കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

“ഗാർഡ്‌സ് ഹെൽപ്പ് മീ…. ഹെൽപ്പ് മീ……”

വർമ്മ ഇരുന്ന ഇരിപ്പിൽ തന്നെ പറ്റുന്നത്രയും ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിപ്പിച്ചു.

 

“തമ്പുരാൻ വെറുതേ കിടന്ന് കാറേണ്ട… ഒരു മനുഷ്യൻ പോലും തന്നെ രക്ഷിക്കാൻ ഇവിടെ വരില്ല.”

 

മുന്നിലിരിക്കുന്ന യുവാവിന്റെ മലയാളത്തിൽ ഉള്ള സംഭാഷണം കേട്ടതും വർമ്മ ഒന്ന് നടുങ്ങി. പ്രത്യേകിച്ച് തമ്പുരാൻ എന്ന ആ വിളി.

 

വർമ്മ മുന്നിലിരിക്കുന്ന അനി എന്ന സൂര്യയുടെ മുഖത്തേക്ക് നോക്കി.

 

“””””എവിടെയോ കണ്ട് മറന്ന മുഖം…..

പക്ഷെ എവിടെ…???””””

എത്ര ആലോചിച്ചിട്ട് അതിനയാൾക്ക് ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല.

 

“നീ ആരാണ്…??? എന്താ നിനക്ക് വേണ്ടത്..??”

ഒടുവിൽ അനി പ്രതീക്ഷിച്ച ചോദ്യം വർമ്മയിൽ നിന്നും എത്തി.

 

“ഞാൻ ആരാണെന്നന്നത് അവിടെ നിൽക്കട്ടെ… എനിക്ക് വേണ്ടത് എന്തും തരാൻ തനിക്ക് കഴിയുമോ…???”

അനി തന്റെ ബാഗിൽ നിന്നും പിസ്റ്റൽ എടുത്ത് മേശ മുകളിൽ വയ്ക്കുന്നതിനിടെ പറഞ്ഞു.

 

“നീ പറ… എന്താ നിനക്ക് വേണ്ടത് ആകാശത്തിന് കീഴിലെ എന്തും നേടിത്തരാൻ ഈ വർമ്മയ്ക്ക് കഴിയും.”

ആ സമയം അയാളുടെ കണ്ണുകളിൽ മരണ ഭയം വ്യാപിക്കാൻ തുടങ്ങിയിരുന്നു.

 

“എനിക്ക് വേണ്ടത് നഷ്ടപ്പെട്ട് പോയ എന്റെ ബാല്യമാണ്….. തിരിച്ചു തരാൻ കഴിയുമോ തനിക്ക്….”

അത് പറഞ്ഞുകൊണ്ട് അനി കസേരയിൽ നിന്നും എഴുന്നേറ്റ് വർമ്മയുടെ മുന്നിലേക്ക്‌ നീങ്ങി.

 

വർമ്മ എന്തോ പറയാൻ തുടങ്ങിയതും അനി മേശ മുകളിൽ നിന്നും ഒരു ഷീറ്റ് പേപ്പർ എടുത്ത് അത് ചുരുട്ടി ഗോളമാക്കിയ ശേഷം ബലമായി അത് വർമ്മയുടെ വായിൽ തിരുകി പിന്നീട് തിരികെ അയാൾക്ക്‌ എതിരായി പഴയ പടി വന്നിരുന്നു

 

“ഊം… ഊ…. ഉ…..”

 

വർമ്മയുടെ മുക്കലും മൂളലും നോക്കികൊണ്ട്‌ കയ്യിൽ കരുതിയിരുന്ന ഒരു ചെറിയ റിമോട്ട് അനി പുറത്തെടുത്തു ശേഷം ഒരു കൊലച്ചിരിയോടെ അതിൽ വിരൽ അമർത്തി. ഈ പ്രവർത്തികൾ എല്ലാം വർമ്മ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

 

“ഓഊ………..”

മുതുകിൽ ആയിരം മൊട്ടുസൂചികൾ ഒരുമിച്ചു തറച്ചു കയറിയ വേദന…..

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.