കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

വർമ്മ പരിസരം മറന്ന് അലമുറയിട്ടു. പക്ഷെ വായിൽ തിരുകിയ പേപ്പർ കാരണം ശബ്ദം അതികം പുറത്തേക്ക് വന്നില്ല.

 

ഒരു മിനിറ്റോളം നീണ്ട വേദന അവസാനിച്ചപ്പോൾ മാത്രമാണ് വർമ്മയ്ക്ക് സ്ഥല കാല ബോധമുണ്ടായത്.

 

ആ സമയമാണ് അയാൾക്ക് തന്റെ മുതുകത്ത് എന്തോ ബെൽറ്റ് ഉപയോഗിച്ച് കെട്ടിവച്ചിരിക്കുന്ന കാര്യം പോലും തിരിച്ചറിയാൻ കഴിഞ്ഞത്.

 

“””””അതിൽ നിന്നാണ് മരണ തുല്യമായ വേദന മുഴുവൻ താൻ അനുഭവിച്ചത്….”””””

 

വർമ്മ പകയോടെ അനിയെ നോക്കി.

ഈ സമയം അയാൾ തന്റെ വായിൽ തിരുകിയ പേപ്പർ സാഹസപ്പെട്ട് തുപ്പിക്കളഞ്ഞിരുന്നു.

 

“ഡാ നീ ആരോടാണ് കളിക്കുന്നതെന്നറിയില്ല….

 

നിന്നെ മാത്രമല്ല നിനക്ക് വേണ്ടപ്പെട്ടവരെ മുഴുവൻ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ ഈ വർമ്മയ്ക്ക് ഏതാനും മണിക്കൂറുകൾ മതി….”

 

വാശിയോടെ വർമ്മ അത് പറഞ്ഞതും അനി ഒരിക്കൽ കൂടി ആ റിമോട്ടിൽ വിരൽ അമർത്തി…

 

“ആ….. അ… അ…..”

വർമ്മ അലമുറയിട്ടു കരഞ്ഞു… അയാളുടെ ശബ്ദം ആ മുറിയിൽ പല മടങ്ങായി പ്രതിധ്വനിച്ചു….

 

ഒരു മിനിറ്റിനു ശേഷം വർമ്മ ശാന്തമായപ്പോഴേക്കും അയാളുടെ വായിൽ നിന്നും ഉമിനീരിനോപ്പം ചോര കൂടി പുറത്തേക്ക് വന്നു. വേദന സഹിച്ചുള്ള പിടച്ചിലിനിടയിൽ എപ്പോഴോ അയാൾ സ്വയം നാവ് കടിച്ച് മുറിച്ചിരുന്നു.

 

അനി വീണ്ടും കസേരയിൽ നിന്നും എഴുന്നേൽക്കുന്നതിനിടെ

വർമ്മ നിറ കണ്ണുകളുമായി പ്രതീക്ഷയോടെ അവനെ നോക്കി. ഇനിയും ആ വേദന സഹിക്കാനുള്ള കെൽപ്പ് തനിക്കില്ലാ എന്ന അർത്ഥം ആ ഒറ്റ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു.

 

അനി ഒന്നും പറയാതെ ബാഗിൽ നിന്നും മറ്റൊരു ബെൽറ്റ് എടുത്ത് വർമ്മയുടെ ഇരു തോളുകൾക്കിടയിലൂടെ കോർത്ത് കസേരയോട് ചേർത്ത് പിന്നിൽ കൂടി ബന്ധിച്ചു ശേഷം അയാളുടെ കൈകളിൽ ബന്ധിച്ചിരുന്ന കേബിൾ ടൈ ഒരു ചെറിയ കത്തി ഉപയോഗിച്ച് വേർപെടുത്തി.

 

കൈകൾ സ്വാതന്ത്രമായ നിമിഷം തന്നെ വർമ്മ തനിക്കരികിലെ അലാറം ബട്ടൺ അമർത്തിയിരുന്നു.

 

എന്നാൽ നിമിഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു പ്രതികരണവും ഇല്ല എന്ന് കണ്ടതോടെ അത് പ്രവർത്തന രഹിതമാണെന്ന് അയാൾക്ക്‌ ബോധ്യമായി.

 

ഈ സമയം അനി തന്റെ ബാഗിൽ നിന്നും ചില ഡോക്യുമെന്റ്സ് പുറത്തെടുത്ത് വർമ്മയ്ക്ക് മുന്നിലേക്ക്‌ നീട്ടി വച്ചു.

 

“കൂടുതൽ ആലോചിക്കാതെ തമ്പുരാൻ തല്ക്കാലം ഈ പേപ്പറുകളിൽ ഒപ്പിട്ട് താ….”

അനി അയാൾക്ക്‌ നേരെ ഒരു പേന ചൂണ്ടിക്കൊണ്ട് പറഞ്ഞും.

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.