തന്റെ ലാപ്ടോപ്പിൽ ഒന്നര മണിക്കൂർ നീണ്ട ജോലിക്കിടയിൽ ഒന്ന് റിലാക്സ് ആകുവാൻ വേണ്ടി വർമ്മ ചെയറിൽ നിന്നും എഴുന്നേറ്റ് ഫ്രിഡ്ജിന് അരികിലേക്ക് നടന്നു.
ഫ്രിഡ്ജ് തുറക്കുമ്പോൾ അസാധാരണമാം വിധം പുക വ്യാപിക്കുന്നത് ശ്രെദ്ധിച്ചെങ്കിലും അത് വക വെയ്ക്കാതെ തണുത്ത ബിയർ ബോട്ടിൽ ഒരെണ്ണം എടുത്ത് ഫ്രിഡ്ജ് ക്ലോസ് ചെയ്ത് തിരികെ നടക്കാൻ തുനിഞ്ഞതും ഒരു ശബ്ദത്തോടെ അയാൾ നിലം പതിച്ചു കൂടെ കയ്യിൽ ഉണ്ടായിരുന്ന ബിയർ ബോട്ടിലും.
അത്യാവശ്യം തീവ്രതയോടെ ഉള്ള ബിയർ ബോട്ടിൽ താഴെ വീണുടയുന്ന ശബ്ദം പക്ഷെ അടച്ചുറപ്പുള്ള ആ ഫ്ലോർ വിട്ട് പുറത്ത് എത്തിയില്ല….
ഏതാനും മിനിറ്റുകൾ നീണ്ട അലസ്യത്തിൽ നിന്നും വർമ്മ ഉണർന്നത് മുന്നിൽ ഇരിക്കുന്ന ഒരു യുവാവിനെയും കണ്ട് കൊണ്ടാണ്.
ബിയർ ബോട്ടിൽ എടുക്കാൻ ഫ്രിഡ്ജ് തുറന്നതും അതിൽ നിന്നും എന്തോ വാതകം പുറത്ത് വന്നതും. അത് കാര്യമാക്കാതെ ഫ്രിഡ്ജ് അടച്ച് തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ ബോധം മറഞ്ഞു വീണതും മാത്രമേ അയാൾക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളു.
“””അപ്പോൾ അതിൽ നിന്നും വന്ന വാതകം ശ്വസിച്ചാണ് താൻ ബോധം കേട്ട് വീണത്….
ട്രാപ്പ്….””””
അപകടം മണത്ത വർമ്മ പെട്ടെന്ന് മേശയ്ക്ക് കീഴ് ഭാഗത്തായി ഫിക്സ് ചെയ്ത അലാറം ബട്ടൺ പ്രസ്സ് ചെയ്യാൻ കൈ എത്തിക്കാൻ ശ്രെമിച്ചെങ്കിലും അതിനയാൾക്ക് കഴിഞ്ഞില്ല.
ഇരു കയ്യും കാലുമെല്ലാം ഒരു കസേരയോട് ചേർത്ത് കേബിൾ ടൈ കൊണ്ട് ബന്ധിപ്പിച്ചിരിക്കുകയാണ്.
ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ
നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ
Nice ❤️❤️
♥️♥️♥️♥️♥️♥️
കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു
തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.
Late came and finished with Good ending. ? thanks. Please come with New story…