“ഏത്… നമ്മുടെ ലേഖ ചേച്ചിയോ…???”
അന്തം വിട്ട പോലെ ആയിരുന്നു റിനി അത് ചോദിച്ചത്.
“അതേ..”
“അപ്പോൾ അവിടെ ഉള്ള ആൾ..??”
(ലേഖയെ പരിചയപ്പെട്ട ശേഷം ഫോണിൽ കൂടി ലേഖയുടെ അമ്മയോടും അച്ഛനോടും എല്ലാം റിനി ഒരുപാട് നേരം സംസാരിക്കാറുണ്ടായിരുന്നു.)
“അത് അവളുടെ ചെറിയച്ഛനാണ്… അച്ഛന്റെ അനുജൻ.
ഞാൻ മുംബയിലേക്ക് പോകുന്നതിന് മുമ്പ് ലേഖയുടെ ചെറിയച്ചൻ എന്നെ ഫോൺ വിളിച്ചിരുന്നു ഒന്ന് നേരിൽ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ അവരുടെ വീട്ടിൽ ചെന്ന് കണ്ടു.
ഞാനും ലേഖയുമായുള്ള വിവാഹം എത്രയും പെട്ടെന്ന് തീരുമാനിക്കാനും അതിന്റെ ഒരുക്കങ്ങൾ നടത്താനും വേണ്ടി ആയിരുന്നു ആ കൂടിക്കാഴ്ച.
ആ കൂടിക്കാഴ്ച്ചയൊന്നും ലേഖ അറിഞ്ഞിരുന്നില്ല.
ഒടുവിൽ എല്ലാം പെട്ടെന്ന് ശരിയാക്കാം എന്ന് മാത്രം പറഞ്ഞ് ഇറങ്ങുന്ന നേരത്താണ് ചുമരിൽ തൂക്കിയിട്ടിരുന്ന ദേവരാജൻ സാറിന്റെ ആരോഗ്യവാനായിരിക്കുമ്പോൾ ഉള്ള ഫോട്ടോ അവിചാരിതമായി ഞാൻ കാണുന്നത്.
പണ്ട് അമ്മയെ തമിഴ്‌നാട്ടിൽ നിന്നും വന്ന പോലീസ് കാർ തറവാട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ട് പോകുമ്പോൾ ആ കൂട്ടത്തിൽ ഞാൻ ആ മുഖം കണ്ടിരുന്നു…
ദേവരാജൻ സാറിന്റെ മുഖം.
ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ
നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ
Nice ❤️❤️
♥️♥️♥️♥️♥️♥️
കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു
തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.
Late came and finished with Good ending. ? thanks. Please come with New story…