിരുന്നു സ്റ്റാൻലിയുടെ പ്രവർത്തികൾ.

“തീർത്ത് കളയെടാ മൂന്നെണ്ണത്തിനെയും.”

ആന്റണിക്ക്‌ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജീപ്പിലെ പോലീസ് കാരെ മുഴുവൻ പുറത്തേക്ക് ഇറക്കിയ സ്റ്റാൻലി കൂട്ടത്തിൽ ഒരുത്തനോട് ആക്രോശിച്ചു.

തങ്ങൾക്ക് നേരെ വന്ന പണിയാണ് പുറത്തെന്ന് സതിക്കും കബനിക്കും ഭാഗ്യ ലക്ഷ്മിക്കും ഇതിനോടകം മനസ്സിലായിരുന്നു.

അവർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

കയ്യിൽ അണിയിച്ച വിലങ്ങുകളുടെ മറ്റേ അറ്റം ജീപ്പിൽ കൊളുത്തി ഇട്ടിരിക്കുകയാണ്.

ശ്യാമിന്റെ പ്ലാനിങ് അനുസരിച്ച് ആന്റണി യുടെ നിർദ്ദേശ പ്രകാരമാണ് പോലീസ് കാർ വിലങ്ങ് കൊണ്ട് അവരെ ജീപ്പിൽ ലോക്ക് ചെയ്തത്.

“ഡാ… പോലിസ് കാർക്ക് നേരെ കയ്യൊങ്ങുന്നോടാ. നായെ..”

എന്നാൽ ആന്റണിയുടെയും സ്റ്റാൻലിയുടെയും കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊണ്ട് കൂട്ടത്തിൽ ചുറുചുറുക്കുള്ള ഒരു പോലീസ് കോൺസ്റ്റബിൾ നടക്കുന്നത് അവരുടെ നാടകം ആണെന്നറിയാതേ സ്റ്റാൻലി ആന്റണിക്കു നേരെ പിടിച്ച പിസ്റ്റൽ തട്ടി തെറിപ്പിച്ചു.

അതോടെ പോലീസും സ്റ്റാൻലിയുടെ ഗുണ്ടകളും തമ്മിൽ ഒരു ചെറിയ ഏറ്റു മുട്ടൽ തന്നെ ഉണ്ടായി. വഴി യാത്രക്കാരായ ചിലർ കൂടി അങ്ങോട്ടേക്ക് എത്തിയതോടെ സ്ഥിതി വഷളാകുന്നത് കണ്ട സ്റ്റാൻലി പ്രതികളെ വിലങ്ങണിയിച്ച് ഇരുത്തിയ ജീപ്പിന് പിറക് വശത്തെത്തിയ ശേഷം കൂട്ടത്തിൽ ഒരുത്തന്റെ കയ്യിൽ നിന്നും പിസ്റ്റൽ വാങ്ങി ജീപ്പിനകത്തേക്ക് തുടരെ തുടരെ നിറയൊഴിച്ചു.

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.