കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 182

കർമ്മ 19

(അവസാന ഭാഗം.)

Part C

 

വളരെ സൂക്ഷ്മതയോടെ അവിടത്തെ ഓരോ ഇഞ്ചും അവൻ പരിശോധനക്ക് വിധേയമാക്കി.

 

മേശ മുകളിൽ നിന്നും ലഭിച്ച ഫയലുകളിൽ നിന്നും അവിടെ കണ്ട കമ്പ്യൂട്ടറിൽ നിന്നും ചോർത്തിയ ഡാറ്റാസിൽ നിന്നും വർമ്മ ഇന്റർനാഷണലിന്റെ അധോലോക ബന്ധവും അതിന്റെ വ്യാപ്തിയും അവന് കൂടുതൽ ബോധ്യമായി.

 

അതിൽ തന്ത്ര പ്രധാനമായ ചില രേഖകൾ അവൻ തന്റെ കയ്യിലെ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തെടുക്കുകയും ചെയ്തു.

 

പ്രധാനമായും വരും ദിവസങ്ങളിലൊന്നിൽ വർമ്മ ഇന്റർനാഷണലിന്റെ പേരിൽ തുറമുഖത്ത്‌ അടുക്കാൻ പോകുന്ന ഡ്രഗ്സ് നിറച്ച കണ്ടെയ്നറിന്റെ വിവരങ്ങൾ.

 

അതിനു ശേഷം കയ്യിൽ കരുതിയിരുന്ന സ്‌പൈ ക്യാമറകളിൽ രണ്ടെണ്ണം ആ ക്യാബിനകത്ത്‌ വിത്യസ്ത ഇടങ്ങളിൽ യാതൊരു സംശയത്തിനും ഇടനൽകാത്ത വിധം ഫിക്സ് ചെയ്തു.

 

അതിൽ ഒന്ന് മേശയുടെ മുകൾ ഭാഗവും കസേരയും കിട്ടുന്ന തരത്തിലും ഒന്ന് ആ റൂമിന്റെ ഡോർ ലക്ഷ്യമാക്കിയും ആയിരുന്നു.

 

അവിടെ നിന്നും പുറത്തു കടന്ന് ഒരെണ്ണം ടച്ച് സ്ക്രീൻ ഉൾപ്പെടുന്ന ഇരുമ്പ് വാതിലിന് നേരെയും ഫിക്സ് ചെയ്തു.

 

വരും ദിവസങ്ങളിൽ അതിനകത്തെ ആക്ടിവിറ്റിറ്റീസ് മനസ്സിലാക്കാൻ ആ മൂന്ന് ക്യാമറാ കണ്ണുകൾ തന്നെ അവന് ധാരാളമായിരുന്നു.

 

 

വീണ്ടും ഒരിക്കൽ കൂടി ക്യാമറയുടെ പ്രവർത്തനം വിലയിരുത്തി എല്ലാം പഴയ പടി ആക്കിക്കൊണ്ട് അനി തിരികെ ഡെക്ടിലേക്ക് കയറി.

 

തിരികെ കയറും മുമ്പ് ചില തന്ത്രപരമായ ക്രമീകരണങ്ങൾ കൂടി അവൻ ആ ഫ്ലോറിൽ ചെയ്ത് വച്ചിരുന്നു.

 

 

******************************************

 

അന്തരീക്ഷത്തിൽ ശക്തമായ വായു മർദ്ദം ഉണ്ടാക്കിക്കൊണ്ട് ആ ഹെലികോപ്റ്റർ വർമ്മ ഇന്റർനാഷണാലിനു മുകളിലെ ഹെലിപാടിൽ പറന്നിറങ്ങി.

 

അപ്പോഴേക്കും കറുത്ത കോട്ടും പാന്റും ധരിച്ച ആയുധ ധാരികളായ ഇരുപതോളം വരുന്ന അംഗരക്ഷകർ ആ ഹെലികോപ്റ്ററിന്റെ വാതിൽ ഭാഗത്ത് ഇരുവശത്തുമായി നീളത്തിൽ അണിനിരന്നു കഴിഞ്ഞിരുന്നു.

 

കോപ്പ്റ്ററിൽ നിന്നും ആദ്യം പുറത്തിറങ്ങിയത് ജൂടോ സതാൻ എന്ന സാത്താനാണ്.

 

അവൻ ചുറ്റുപാടും നോക്കി സുരക്ഷ വിലയിരുത്തി പിന്നോട്ട് തല ഒരു പ്രത്യേക രീതിയിൽ ചലിപ്പിച്ചതും അവന് പിന്നാലെ വർമ്മയും പുറത്തിറങ്ങി.

 

ഇരുവരും ടെറസ്സിൽ നിന്നും പടവുകളിറങ്ങി ഏറ്റവും മുകൾ നിലയിലെ ഇരുമ്പ് വാതിലിന് അരികിൽ എത്തിയതും ജൂടോ സെക്യൂരിറ്റി കോഡ് ആ ടച്ച്‌ സ്‌ക്രീനിൽ അമർത്തിയ ശേഷം വാതിൽ തുറന്ന് അകത്ത് കയറി തൊട്ട് പിന്നാലെ വർമ്മയും.

7 Comments

  1. ഇന്നാണ് വായിച്ചതു.. കൊള്ളാം സൂപ്പർ

  2. നന്നായിരുന്നു, പിന്നെ കുറച്ചു പിശക് തോന്നിയത് ഇരുമ്പു മണി അടക്കം പത്തു ഗുണ്ടകളെ ഒറ്റക്ക് നേരിട്ടതാണ് അത് രണ്ടു പേരിൽ ഒരുക്കമായിരുന്നു. എന്തായാലും ഇഷ്ട്ടപ്പെട്ടു പുതിയ കഥകളുമായി വരിക അഭിനന്ദനങ്ങൾ

  3. പാവം പൂജാരി

    Nice ❤️❤️

  4. നിധീഷ്

    ♥️♥️♥️♥️♥️♥️

  5. സൂര്യൻ

    കുറെ കൂടി ശരിയാക്കാരുന്നു. ഓടിച്ച് തീ൪ത്തപോലെ തോന്നുന്നു

    1. സണ്ണി ജോർജ്

      തികച്ചും നല്ലൊരു കഥയായിരുന്നു. അവസാനം പെട്ടെന്ന്തീർക്കാൻ ഓടിച്ചുപോയപോലെ അനുഭവപ്പെട്ടു. അവസാനഭാഗങ്ങൾ കുറച്ചുകൂടി വിശദമായി എഴുതമായിരുന്നു.പുതിയ കഥയുമായി വരും എന്ന് കരുതുന്നു. പ്രതീക്ഷിക്കുന്നു.

  6. Late came and finished with Good ending. ? thanks. Please come with New story…

Comments are closed.