കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

അംഗ രക്ഷകർക്ക് ആ വാതിൽ വരെ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളു.

 

“ജൂടോ നാളെ നമ്മുടെ ചരക്ക് തുറമുഖം തൊടും. 300 കോടി ആണ്…

 

ആരെ കൊന്നിട്ടായാലും ബ്ലാക്ക് മെയിൽ ചെയ്തിട്ടായാലും ചരക്ക് നമ്മുടെ ഗോഡൗണിൽ എത്തണം.”

 

“യെസ് സാർ…”

 

“താൻ തന്നെ നേരിട്ടിറങ്ങണം. ഇപ്പോഴാണ് ശ്യാമിന്റെ അസാനിധ്യം പ്രകടമാകുന്നത്. അവൻ ഉണ്ടായിരുന്നെങ്കിൽ ഈ കാര്യത്തിൽ ഇത്രയും ടെൻഷൻ എനിക്ക് ഉണ്ടാകുമായിരുന്നില്ല.”

 

തന്റെ ലാപ്ടോപ്പ് തുറന്ന് അത് ഓൺ ചെയ്ത് കൊണ്ട് വർമ്മ പറഞ്ഞു.

 

“സാർ അപ്പോൾ സാറിന്റെ സെക്യൂരിറ്റി..???”

 

തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ പെട്ടെന്ന് എന്തോ ഓർത്തത്‌ പോലെ ജൂടോ ചോദിച്ചു.

 

“താന്നത് തല്ക്കാലം ഇവിടെ ഉള്ള ആർക്കെങ്കിലും നൽക്. തണ്ടും തടിയും ഉള്ള ഒരുപാടെണ്ണം ഇല്ലേ..!!”

 

അതും പറഞ്ഞ് വർമ്മ ലാപ്ടോപ്പിൽ തന്റെ ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

 

********************************************

 

ഹെലികോപ്റ്റർ ശബ്ദം കേട്ടപ്പോൾ തന്നെ അനി തന്റെ ലാപ്ടോപ്പുമായി ആ ഹോട്ടലിനകത്ത് ജോലിക്കാർക്കായി അനുവദിച്ച റൂമിൽ കയറി തന്റെ ജോലിയിലേക്ക് പ്രവേശിച്ചിരുന്നു.

 

പ്രതീക്ഷിച്ചത് എന്തോ അത് തന്റെ ലാപ്ടോപ്പ് സ്‌ക്രീനിൽ തെളിഞ്ഞതും അവന്റെ മുഖത്ത് ഒരു ഗൂഡ സ്മിതം വിരിഞ്ഞു.

 

വീഡിയോടൊപ്പം അവരുടെ ശബ്ദ ശകലങ്ങൾ കൂടി കേട്ടതോടെ വരുന്ന മണിക്കൂറുകളിൽ തനിക്ക് കൈ വരാൻ പോകുന്ന സുവർണ്ണാവസരവും അവന് ബോധ്യമായി.

 

********************************************

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.