കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 179

Views : 18202

“ജനിപ്പിച്ചത് കൊണ്ട് മാത്രം ആരും ഒരു അച്ഛനാകില്ല….

അതിന് സ്നേഹിക്കണം… സംരക്ഷിക്കണം….

കർമ്മ ബന്ധം കൊണ്ട് അയാൾ എനിക്ക് ശത്രു മാത്രമായിരുന്നു.

എന്റെ ജീവിതം ഇല്ലാതാക്കിയ എന്റെ ബാല്യം ഇല്ലാതാക്കിയ. എന്റെ അമ്മയെ എന്നിൽ നിന്നും അടർത്തി മാറ്റിയ ശത്രു…”

 

വിഷയം മാറ്റുവാനായി ഇതെല്ലാം കേട്ട് കിളി പോയ പോലെ ഇരിക്കുന്ന റിനിയുടെ തലക്ക് അനി ഒരു കൊട്ട് കൊടുത്തു..

 

“ആ…”

“പാറിപ്പോയ നിന്റെ കിളികൾ എല്ലാം തിരികെ വന്നോ…???”

ചുണ്ടും കൂർപ്പിച്ച് അനിയെ തന്നെ ദേഷ്യത്തെ നോക്കുന്ന റിനിയോടായി അനി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു

 

“അല്ല സൂര്യ… അവൻ….

ആ ചെകുത്താൻ പ്രഭാകര വർമ്മ അല്ല രാമ വർമ്മ ആണെന്ന് നീ എങ്ങനെ മനസ്സിലാക്കി.

അത് അറിയുന്ന രണ്ടേ രണ്ട് ആൾക്കാർ മാത്രമേ അവശേഷിച്ചിരുന്നുള്ളു.

 

ഒന്ന് ഈ ഞാൻ മറ്റൊന്ന് ആ ചെകുത്താൻ. അയാളുടെ ഏറ്റവും അടുത്ത ആളായി നടന്ന കോശി ചെറിയാൻ പോലും വിശ്വസിച്ചിരുന്നത് രാമ വർമ്മ മരിച്ചു എന്ന് തന്നെയാണ്…

പിന്നെങ്ങനെ നീ അത് മനസ്സിലാക്കി…??”

ഭാഗ്യലക്ഷ്മി അതിശയത്തോടെ ചോദിച്ചു.

 

“അമ്മ എവിടെ നിന്നാണോ ഈ സത്യങ്ങൾ എല്ലാം അറിഞ്ഞത് അവിടെ നിന്ന് തന്നെയാണ് ഞാനും അതെല്ലാം കണ്ടെത്തിയത്.”

ഒരു പുഞ്ചിരിയോടെ അനി ഭാഗ്യലക്ഷ്മിയെ നോക്കി പറഞ്ഞു.

 

അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ ഭാഗ്യലക്ഷ്മി അനിയെ തന്നെ ഉറ്റ് നോക്കി.

 

“പണ്ട് അമ്മയെ അറസ്റ്റ് ചെയ്ത തമിഴ്നാട് പോലീസിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന ദേവരാജൻ സാറിൽ നിന്നുമാണ് ഞാനിതെല്ലാം അറിഞ്ഞത്.”

 

“പക്ഷെ ദേവരാജൻ സാറ്…

സാറ് മരിച്ചിട്ട് രണ്ടര വർഷത്തിൽ അതികം ആയില്ലേ…”

അപ്പോഴും ഭാഗ്യലക്ഷ്മിയുടെ സംശയം പൂർണ്ണമായും അവസാനിച്ചിരുന്നില്ല.

 

“സാറ് മരിച്ചു എന്നത് സത്യമാണ് പക്ഷെ അദ്ദേഹം എഴുതിയ ഡയറിക്കുറിപ്പുകൾ ഇപ്പോഴും ബാക്കിയാണ്….

 

അവ പൊന്ന് പോലെ സൂക്ഷിക്കുന്ന ഒരു മകൾ അദ്ദേഹത്തിനുണ്ട്….

ലേഖ…”

Recent Stories

The Author

Yshu

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. 👍 thanks. Please come with New story…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com