കർമ 11 (THE FINDING’S 2) [Vyshu] 234

ഈ സമയം അവൾ തൊട്ടടുത്ത മേശ മുകളിൽ നിന്നും കൈ എത്തി ഒരു മൊബൈൽ ഫോൺ എടുത്ത് ഒരു കയ്യിൽ തനിക്ക് നേരെ നീട്ടിപ്പിടിച്ച റിവോൾവറുമായി ആരെയോ വിളിക്കാൻ ശ്രെമിക്കുകയായിരുന്നു.

അതോടെ അനിയുടെ മുഖത്തെ പുഞ്ചിരി ഒരു പുച്ഛചിരിയായി മാറി. താൻ വീടിനുള്ളിലേക്ക് കയറും മുമ്പ് ഓൺ ചെയ്‌ത മൊബൈൽ സിഗ്നൽ ജാമർ ഉള്ളത് കൊണ്ട് തന്നെ അവൾക്ക് ആരെയും വിളിക്കാനോ സന്ദേശം അയക്കാനോ കഴിയില്ല.

കാൾ കണക്ട് ആവാത്തതോടെ ഒരു നിമിഷം അവളുടെ ശ്രദ്ധ ഫോണിലേക്ക് മാറി അത് പ്രയോജനപ്പെടുത്തിയ അനി മിന്നവേഗത്തിൽ ഉരുണ്ട് മറിഞ്ഞ് അവളുടെ വയറിൽ കാല് കൊണ്ട് തൊഴിച്ചു. വീഴും മുമ്പ് റിവോൾവർ കൈ കൊണ്ട് തട്ടി തെറിപ്പിച്ചു.

“അമ്മേ… ”
തൊഴിയുടെ ശക്തിയിൽ അവൾ വീഴാൻ പോയെങ്കിലും എങ്ങനെയൊക്കെയോ ബാലൻസ് ചെയ്ത് നിന്ന ശേഷം തൊട്ടരികിലെ റൂമിലേക്ക്‌ കയറി വാതിൽ അടച്ചു.

അവൾക്ക് പിറകെ അനി എത്തുമ്പോഴേക്കും വാതിലിന്റെ ലോക്ക് വീണിരുന്നു.

എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപെടാനുള്ള ചിന്തയോടെ സുബാഷേട്ടനെയും കൂട്ടി തന്റെ കാറിലേക്ക് കയറി സ്റ്റാർട്ട്‌ ചെയ്തെങ്കിലും ആകെ ഒരു മനസ്സമാധാനക്കേട്…

എത്ര ശ്രെമിച്ചിട്ടും മനസ്സിലേക്ക് കയറി വരുന്നത് നേരത്തേ താൻ മർദിച്ച പെൺകുട്ടിയുടെ അമ്മേ എന്ന നിലവിളിയാണ്… അവൾ കയറി അടച്ച ആ വാതിലാണ്….

“ശേ ഇതെന്താ ഇങ്ങനെ…”

“എന്താടാ നിനക്ക് വല്ലതും പറ്റിയോ.?”
സുബാഷ് സംശയത്തോടെ ചോദിച്ചു. ആ രംഗങ്ങളൊന്നും സുഭാഷ് കണ്ടിരുന്നില്ല.

“ഒരു പത്ത് മിനുട്ട് എന്നെ കണ്ടില്ലെങ്കിൽ സുബാഷേട്ടൻ ഇവിടെ നിന്നും പോകണം…”
അനി കാറിന് പുറത്തേക്കിറങ്ങിക്കൊണ്ട് പറഞ്ഞു.

“എടാ നീ ഇത് എവിടെ പോവുകയാ… അനി…. അനി…”
പിറകിൽ നിന്നും സുബാഷേട്ടന്റെ വിളി കേട്ടെങ്കിലും അത് ശ്രെദ്ധിക്കാതെ അനി വീണ്ടും ആ കെട്ടിടത്തിലേക്ക് ഓടിക്കയറി.

അവൾ നേരത്തേ അടച്ച വാതിൽ അങ്ങനെതന്നെയുണ്ട്. അകത്ത് നിന്നും യാതൊരു വിധ പ്രതികരണവും ഇല്ല.

അനി വാതിലിൽ തള്ളി നോക്കിക്കൊണ്ട് അതിന്റെ ലോക്ക് പൊസിഷൻ മനസ്സിലാക്കി.
ആ ഭാഗം കയ്യിലെ ഗ്യാസ് കട്ടർ കൊണ്ട് കുറച്ച് നേരം ചൂടാക്കിയ ശേഷം ആഞ്ഞ് ചവിട്ടി.

മലർക്കേ തുറന്ന വാതിലിലൂടെ അകത്ത് കയറിയ അനിയുടെ ഹൃദയം പിടക്കാൻ തുടങ്ങി.

ചോരയിൽ കുളിച്ച് ആ പെൺകുട്ടി ചലനമറ്റ് നിലത്ത് കിടക്കുന്നു. കൈത്തണ്ടയിൽ നിന്നും ചോര ഒഴുകികൊണ്ടിരിക്കുന്നുണ്ട്.

27 Comments

  1. ഇന്നലെ സബ്‌മിറ്റ് ചെയ്തു ?

  2. ♥️♥️♥️

    1. ♥️♥️♥️

  3. കിടു ആയിരുന്നു… Next പാർട്ട്‌ എന്നാ???

    1. വൈകാതെ തരാം

  4. സൂര്യൻ

    ഇത്രയും ലേറ്റ് ശരിയല്ല

    1. Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ്‌ ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️

  5. Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno

    1. കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.

      1. അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും

    1. ♥️♥️♥️

  6. കൈലാസനാഥൻ

    അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️

    1. Tanq♥️♥️?

  7. നിധീഷ്

    ♥♥♥♥

    1. എന്നത്തേയും പോലെ ♥️♥️♥️

      1. Athu kalakkiiii???

        1. ?♥️♥️♥️

  8. Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool

    1. Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ്‌ ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?

  9. Monae powli

    1. ♥️♥️♥️♥️tanq

      1. കമ്പിളികണ്ടം ജോസ്

        Bro..ee partum kidukki…

Comments are closed.