കർമ 12 (THE FINDING’S 3) [Vyshu] 237

തമിഴ് കലർന്ന മലയാളം സംസാരിക്കുന്നവർ.

കാട്ടിലെ തേൻ എടുത്ത് അത് വിൽപ്പന നടത്തി ഉപജീവനം നടത്തുന്നവരാണ് അധികവും.

ആ ഊരിന് ഏതാണ്ട് നടുക്കായി വളരെ വിചിത്രമായൊരു നിർമ്മാണം അനി ശ്രെദ്ധിച്ചു.

തകർന്നു കിടക്കുന്ന ഒരു ചെറിയ ക്ഷേത്രം.
ബാക്കി എല്ലായിടത്തും മൺ കട്ടകൾ കൊണ്ട് നിർമാണം നടത്തിയിരിക്കുമ്പോൾ ഇത് മാത്രം കരിങ്കല്ലിൽ വേറിട്ട്‌ നിൽക്കുന്നു.

കരിങ്കല്ലിൽ തീർത്ത ദേവ രൂപങ്ങൾ ഒന്നും തന്നെ വ്യക്തമല്ല.

നടവാതിൽ അടഞ്ഞു കിടക്കുകയാണ്. ചുറ്റും ചെറിയ തോതിൽ പുല്ല് കിളിർത്തിട്ടുണ്ട്.

പൂജയോ വിളക്ക് വെക്കലോ ഒന്നും നടക്കാത്ത ക്ഷേത്രമാണെന്ന് അനി ഊഹിച്ചു.

കഴുത്തിൽ ക്യാമറ ഒക്കെ തൂക്കി പരിഷ്ക്കാരി ആയ ഒരാളെ കണ്ടതും ഊരിലെ ആൾക്കാർ അനിക്ക് ചുറ്റുമായി കൂടി.

പത്രത്തിൽ നിന്നാണെന്നും. ഊരിനെപ്പറ്റി കൂടുതൽ അറിയാൻ വന്നതാണെന്നും പറഞ്ഞതോടെ കൂട്ടത്തിൽ പ്രധാനി എന്ന് തോന്നിക്കുന്ന മനുഷ്യൻ തന്നെ ഒരു പ്രായമായ മുത്തശ്ശിയുടെ അടുത്തേക്ക് കൊണ്ട് പോയി.

“ആരാ അമ്പു ഇത്. പട്ടണത്തിൽ നിന്നാണോ.”
അനിയെ കണ്ടതും ആ വൃദ്ധ കൂടെ വന്ന മനുഷ്യനോട് ചോദിച്ചു.

“ചെമ്മരത്തിയമ്മേ സാറ് പത്രത്തിന്നാ… നമ്മുടെ ഊരിനെപ്പറ്റി എഴുതാൻ വന്നതാ.”

“സാറിന് എന്താണ് അറിയേണ്ടത് എന്ന് വച്ചാൽ അത് ചെമ്മരത്തിയമ്മയോട് ചോദിച്ചോ. ഇവിടത്തെ എല്ലാ കാര്യങ്ങളും നല്ലപോലെ അറിയുന്നത് അമ്മയ്ക്ക് മാത്രമാണ്.”

അതും പറഞ്ഞ് അയാൾ അവിടെ നിന്നും പോയി. പോകും മുമ്പ് ഒരു അഞ്ഞൂറിന്റെ നോട്ട് അയാൾക്ക്‌ നൽകുവാൻ അനി മറന്നിരുന്നില്ല.

പണം നൽകുന്നത് കണ്ടതോടെ ചെമ്മരത്തിയമ്മയും നല്ല ഉത്സാഹത്തിലാണ്. അതവരുടെ ചുളിവുകൾ വീണ മുഖത്തെ ചിരിയിൽ നിന്നു തന്നെ അനിക്ക് വ്യക്തമായി.

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
    Waiting….

    1. ♥️?♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro??????????Adipoli adutha part Pettann idane
    I am waiting ?????

    1. താങ്കു ♥️?♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    ?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും ?♥️?

  6. ❤❤❤Super

    1. ??♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. ?♥️♥️♥️

    1. ?♥️♥️♥️

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു ?♥️?

  9. ♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️?

  10. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?

    2. Ee comment indayrno nhn verthe ittu??

  11. ?✨?????????????_??✨❤️

    ?←♪«_★?????★_»♪→?

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???

      1. ?✨?????????????_??✨❤️

        ?

Comments are closed.