കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

 

അത് മാത്രമല്ല ഇതിന് പിന്നിൽ വർമ്മ ഇന്റർനാഷണൽ ആണെന്നുള്ള സത്യം പുറം ലോകം അറിഞ്ഞാൽ തന്റെ കമ്പനി ഷെയറുകൾ ഒരു ചീട്ട് കൊട്ടാരം പോലെ തകർന്നടിയും.

ഒറ്റ ദിവസം കൊണ്ട് കോടികളുടെ നഷ്ട്ടം……

 

അതിനെല്ലാം ഉപരി ഇനിയും വേദന സഹിക്കാനുള്ള ശക്തി തമ്പുരാന് ഉണ്ടോ…???”

 

അനി ഒരു പുച്ഛത്തോടെ മറുകയ്യിൽ റിമോട്ട് കണ്ട്രോൾ എടുത്ത് അത് വർമ്മയ്ക്ക് നേരെ കാണിച്ചു.

 

“വേണ്ട… ഞാൻ ചെയ്യാം….”

അതും പറഞ്ഞ് വർമ്മ അനി എഴുതി നൽകിയത് അത് പോലെ മൊബൈൽ ക്യാമറ നോക്കി പറയാൻ തുടങ്ങി. ഈ സമയം അനി എല്ലാം തന്റെ മൊബൈലിൽ പകർത്തുക ആയിരുന്നു.

 

“നീ പറഞ്ഞത് പോലെ എല്ലാം ഞാൻ ചെയ്തില്ലേ… ഇനി എന്നെ വെറുതേ വിട്ട് കൂടെ…”

 

വീഡിയോ റെക്കോർഡിങ്ങ് എല്ലാം കഴിഞ്ഞപ്പോൾ വർമ്മ അനിയോട് ധയനീയതയോടെ ചോദിച്ചു.

 

“തമ്പുരാന് അപ്പോൾ ദയനീയതയോടെ സംസാരിക്കാനും അറിയുമോ…”

ഒരു പുച്ഛത്തോടെ അതും പറഞ്ഞ് അനി വീണ്ടും എഴുന്നേറ്റു.

 

“തമ്പുരാന് തന്ന വാക്ക് ഞാൻ പാലിച്ചിരിക്കും…. തമ്പുരാനെ ഞാൻ സ്വതന്ത്രൻ ആക്കിയിരിക്കും….”

 

അത് പറയുമ്പോൾ അനി എന്ന സൂര്യന്റെ മുഖത്ത് ഒരു ഗൂഡ സ്മിതം നിറഞ്ഞു നിന്നിരുന്നു……

 

———————————————————————

 

“എന്നിട്ട്….

അയാളെ നീ വെറുതേ വിട്ടോ…???”

അനി അത്രയും പറഞ്ഞ് നിർത്തിയതും ഭാഗ്യലക്ഷ്മി സംശയത്തോടെ ചോദിച്ചു.

 

“സ്വതന്ത്രനാക്കി…. എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്നും സ്വതന്ത്രനാക്കി.

 

അയാളുടെ മുതുകത്ത് ഞാൻ ഫിക്സ് ചെയ്ത നീഡിൽസ് വഴി കൂടിയ അളവിൽ ചില ഡ്രഗ്സ് ഇൻജെക്ട് ചെയ്തതോടെ അയാളുടെ ഹൃദയം എന്നെന്നേക്കുമായി നിലച്ചു.

 

പച്ചയ്ക്ക് തീ കൊളുത്തി ഇല്ലാതാക്കണമായിരുന്നു….

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.