കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

“അപ്പോൾ വർമ്മാ ഇന്റർനാഷണലിന്റെ പുതിയ ഓണർ അനിയേട്ടനാണോ..???”

അതും പറഞ്ഞ് റിനി ആവിശ്വസനീയതയോടെ ഇരുന്ന ഇടത്തിൽ നിന്നും എഴുന്നേറ്റു.

 

“അനി അല്ല… സൂര്യൻ… സൂര്യ വർമ്മ….”

ഒരു പുഞ്ചിരിയോടെ തെല്ലും ഗൗരവത്തിൽ അനി എന്ന സൂര്യൻ പറഞ്ഞു.

 

“സൂര്യ… ആ ചെകുത്താന്റെ സ്വത്ത്‌ വകകൾ നിനക്ക് വേണമായിരുന്നോ…??”

ഇതെല്ലാം കേട്ട് കൊണ്ടിരുന്ന ഭാഗ്യലക്ഷ്മി സംശയത്തോടെ ചോദിച്ചു.

 

“വേണം… അയാൾ നശിപ്പിച്ചു കളഞ്ഞ ഒരുപാട് ജീവിതങ്ങൾ ഈ മണ്ണിലുണ്ട് അവരെ ഏതെങ്കിലും രീതിയിൽ സഹായിക്കണമെങ്കിൽ എനിക്കീ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകു…. അതിന് അയാളുടെ പണം എനിക്ക് ആവിശ്യമുണ്ട്..”

 

അവൻ പറയുന്നതിലും കാര്യമുണ്ട് എന്ന് തോന്നിയ ഭാഗ്യലക്ഷ്മി കൂടുതലൊന്നും പറഞ്ഞില്ല.

 

“നമ്മൾ മൂന്ന് പേരും നാളെ ഇവിടെ നിന്നും മുംബൈയിലേക്ക് പുറപ്പെടും. അവിടെ എന്റെ ഒരു സുഹൃത്ത്‌ വഴി കാര്യങ്ങൾ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്.

 

മറ്റന്നാൾ ആണ് കമ്പനിയുടെ ബോർഡ്‌ മീറ്റിങ്ങ് ഫിക്സ് ചെയ്തിട്ടുള്ളത്. ലീഗൽ ഡോക്യൂമെന്റസും ഒരു പിൻ ബലത്തിന് ഡി എൻ എ റിപ്പോർട്ടും കയ്യിൽ കരുതിയിട്ടുണ്ട്. അവർക്കെന്നെ പുതിയ സി ഇ ഒ ആയി അവരോധിക്കാതെ മറ്റ് മാർഗങ്ങൾ ഇല്ല…”

 

“സൂര്യ എല്ലാം നീ വിചാരിച്ചത് പോലെ നടക്കും.”

ഭാഗ്യലക്ഷ്മി സ്നേഹത്തോടെ അവന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

 

******************************************

 

വി ഐ യുടെ ബോർഡ് മീറ്റിങ്ങിൽ ലീഗൽ അഡ്വൈസർക്ക് മുന്നാലെ സൂര്യൻ തന്റെ പക്കലുള്ള ഡോക്യൂമെന്റ്സും പ്രഭാകര വർമ്മയുമായി ബന്ധം തെളിയിക്കുന്ന ഡി എൻ എ റിപ്പോർട്ടും അവന്റെ സുഹൃത്തായ ഒരു വക്കിൽ വഴി സമർപ്പിച്ചു

 

മുറുമുറുപ്പോടെ ആണെങ്കിലും അതിലെ അഗങ്ങൾക്ക് അത് ആംഗീകരിക്കേണ്ടി വന്നു അതിൽ ചിലർക്ക് അതിന്റെ തലപ്പത്തേക്ക് വരുവാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു.

 

എന്നാൽ സൂര്യന്റെ വ്യക്തമായ പ്ലാനിംഗിൽ അതെല്ലാം നിഷ്പ്രഭമായി.

 

അതിന് തൊട്ട് അടുത്ത ദിവസം തന്നെ കമ്പനി ഷെയർ ഹോൾഡേഴ്‌സും കമ്പനി ജീവനക്കാരും ഉൾപ്പെടുന്ന ഒരു പൊതു ചടങ്ങിൽ വച്ച് സൂര്യൻ വർമ്മാ ഇന്റർനാഷണലിന്റെ സി ഇ ഒ ആയി ചുമതല ഏറ്റു.

 

ആ ചടങ്ങിൽ ലേഖയും റിനിയും രണ്ട് അമ്മ മാരും സുബാഷേട്ടനും നീതു ചേച്ചിയും ഉൾപ്പടെ ഉള്ള അവന്റെ മുഴുവൻ സുഹൃത്തുക്കളും ബന്ധുക്കളും സന്നിഹിതർ ആയിരുന്നു.

(അവസാനിച്ചു.)

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.