കർമ 14 [Yshu] 190

ഐ സി യു വിന് മുന്നിൽ ഡ്യൂട്ടിയിൽ പരിചയം ഉള്ള ആരെയെങ്കിലും കാണാതിരിക്കില്ല. അവരിലായിരുന്നു അവന്റെ പ്രതീക്ഷ.

ആരെങ്കിലും തന്നോട് ഇവിടേക്ക് എന്തിന് വന്നു എന്ന് ചോദിച്ചാൽ പറയേണ്ടുന്ന ഉത്തരവും മനസ്സിൽ കുറിച്ച് അനി സ്റ്റെയർ കേസിന്റെ പടവുകൾ കയറി.

ഇതേ സമയം സ്റ്റാൻലിയും തന്റെ കൂട്ടാളികളോടൊപ്പം മെഡിക്കൽ കോളേജിലേക്ക് എത്തിയിരുന്നു.

ശക്തമായ പോലീസ് കാവലിൽ ആയിരുന്നു ഐ സി യു.

ഐ സി യു വിന് മുന്നിലെത്തിയ അനി അവിടെ കാവൽ നിൽക്കുന്ന പോലീസ് കാരെ സൂക്ഷ്മമായി പരിശോധിച്ചു.

കൂട്ടത്തിൽ പരിചിതമായ മുഖം ആയിരുന്നു അവൻ തേടിയത്.

“”””സുധാകരേട്ടൻ.””””

ഒരു ചെറു ചിരിയോടെ അവൻ അയാൾക്ക്‌ നേരെ നടന്നു നീങ്ങി.

“സുധാകരേട്ടാ…”

“അനി… നീയെന്താ ഇവിടെ.”

“ഞാൻ ഒരു കേസിന്റെ ആവിശ്യത്തിന് വന്നതാ അപ്പോഴാ നമ്മുടെ ഡ്രൈവർ ബാബുവിനെ കണ്ടത് കുശലാന്വേഷണത്തിനിടയിൽ അവനാ പറഞ്ഞത് സുധാകരേട്ടൻ ഐ സി യു വിന് മുന്നിൽ ഉണ്ടെന്ന്.

ചേട്ടന് ഞാൻ ഒരു നാന്നുറ് രൂപ തരാൻ ഉണ്ട് അത് തരാൻ വന്നതാ.”

സുധാകരൻ എന്ന പോലീസ് കോൺസ്റ്റബിളിന്റെ മറവിയെ തന്റെ കാര്യ സാധ്യത്തിന് വേണ്ടി മുതലാക്കുക ആയിരുന്നു അനി.

രണ്ട് പെഗ് അടിച്ചാൽ ആൾക്ക് പിന്നെ നടക്കുന്നതൊന്നും ഓർമയിൽ ഉണ്ടാകില്ല എന്ന് അവന് നന്നായി അറിയാമായിരുന്നു.

“നാന്നുറ്…. അതെപ്പോൾ.”
സുധാകരൻ സംശയത്തോടെ ചോദിച്ചു.

“മൂന്ന് മാസം മുമ്പ് K. K ബാറിന് മുന്നിൽ വച്ച് കണ്ടതും ചേട്ടനെ എന്റെ കാറിൽ കോട്ടേഴ്‌സിലേക്ക് കൊണ്ട് ചെന്നാക്കിയതും മറന്നോ……

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.