കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

 

“വായിച്ചു പഠിച്ചാലെ ഒപ്പിടൂ എന്നുണ്ടോ..???”

വർമ്മ ആ മുദ്രക്കടലാസ്സുകളിൽ എഴുതിയത് എന്താണെന്ന് വായിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനി ചോദിച്ചു

 

അവന്റെ രൂക്ഷമായ നോട്ടത്തിൽ പെട്ടെന്ന് തന്നെ വർമ്മ ആ പേന വാങ്ങി ആ പേപ്പറുകളിൽ ഒപ്പിട്ട് നൽകി.

 

“ഗുഡ്… അപ്പോൾ തമ്പുരാന് അനുസരിക്കാനും അറിയാം.”

ഒരു ചിരിയോടെ അനി അതും പറഞ്ഞ് മേശ മുകളിൽ നിന്നും ടിഷ്യൂ പേപ്പർ എടുത്ത് വർമ്മയുടെ മുഖത്തെ ചോരപ്പാടുകൾ തുടച്ചു കളഞ്ഞ് അയാൾ അണിഞ്ഞിരുന്ന വസ്ത്രങ്ങൾ എല്ലാം നേരെ ആക്കി. അയാൾക്ക്‌ മുന്നിലായി ഒരു പേപ്പറിൽ ഇംഗ്ലീഷിൽ എന്തോ കുറിച്ചു വച്ചു.

 

“തമ്പുരാൻ ആ പേപ്പറിൽ എഴുതിയത് അതേ പടി എന്റെ മൊബൈൽ ക്യാമറയിൽ നോക്കി പറഞ്ഞു കഴിഞ്ഞാൽ തമ്പുരാനെ ഞാൻ സ്വതന്ത്രം ആക്കാം.”

അനി മൊബൈൽ ക്യാമറ ഓൺ ചെയ്ത് അത് വീഡിയോ മോഡിൽ ഇട്ട് വർമ്മയ്ക്ക് നേരെ പിടിച്ച് കൊണ്ട് പറഞ്ഞു.

 

വർമ്മ ആ പേപ്പറിൽ എഴുതിയത് വായിച്ച ശേഷം ആ പേപ്പർ മേശ മുകളിൽ അലക്ഷ്യമായി വച്ച ശേഷം മുഖം തിരിച്ചിരുന്നു.

 

“താൻ പറയും… തന്നെക്കൊണ്ട് ഞാൻ പറയിക്കും.”

അതും പറഞ്ഞ് അനി തന്റെ ലാപ്ടോപ്പിലെ സ്‌ക്രീനിൽ ചില രേഖകൾ വർമ്മയ്ക്ക് കാട്ടികൊടുത്തു.

 

“നമ്മുടെ ജൂടോ ഇപ്പോൾ പോർട്ടിൽ ക്ലിയറൻസിനായി കാത്ത് നിൽപ്പുണ്ടാകും അല്ലെ…???”

അത് കേട്ടപ്പോൾ വർമ്മയുടെ നടുക്കം കൂടിയതേ ഉള്ളു. അമ്പരപ്പോടെ അയാൾ തല അനിക്ക് നേരെ തിരിച്ചു

 

“””””ഇതൊക്കെ ഇവനെങ്ങനെ…??”””””

വർമ്മ സംശയത്തോടെ അനിയുടെ മുഖത്തേക്ക് നോക്കി.

 

“തമ്പുരാൻ ഞാൻ പറഞ്ഞത് പോലെ അനുസരിച്ചില്ലെങ്കിൽ ഞാൻ ഈ രേഖകൾ ഇവിടത്തെ മാധ്യമങ്ങൾക്ക് അയച്ചു നൽകും….

അറിയാമല്ലോ കോടികളുടെ ഡീലിങ്ങ്സ് ആണ്… എല്ലാം വെള്ളത്തിലാക്കാണോ

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.