കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 179

Views : 18268

നീ ആരാണെന്നുള്ള സത്യം അയാൾ ആ ചെകുത്താൻ കത്തി തീരും മുമ്പ് അറിഞ്ഞിരുന്നോ..???

നീ ആരാണെന്ന് അറിയിച്ച ശേഷം വേണമായിരുന്നു അയാളെ തീർക്കാൻ…”

ആ ഒരു കാര്യം കൂടി അറിയാൻ ഭാഗ്യലക്ഷ്മിക്ക് ആകാംഷ ഉണ്ടായിരുന്നു.

 

“അറിയിച്ചിരുന്നു….”

 

———————————————————————-

 

“വാർദ്ധക്യ സഹചമായ പ്രശ്നങ്ങൾ കാരണം അനന്തരാവകാശിയിലേക്ക് അധികാരങ്ങൾ കൈമാറുന്നു…..

 

ഹഹഹ….”

വർമ്മ ചിരിച്ചു കൊണ്ട് അനിയെ നോക്കി.

 

“എന്താ തമ്പുരാനേ ഒരു ചിരി… അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.”

 

“നിനക്ക് ഒപ്പിട്ട് നൽകിയ മുദ്ര പേപ്പർ കൊണ്ടോ. ഭീഷണിപ്പെടുത്തി അനന്തരാവകാശിയിലേക്ക് അധികാരങ്ങൾ കൈമാറുന്നു എന്ന് വീഡിയോയിൽ പറയിപ്പിച്ചത് കൊണ്ടോ എന്റെ സ്വത്തുക്കൾ മുഴുവൻ നേടി എടുക്കാൻ കഴിയും എന്ന നിന്റെ വിശ്വാസത്തെ ക്കുറിച്ച് ഓർത്ത് ചിരിച്ച് പോയതാണ്.

ഇവിടത്തെ നിയമ വ്യവസ്ഥിതിയിൽ അതൊന്നും നിലനിൽക്കാൻ പോകുന്നില്ല….പ്രാവർത്തികമാകൻ പോകുന്നില്ല….”

 

“പ്രാവർത്തികമായാലോ..???”

ഒരു പുച്ഛത്തോടെ അനി അതും പറഞ്ഞ് വർമ്മയെ നോക്കി.

 

“ഹഹഹ…. എങ്ങനെ..??

എന്റെ സ്വത്തുക്കളുടെ അനന്തരാവകാശി ആകുവാൻ ആരും തന്നെ ഈ ഭൂമിയിൽ ജീവനോടെ ഇല്ല…

ഉണ്ടായിരുന്നു.. ശ്യാം… ശ്യാം വർമ്മ.

എന്റെ രക്തത്തിൽ പിറന്നവൻ.

അവനും ഇന്നില്ല.

എന്റെ ഊഹം ശരിയാണെങ്കിൽ നീ തന്നെ അല്ലെ അവനെ ഇല്ലാതാക്കിയത്..”

 

“തമ്പുരാന്റെ ഓർമ്മയിൽ അവൻ മാത്രമേ മകനായി ഉള്ളു…???

സാക്ഷാൽ രാമ വർമ്മ തമ്പുരാൻ ഒന്ന് ഓർത്ത് നോക്കിയേ…”

 

ഇരു കൈകളും പിണഞ്ഞു ഒരു പുഞ്ചിരിയോടെ അത് പറഞ്ഞ അനിയുടെ മുഖത്തേക്ക് സംശയത്തോടെ വർമ്മ ഉറ്റ് നോക്കി.

 

“നീ… നീ. ആരാണ്…

Recent Stories

The Author

Yshu

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. 👍 thanks. Please come with New story…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com