കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

എന്റെ യഥാർത്ഥ പേര് നിനക്കെങ്ങനെ അറിയാം.”

അത് ചോദിക്കുമ്പോൾ വർമ്മയുടെ കണ്ണുകൾ വല്ലാതെ കുറുകിയിരുന്നു.

 

കാരണം എന്തിനും കൂടെ നിന്ന മകൻ ശ്യാമിനോ സെക്യൂരിറ്റി ഹെഡ് ജൂടോയ്ക്കോ എന്തിനേറെ അയാളുടെ വിശ്വസ്ഥൻ കോശി ചെറിയാന് പോലും അയാൾ പ്രഭാകര വർമ്മ ആയിരുന്നു.

അത്രയേറെ രൂപ മാറ്റം മുഖത്ത് വരുത്തിയാണ്‌ അയാൾ എല്ലാവരുടേയും മുന്നിൽ പ്രഭാകര വർമ്മയായി അഭിനയിച്ചത്.

 

“നിന്റെ ബീജത്തിൽ നിന്നും പിറവിയെടുത്ത നിന്റെ അന്തകൻ…

 

സൂര്യൻ…. സൂര്യ വർമ്മ….

എന്റെ അമ്മയെ പറ്റിച്ചു നേടിയെടുത്ത പണം കൊണ്ട് നീ പടുത്തുയർത്തിയ ഈ സാമ്രാജ്യത്തിന്റെ ഇനിയുള്ള അധിപതി.”

 

അത്രയും കേട്ടപ്പോഴേക്കും വർമ്മ പൂർണ്ണമായും തകർന്നിരുന്നു.

 

അനി വീണ്ടും കസേരയിൽ നിന്നും എഴുന്നേറ്റ് വർമ്മയുടെ വായിലേക്ക് കടലാസ് ചുരുട്ടി തിരുകിവച്ചു. എന്നാൽ ഇപ്രാവിശ്യം വർമ്മയിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. അത് കൊണ്ട് തന്നെ അനിക്ക് ബലപ്രയോഗം നടത്താതെ തന്നെ അതിന് കഴിഞ്ഞു.

 

ഒരിക്കൽ കൂടി അവൻ ആ റിമോട്ട് കയ്യിൽ എടുത്ത ശേഷം അതിൽ ഉള്ള മറ്റൊരു ബട്ടൺ പ്രസ്സ് ചെയ്ത്.

 

ആ നിമിഷം അവന് മുന്നിൽ വർമ്മ പിടഞ്ഞ് അവസാനിക്കുകയായിരുന്നു.

 

ചലനം നിലച്ചതും അനി അയാളുടെ വായിൽ നിന്നും കടലാസ് ഉരുളയും പുറത്ത് ഫിക്സ് ചെയ്ത ഉപകരണവും വേർപ്പെടുത്തി അയാളുടെ ശവ ശരീരത്തെ കസേരയിൽ നിന്നും കെട്ടുകൾ അഴിച്ചും കേബിൾ ടൈ പൊട്ടിച്ചും വേർപ്പെടുത്തി. തല മേശ മുകളിൽ ചായ്ച്ച് കിടത്തി.

 

ആ ഓഫീസ് മുറിയിൽ അവനായി ഉണ്ടാക്കിയ മുഴുവൻ തെളിവുകളും നശിപ്പിച്ച ശേഷം അവിടെ ഫിക്സ് ചെയ്ത ടീവി ഓൺ ചെയ്ത് പ്രമുഖ ന്യൂസ്‌ ചാനൽ പ്ലേ ചെയ്തു.

 

അപ്പോഴേക്കും അതിൽ ആ വാർത്ത സ്ക്രോൾ ചെയ്യാൻ തുടങ്ങിയിരുന്നു.

 

“””””മുംബൈ പോർട്ടിൽ കോടികൾ വില മതിക്കുന്ന മയക്കു മാരുന്നുമായി യുവാക്കൾ പിടിയിൽ.

പിടിയിലായവരിൽ വർമ്മ ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ഹെഡ് ജൂടോ സതാനും ഉൾപ്പെടുന്നു.””””

 

ഒരു ചിരിയോടെ അതും കേട്ട് കൊണ്ട് അനി എന്ന സൂര്യൻ വന്ന വഴിയേ തന്നെ തിരികെ ഹോട്ടലിലേക്ക് എത്തി.

 

അത്യാവിശ്യമായി നാട്ടിലേക്ക് പോകണം ഉടനെ തിരികെ വരാം എന്നും പറഞ്ഞ് അവൻ അന്ന് തന്നെ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.

 

******************************************

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.