“അത് രാമ വർമ്മ എന്ന ചെകുത്താന്റെ പണി തന്നെ ആയിരുന്നു.
ഒരിക്കൽ വയനാട്ടിൽ ചികിത്സയ്ക്കായി വന്നതായിരുന്നു ദേവരാജൻ സാർ അവിടെ വച്ചാണ് ഞാൻ സത്യങ്ങൾ അറിയുന്നത്.
അത് ഒരു വധ ശ്രമം തന്നെയായിരുന്നു. അതിൽ നിന്നും തലനാരിഴയ്ക്കാണ് അദ്ദേഹം അന്ന് രക്ഷപ്പെട്ടത് പക്ഷെ അതോടെ പരസഹായം ഇല്ലാതെ നടക്കാൻ കഴിയാത്ത വിധം സാറ് കിടപ്പിലായി.
അദ്ദേഹത്തിന് പറ്റിയ അപകടത്തെ ക്കുറിച്ച് മകൾ ഒരിക്കലും അറിയരുത് എന്ന് ആ പാവം ആഗ്രഹിച്ചിരുന്നു.
അത് കൊണ്ടായിരിക്കാം ആ കാര്യം മാത്രം അദ്ദേഹം എവിടെയും പ്രതിപദിക്കാതെ പോയത്.”
ഭാഗ്യലക്ഷ്മി അത് പറഞ്ഞത് മുതൽ അനി എന്ന സൂര്യന്റെ ഉള്ളിൽ ഒരു നോവായി അത് പൊള്ളലേൽപ്പിച്ചു.
“”””ലേഖയുടെ പപ്പയ്ക്ക് പറ്റിയ അപകടം ഒരു ആസൂത്രിത നീക്കം ആകാനുള്ള സാധ്യത മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളു. പക്ഷെ അത്.. അത്…സത്യമാണ്….
തന്റെ പ്രിയപ്പെട്ടവളുടെ ജീവിതത്തിലും തന്നെ ജനിപ്പിച്ച മനുഷ്യൻ കരി നിഴൽ വീഴ്ത്തി….
സത്യങ്ങൾ അറിയുമ്പോൾ ലേഖ എങ്ങനെ പ്രതികരിക്കും….””””
ആലോചനയിൽ ആണ്ട അനിയുടെ തോളിൽ ഭാഗ്യലക്ഷ്മി കൈത്തലം ചേർത്തു.
“ഇത് അറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും എന്നാണോ നീ ചിന്തിക്കുന്നത്….
അറിഞ്ഞിടത്തോളം നല്ല കുട്ടിയാണ് ലേഖ.
അവൾക്ക് എല്ലാം ഉൾക്കൊള്ളാൻ കഴിയും. ഇവിടെ അവളുടെ പപ്പയ്ക്ക് നേരിട്ട അനീതിയിൽ നീതി ലഭിച്ചു എന്നറിയുമ്പോൾ മറ്റാരേക്കാളും അവൾ സന്തോഷിക്കും.”
“ഉം…”
അനി അവന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി.
“അല്ല സൂര്യ…
ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ
നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ
Nice ❤️❤️
♥️♥️♥️♥️♥️♥️
കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു
തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.
Late came and finished with Good ending. ? thanks. Please come with New story…