കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

അങ്ങനൊരു മരണമാണ് അയാൾ അർഹിച്ചിരുന്നതും… പക്ഷെ…

 

പക്ഷെ അത് കഴിഞ്ഞാൽ വരാൻ പോകുന്ന ചില ലീഗൽ കോംപ്ലിക്കേഷൻസ് മറ്റ് ചില പ്രശ്നങ്ങൾ അത് ഒഴിവാക്കാൻ അങ്ങനെ കൊല്ലാനെ എനിക്ക് മാർഗം ഉണ്ടായിരുന്നുള്ളു.

 

പോസ്റ്റ്‌ മോർട്ടത്തിൽ എവിടെയും അതൊരു കൊലപാതകം ആണെന്ന് വരരുതെന്ന്‌ എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അതിന് കൂടി വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്.

 

മറിച്ചായാൽ ചിലപ്പോൾ അയാളുടെ ചില മാഫിയ സുഹൃത്തുക്കൾ അയാളുടെ കൊലപാതകം അന്വേഷിച്ച് വന്നെന്നിരിക്കും.

 

ഭാഗ്യലക്ഷ്മി തന്റെ രണ്ട് കൈകളും അനി എന്ന സൂര്യന്റെ കവിളുകളിൽ ചേർത്ത് അവന്റെ മുഖം തനിക്ക് നേരെ തിരിച്ചു.

 

“അത്….അത്…

ആരായിരുന്നു എന്ന് നിനക്കറിയാമായിരുന്നോ…???”

അത് ചോദിക്കുമ്പോൾ ഭാഗ്യലഷ്‌മിയുടെ കണ്ണുകൾ അനിയുടെ കണ്ണുകളിൽ തന്നെ ആയിരുന്നു.

 

“അറിയാമായിരുന്നു…. സാക്ഷാൽ രാമവർമ്മ തമ്പുരാൻ….

എന്നെ ജനിപ്പിച്ച എന്റെ തന്ത….”

അത് പറയുമ്പോൾ നിർ വികാരതയോടെ ഉള്ള അനിയുടെ കണ്ണുകളിൽ ഒരു കണ്ണുനീർ കണം ഉരുതിരിഞ്ഞു വന്നിരുന്നു.

 

അവൻ പെട്ടെന്ന് ദൃഷ്ടി മറ്റെങ്ങോട്ടേക്കോ നീട്ടി.

 

ഇതെല്ലാം കേട്ട് ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു റിനി.

 

“അപ്പോൾ സ്വന്തം അച്ഛനെ ആണോ അനിയേട്ടൻ ഇല്ലാണ്ടാക്കിയത്…??”

റിനി വാ പൊളിച്ചു കൊണ്ട് അതിശയത്തോടെ ചോദിച്ചു.

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.