കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

അമ്മയെ അറസ്റ്റു ചെയ്ത് കൊണ്ട് പോകുമ്പോൾ ആ മനുഷ്യൻ പിൻ തിരിഞ്ഞ് എന്നെ ഒരു നോട്ടം നോക്കിയിരുന്നു.

ആൾക്കാരുടെ മുഖം ഓർത്തു വയ്ക്കാൻ മാത്രം വളർച്ച അന്നെനിക്ക് ഉണ്ടായിന്നില്ലെങ്കിലും ആ മുഖം.. അത് അന്നെന്റെ ഉപ ബോധ മനസ്സിൽ പതിഞ്ഞതാണ്….

 

രോഗ ശയ്യയിൽ കിടക്കുമ്പോൾ ഒന്ന് രണ്ട് തവണ ഞാൻ അദ്ദേഹത്തെ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ക്ഷീണിച്ച് അവശനായിരുന്ന ആ മുഖം തിരിച്ചറിയാൻ അന്നൊന്നും എനിക്ക് കഴിഞ്ഞിരുന്നില്ല.

 

അങ്ങനെ ഞാൻ അദ്ദേഹത്തെ ക്കുറിച്ച് കൂടുതൽ അന്വേഷിച്ചു.

 

രാമ വർമ്മ എന്ന ചെകുത്താൻ നടത്തിയ ചില നര നായാട്ടുകൾ അന്വേഷിച്ചിരുന്നത് അദ്ദേഹമാണ്. അതിനിടയിലാണ് ഒരു വാഹനാപകടം സംഭവിച്ച് ദേവരാജൻ സാർ കിടപ്പിലാക്കുന്നത്.

 

അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ലേഖയേ തന്നെ സമീപിച്ചു.

 

അവളാണ് പപ്പയുടെ ഡയറിക്കുറിപ്പുകളെ പറ്റി സൂചന നൽകിയത്.

 

ഞാൻ ആവിശ്യപ്പെട്ടതും എന്തിനെന്നു കൂടി ചോദിക്കാതെ അവൾ പോന്നു പോലെ സൂക്ഷിച്ചിരുന്ന ആ ഡയറികൾ എനിക്ക് കൈമാറി.

സൂക്ഷിച്ചു വച്ചു എന്നല്ലാതെ അതൊന്നും അവൾ ഇന്നേവരേ വായിച്ച് നോക്കുകയോ മാറ്റാർക്കെങ്കിലും കൈമാറുകയോ ചെയ്തിരുന്നില്ല.

 

അതിൽ ഉണ്ടായിരുന്നു എല്ലാം.

 

രാമ വർമ്മ കുറ്റകൃത്യങ്ങൾ ചെയ്ത് തുടങ്ങിയ നാളുകൾ മുതലുള്ള ചരിത്രം.

 

ഒടുവിൽ ആ കാലത്ത് ഇവിടത്തെ നിയമത്തിനു മുന്നിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലാ എന്ന അവസ്ഥ വന്നപ്പോൾ സ്വന്തം സഹോദരനേയും ഭാര്യയെയും കൊന്ന് ഒരു കാറിൽ ഇട്ട ശേഷം അത് അഗ്നിക്ക് ഇരയാക്കി എന്നെന്നേക്കുമായി രാമ വർമ്മയിൽ നിന്നും പ്രഭാകര വർമ്മയിലേക്ക് കൂടു വിട്ട് കൂടു മാറിയ കഥ.

 

 

ഈ സത്യങ്ങൾ എല്ലാം കണ്ടെത്തുന്ന ഘട്ടത്തിൽ ആണ് ദേവരാജൻ സാർ അപകടം പിണഞ്ഞ് കിടപ്പിലാകുന്നത്

 

ഒരുപക്ഷെ അതും ആ ചെകുത്താൻ സൃഷ്‌ടിച്ച അപകടം ആയിരിക്കും…

പക്ഷെ അതിനെ പറ്റി മാത്രം ഡയറിയിൽ ഒരു സൂചനയും ഇല്ല.

 

“അതേ….”

ഭാഗ്യലക്ഷ്മി അത് പറഞ്ഞപ്പോൾ അനി സംശയത്തോടെ മുഖം ഉയർത്തി.

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.